“ശുഭരാത്രി” അത്ര ശുഭമല്ല !!

0

ശുഭരാത്രി റിവ്യൂ: വൈഷ്ണവി മേനോൻ

 

വ്യാസന്‍ കെ.പി രചനയും സംവിധാനവും ചെയ്ത “ശുഭരാത്രി” തികച്ചും ഒരു ഫീൽ ഗുഡ് സിനിമ എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. എന്നാൽ എന്താണ് ഫീൽ ഗുഡ് സിനിമ ? കുടുംബത്തിലെ സന്തോഷവും സങ്കടങ്ങളും വിവരിക്കുന്നതാണോ ഫീൽ ഗുഡ് സിനിമ ? അതോ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ചിത്രമോ? ഇതിൽ രണ്ടാമത്തെ ചോദ്യമാണ് ഉത്തരമെങ്കിൽ ‘ശുഭരാത്രി’ അത്രക്ക് അങ്ങ് ഒരു ഫീൽ ഗുഡ് അല്ലെന്നു പറയേണ്ടി വരും , എന്നാൽ ഒരു ഫീൽ ബാഡ് ചിത്രവുമല്ല.

 

 

 

ഹജ്ജിന് പോകാനൊരുങ്ങുന്ന മുഹമ്മദ് , സ്വന്തം നാട്ടുകാരെയും പഴയ സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണുന്നതും ഹജ്ജിനൊരുങ്ങുന്നതിന് മുമ്പായി ചെയ്ത കുറ്റങ്ങൾക്ക് മാപ്പ് ചോദിക്കുകയും തുടർ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. താഴെക്കിടയിൽ നിന്നും ജീവിതം പടുത്തു ഉയർത്തിയ മുഹമ്മദ് ഹജ്ജിന് പോകുന്നതിന്റെ തലേ ദിവസമാണ് കൃഷ്ണന്‍ എന്ന വ്യക്തി കടന്നു വരുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച കൃഷ്ണനും ശ്രീജയും അവാർഡ് കുടുംബ വിശേഷങ്ങളുമാണ് ചിത്രത്തിലെ മറ്റൊരു എട്.

 

 

 

മുഹമ്മദ് എന്ന കഥാപാത്രത്തെ സിദ്ദിക്കും , കൃഷ്ണനായി ദിലീപും ശ്രീജയായി അനു സിത്താരയും എത്തുന്നു. ചിത്രത്തിൻ്റെ ആദ്യ പകുതി സിദ്ദിഖിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ഇടവേളയോട് കൂടിയാണ് ദിലീപിൻ്റെ കഥാപാത്രമെത്തുന്നത്. തിരക്കഥ വളരെ പതുക്കെ നീങ്ങുന്നത് കൊണ്ട് കഥാപാത്രങ്ങളും അതുപോലെ വലിഞ്ഞു മുറുക്കുന്നുണ്ട്. ആദ്യ പകുതിയിൽ തന്നെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കും വിധമാണ് സംവിധായകന്റെ ചിത്രീകരണം എന്ന് പറയേണ്ടി വരും.

 

 

 

കേരളത്തില്‍ നടന്ന ഒരു മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ‘ശുഭരാത്രി’ ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഒരു സംഭവം സിനിമാരൂപത്തിലാകുമ്പോൾ സ്വാഭാവികമായി നാടകീയ രംഗങ്ങളും സംഭാഷണങ്ങളും വരാം; എന്നാൽ ഇവിടെ സംഭവിച്ചത് അതിഭാവുകത്വം നിറഞ്ഞ കഥാഗതി മൂലം പ്രേക്ഷകൻ ക്ഷമയുടെ നെല്ലിപ്പലക കാണുന്ന അവസ്ഥയാണ്.

 

 

 

മത സൗഹൃദം, ഈ അടുത്ത കാലത്തെ ദിലീപ് ചിത്രങ്ങളിൽ ഉള്ള ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നായകൻ , സന്തോഷം ആഗ്രഹിച്ചു വിഷമിച്ചു ജീവിക്കുന്ന നായകന്റെ കുടുംബം തുടങ്ങിയ ക്ലിഷേ രംഗങ്ങൾ ശുഭരാത്രിയിലും കാണാം.

 

 

 

 

മുഹമ്മദായി സിദ്ദിക്ക് മികച്ച പ്രകടനം കാഴ്ച് വയ്ക്കുന്നുണ്ട്. ഗൃഹനാഥനായ കൃഷ്ണനെ ദിലീപും നല്ലതായി അവതരിപ്പിച്ചു. നായകന്റെ ഭാര്യ വേഷത്തിൽ എത്തുന്ന അനു സിത്താരയ്ക്ക് നായിക എന്ന പദവി മാത്രമേയുള്ളൂ. നെടുമുടി വേണു,​ നാദിർഷ,​ സായ്‌കുമാർ, സുരാജ് വെഞ്ഞാറമൂട്,​ ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സുധി കോപ്പ, അശോകൻ,​ സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്‌ണ,​ ആശാ ശരത്ത്,​ ശീലു എബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാൻ എന്നിവരും ചിത്രത്തിലുണ്ട്.

 

 

 

വളരെ സിംപിളായ ഒരു കഥയെ വലിച്ചു നീട്ടി ഒരു ഫീൽ ഗുഡ് ചിത്രം സൃഷ്ട്ടിക്കാൻ ശ്രമിച്ച സംവിധായകന് രണ്ടു മണിക്കൂര്‍ പത്ത് മിനിട്ട് പ്രേക്ഷകനെ ഫീൽ ഗുഡ് ആകാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. ആൽബിയുടെ ഛായാഗ്രഹണം മികച്ചു നിന്നു. എഡിറ്റിംഗിലെ പാളിച്ച പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചു. ബിജി പാലിന്റെ സംഗീതം ശരാശരിയായി ഒതുങ്ങി. ചുരത്തിൽ “ശുഭരാത്രി” ഒരു മോശം ചിത്രമല്ല ; എന്നാലും അത്ര ശുഭവുമല്ല…!!

 

 

 

You might also like