“പ്രണയ മീനുകളുടെ കടൽ” വിരസതയുടെ പഴകിയ മീനുകൾ – റിവ്യൂ വായിക്കാം.

0

പ്രണയ മീനുകളുടെ കടൽ റിവ്യൂ: പ്രിയ തെക്കേടത്

പ്രണയ കഥയുമായി എത്തിയ “പ്രണയ മീനുകളുടെ കടൽ” പ്രേക്ഷകന്റെ എവിടേയും തൊടാതെ കടന്നുപോയി. ‘അനാർക്കലി’, ‘മോസയിലെ കുതിരമീനുകൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച കമൽ ചിത്രം തീർത്തും നിരാശയുണ്ടാക്കി. പുതുമുഖങ്ങളെ കേന്ദ്ര കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രം മുപ്പത് വർഷത്തിന് ശേഷം ജോൺ പോളും കമലും ഒന്നിക്കുന്ന സിനിമ കൂടിയാണ്. കരയിൽ നിന്ന് വന്ന അജ്മലും ലക്ഷദ്വീപിലെ ജാസ്മിനയും തമ്മിലുള്ള പ്രണയമാണ് ‘പ്രണയ മീനുകളുടെ കടൽ’.

 

 

ഉരു (കപ്പൽ ) പണിയാൻ വന്ന അജ്മലിന് അറക്കൽ തറവാട്ടിലെ പേരക്കുട്ടി ജാസ്മിയുമായി പ്രണയത്തിലാവുകയും പിന്നിട് ഇവരുടെ പ്രണയത്തിലൂടെയാണ് കഥ മുന്നോട്ട് പോവുകയാണ്. ബേപ്പൂർക്കാരൻ അജ്മൽ . കട്ട ഫ്രിക്കൻ , ലാലേട്ടൻ ഫാൻ , ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നടക്കുന്ന ചെറുപ്പക്കാരൻ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് ജസ്മിനയുടേത്. പക്വതയും ഉത്തരവാദിത്ത ബോധവുമുള്ള പെൺകുട്ടി. പെണ്ണുങ്ങൾ മാത്രമുള്ള അറക്കൽ തറവാട് . അവിടെയുള്ള അറക്കൽ ബീവിയും , മകൾ ഡോ സുൽഫത്തും.

 

 

 

രണ്ടുപേരുടെയും ജീവിതത്തിൽ ട്രാജഡി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജസ്മിനയെ എങ്ങും പോവാതെ അവർക്ക് കീഴിൽ മാത്രം നിര്ത്തുന്നു. ഒരു നാടിൻറെ മൊത്തം ചങ്കായ ജാസ്മിനയെ വരുത്താനായി വന്ന അജ്മൽ പ്രേമിക്കുമ്പോൾ ഉണ്ടാക്കുന്ന ചില പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. ലക്ഷദ്വീപിന്റെ സംസ്ക്കാരവും ഭാഷയും ചിത്രത്തിൽ മാറ്റ് കൂട്ടിയിട്ടുണ്ട്.

 

 

അറക്കൽ ബീവിയായി എത്തിയത് മറാത്തി നടി പദ്മാവതിയാണ് . അജ്മലായി അഭിനയിച്ച പുതുമുഖം ഗബ്രി ജോസ് വളരെ മോശം പ്രകടനം കാഴ്ച വച്ചു. ദിലീഷ് പോത്തനും അൻസാരി എന്ന തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ട്. ജാസ്മിനായി എത്തിയ റിധി പറ്റാവുന്നതിൽ പരമാവധി മോശം പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഡോ . സുൽഫത്തിന്റെ വേഷത്തിൽ എത്തിയ ശ്രീ നിധി നന്നായി ചെയ്തിട്ടുണ്ട്. ഹൈദർ എന്ന സ്രാവ് വേട്ടക്കാരനായി വിനായകനും മികച്ച പ്രകടനം കാഴ്ച വച്ചു. സുധീഷ് , സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

മടുപ്പിക്കുന്ന ആദ്യ പകുതിക്ക് ശേഷം പുതുമകള്‍ ഒന്നും തന്നെ പ്രത്യേകിച്ച് എടുത്ത് പറയാന്‍ ഇല്ലാത്ത, നമ്മള്‍ കണ്ടു പരിചയിച്ച പ്രണയ സന്ദര്‍ഭങ്ങളില്‍ കൂടി തന്നെയാണ് ചിത്രം വീണ്ടും സഞ്ചരിച്ചത്. മികച്ച കടൽ ദൃശ്യങ്ങൾ ചിത്രത്തിനു ആശ്വാസമായി. വിഷ്ണു പണിക്കരുടെ ഛായാഗ്രഹണം മാത്രമാണ് ചിത്രത്തിന്റെ പോസിറ്റീവ് എന്ന് എടുത്തു പറയേണ്ടി വരും. ജോൺ പോളിന്റെ തിരക്കഥ തീരെ പഴകിയ മീനിന്റെ അവസ്ഥയായി പോയി ഈ ചിത്രത്തിൽ. ഷാൻ റഹ്‌മാൻ ആണ് സംഗീതം ,പക്ഷേ കേൾക്കുന്നവർക്ക് തോന്നുകയുമില്ല. നടൻ, ഉട്ടോപ്പിയായിലെ രാജാവ്, ആമി എന്നീ പരാജയ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിന്റെ സീനിയർ സംവിധായകൻ കമൽ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഈ പ്രണയ കടലിലേക്ക് ഇറങ്ങിയാൽ പ്രേക്ഷകന് നിരാശ മാത്രം ഫലം.

 

 

You might also like