പുള്ളിക്കാരി സൂപ്പർ സാറാ !! – Sara’s Movie Review

അന്ന ബെൻ, സണ്ണി വെയ്ൻ, ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ തുടങ്ങിയ എല്ലാ അഭിനേതാക്കളും നന്നായി സ്വന്തം റോൾ ചെയ്തു തീർത്തു.

പുള്ളിക്കാരി സൂപ്പർ സാറാ !! – Sara’s Movie Review

0

നമ്മുടെ ഈ അവസരത്തിൽ അതായതു മൊത്തത്തിൽ ലോക്ക് ആയ ലോക് ഡൗണിൽ റിലീസ് ചെയ്ത ബഹുഭൂരിഭാഗം ചിത്രങ്ങളും അതു അല്ലേ ഒട്ടുമിക്കവാറും ചിത്രങ്ങളും തട്ടുപൊളിപ്പൻ തട്ടിക്കൂട്ടുകളായിരുന്നു ഒ ടി ടി കമ്പനികളെ ഊ……അല്ലെ വേണ്ട ആ വാക്കു അങ്ങു വിഴുങ്ങി ഇപ്പോൾ ഒ ടി ടി ക്കുവേണ്ടിയുള്ള ചിത്രമല്ലേ അതൊക്കെ മതി പക്ഷെ “സാറാസ്” ഈ പേര് എവിടെയൊ കേട്ടു ഇപ്പോൾ ആണ് ഓർത്തെ രാവിലെ അമ്മ തന്ന പലചരക്കു കടയിലെ ലിസിറ്റിൽ തന്നെ പറഞ്ഞു എങ്ങോട്ടോ പോയി. ഞാൻ പറഞ്ഞ അത്തരമൊരു സിനിമയാണെന്ന മുൻധാരണയെ എടുത്തു നാലായി മടക്കി മടിക്കുത്തിനു താഴെ എവിടെ മടിക്കുത്തിനു താഴെ വച്ചു വേണം ഈ ചിത്രം കാണാൻ. ഇതുവരെ കണ്ട ചിത്രങ്ങൾ പോലെ അല്ല മികവുകൊണ്ട് അതുക്കും മേലേയാണ് പ്രതീക്ഷിക്കാതെ വീണു കിട്ടിയ നല്ലൊരനുഭവം ഒരു ഒന്നു ഒന്നര അനുഭവം.


കുട്ടികളോടും പിന്നെ കുറവ് വേറെ ഒരാളോട് കൂടി എല്ലാം പറഞ്ഞ ഒരു ഗുമ്മു ഇല്ല. ഞാൻ പറഞ്ഞവരോടൊക്കെ കുറച്ചു താല്പര്യക്കുറവുള്ള ഒരു രണ്ടുപേർ, അവരല്ലേ നമ്മുടെ എന്ന പറയനാ. ആ പറഞ്ഞ രണ്ടുപേർക്കിടയിലെ കുറച്ചു പ്രണയവും പിന്നെ ജോലിയും. ആ വലിയ ചെറിയ കുടുംബവും പിന്നെ അപ്രതീക്ഷിതമായി വരുന്ന അതുകണ്ടു അറിഞ്ഞ മതി. അങ്ങനെ ഇതൊക്കെ ചെറിയ കഥാപശ്ചാത്തലമാക്കിആ വലിയ രണ്ടുമണിക്കൂർ ആസ്വദിച്ചു കാണാവുന്ന നല്ലൊരു സിനിമയാണ് “സാറാസ്”.

കുറച്ചു പോരായ്മകൾ ആദ്യം പറയേണ്ട എന്നു കരുതി പറഞ്ഞില്ലെ നിങ്ങൾ പറയും ഞാൻ അങ്ങനെ പറഞ്ഞുവെന്ന് അപ്പോൾ തുടങ്ങിയാലോ. അനാവശ്യമെന്നു തോന്നിക്കുന്ന അല്ലെ തോന്നിപ്പിക്കുന്ന ചില രംഗങ്ങളും സംഭാഷണങ്ങളുമാണ് ഒന്നാമത്തെ ചെറിയ കുറ്റം .പിന്നെ അവതരണത്തിൽ കുറച്ചുകൂടി ഒന്നു ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ഇപ്പോഴുള്ളതിനേക്കാൾ ഒരു പഠിക്കൂടി മെച്ചപ്പെട്ടേനെ.

അന്ന ബെൻ, സണ്ണി വെയ്ൻ, ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ തുടങ്ങിയ എല്ലാ അഭിനേതാക്കളും നന്നായി സ്വന്തം റോൾ ചെയ്തു തീർത്തു. ഷാൻ റഹ്മാൻ തന്റെ ജോലി മികച്ചതാക്കിയിട്ടുമുണ്ട്. തികച്ചും നല്ലൊരു വിഷയം അതിൻ്റെ ഉള്ളടക്കം അൽപ്പം പോലും ചോർന്നുപോകാതെ അവതരിപ്പിക്കാൻ കഴിഞ്ഞു.പിന്നെ ഇപ്പോൾ നേരിടുന്ന കോവിഡ് അടക്കമുള്ള നമ്മുടെ ഒരുപാടു പരിമിതികൾ ഒന്നു ചെറുതായിട്ട് മനസ്സിലാക്കി കണ്ടാൽ ചിലപ്പോൾ ആദ്യപകുതിയിലെ ആ നാടകം അങ്ങു പോട്ടന്നുവച്ചാൽ “സാറാസ്” ഒരുപ്രാവിശ്യം കുടുംബത്തോടൊപ്പം ചെറുതായിട്ട് ഒന്നു ആസ്വദിച്ച് തന്നെ കാണാം.. ഞാൻ പോകുന്നു വീണ്ടും കാണും വരെ വണക്കം…
സുധീഷ് ഇറവൂർ

You might also like