“ഷൈലോക്ക്” മമ്മൂട്ടിയുടെ ലൂസിഫർ- റിവ്യൂ

0

ഷൈലോക്ക് റിവ്യൂ: പ്രിയ തെക്കേടത്

 

സിനിമയിൽ നിർമാതാക്കൾക്കു പണം കടം കൊടുക്കുന്ന ബോസ് എന്ന കൊടും പലിശക്കാരനായിയാണ് മമ്മൂട്ടി വേഷമിടുന്നത്. കൊടുത്ത പണം തിരിച്ചു കിട്ടാൻ ഏതു വഴിയും സ്വീകരിക്കുന്ന അയാളെ സിനിമാക്കാർ “ഷൈലോക്ക്” എന്നാണ് വിളിക്കുന്നത്.

ബോസിന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുക്കാത്ത, ഫോൺ കാളുകള്‍ പോലും അറ്റൻഡ് ചെയ്യാത്ത പ്രതാപ് വർമ്മയെന്ന നിർമാതാവുയുമായുള്ള കൊമ്പ് കോർക്കലിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പ്രതാപ വർമയുടെ സിനിമ ലൊക്കേഷനിൽ കയറി അടി ഉണ്ടാക്കി സംവിധായകനെ തട്ടി കൊണ്ട് പോകുന്നയിടത്താണ് ബോസ്സിന്റെ എൻട്രി.

പ്രതാപ് വർമക്കു ഈ കേസ് നാണക്കേടാവുന്നു. സുഹൃത്തായ പോലീസ് കമ്മീഷണർ ഫെലിക്സിന്റെ സഹായത്തോടെ ബോസിനെ തകർക്കാൻ പ്ലാൻ ചെയ്യുന്നു. എന്നാൽ ആരാണ് ബോസ്.. അയാളുടെ മുൻകാലം എന്നത് കൂടെയുള്ളവർക്ക് പോലും അറിയില്ല. മമ്മൂട്ടിയുടെ മാസ്സ് ആക്ഷനും , സിനിമാ സ്റ്റൈൽ പഞ്ച് ഡയലോഗുകളുമായി ആദ്യ പകുതിയിൽ തീർത്തും മമ്മൂട്ടിയുടെ ആരാധകർ ആഘോഷിക്കാൻ ഉള്ളതാണ്.

എന്നാൽ രണ്ടാം പകുതി ചിത്രം ഒരു പ്രതികാരകഥയിലേക്ക് നീങ്ങുകയാണ്. അവിടെയാണ് രാജ് കിരൺ , മീന, ബിബിൻ ജോർജ്, ജോൺ വിജയ് തുടങ്ങിയ താരങ്ങൾ എത്തുന്നത് . ബോസും അവരും തമ്മിലുള്ള ബന്ധം എന്താണ് ..? ബോസ് എങ്ങനെ സിനിമാക്കാരുടെ ഇടയിൽ പലിശക്കാരനായി ..? ബോസ്സിന്റെ ഫ്ലാഷ് ബാക്ക് എന്താണ് ..? തകർക്കാൻ ഒരുങ്ങുന്നവരെ ബോസ് എങ്ങനെ നേരിട്ടും ..? ഇതൊക്കെ ഷൈലോക് എന്ന ചിത്രത്തിന്റെ കഥാവൃത്തം. രാജാധിരാജയും മാസ്റ്റര്‍ പീസും പോലെ സംവിധായകൻ അജയ് വാസുദേവ് ആരാധകർക്ക് വേണ്ടി ഒരുക്കിയ ആഘോഷ ചിത്രമാണ് “ഷൈലോക്ക്”. ഒരു കംപ്ലീറ്റ് മമ്മൂട്ടി ഷോ ചുരകത്തിൽ ഷൈലോക് എന്ന ചിത്രത്തെ വിശേഷിപ്പിക്കാം.

രണ്ടു ഗെറ്റ് അപ്പിൽ വരുന്ന മെഗാ താരം മമ്മൂട്ടി; ആരാധകർക്ക് ആഘോഷിക്കാൻ പറ്റിയ കഥാപാത്രമാണ്. ആക്ഷൻ കൊണ്ടും കോമഡി കൊണ്ടും തിളങ്ങുന്ന നായകനിൽ രാജമാണിക്യവും അണ്ണൻ തമ്പിയും തുറുപ്പു ഗുലാനുമൊക്കെ മിന്നി മറയുന്നത് കാണാം. തമിഴ് ചിത്രങ്ങളിലെ പോലെ തന്നെ ഒരു ആവർത്തന കഥാപാത്രമായിരുന്നു രാജ് കിരൺടേത്. എന്നാലും അദ്ദേഹത്തിന് മികച്ച സ്ക്രീൻ സ്പേസ് നൽകിയിട്ടുണ്ട് ചിത്രത്തിൽ. മീന ലഭിച്ച വേഷം മനോഹരമാക്കി. പ്രതാപ് വർമ്മയെന്ന വില്ലൻ കഥാപാത്രത്തെ കലാഭവൻ ഷാജോൺ കയ്യടക്കത്തോടെ അവതരിപ്പിച്ചു. സിദ്ദിഖ് , ജോൺ വിജയ് , സംവിധായകൻ അജയ് വാസുദേവ് എന്നിവരും നെഗറ്റീവ് കഥാപാത്രങ്ങളായി തിളങ്ങി. ബൈജു , ഹരീഷ് കണാരൻ എന്നിവർക്ക് കോമഡി കഥാപാത്രങ്ങൾ നൽകിയെങ്കിലും അവർക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. അർജുൻ നന്ദകുമാർ , ജോൺ, ബിബിൻ ജോർജ് , അർത്ഥന ബിനു , റാഫി, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

രാജാധിരാജ , മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളുടെ ഫോർമുല തന്നെയാണ് സംവിധായകൻ അജയ് വാസുദേവ് ഷൈലോക്കിലും ഉപയോഗിച്ചിട്ടുള്ളത്. “”ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും ബോസ് ഹീറോ ആണെടാ..”എന്ന് മമ്മൂട്ടി കഥാപാത്രത്തെ കൊണ്ട് പറയിപ്പിക്കുന്നതിലൂടെ സംവിധായകൻ അജയ് വാസുദേവിന്റെ മെഗാ താരത്തോടുള്ള ആരാധന വ്യക്തമായി തെളിയുന്നുണ്ട്.

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരായാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലുള്ള ചില സിനിമാ റഫൻസ് ഡയലോഗുകൾ ഇടക്ക് കല്ലുകടിയായി തോന്നുന്നുണ്ട് . റെനഡിവിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. ചിത്രത്തിലെ ഗാനങ്ങളെക്കാൾ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ഗോപി സുന്ദർ മികവ് കാട്ടി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

മമ്മൂട്ടിയുടെ അഭിനയ മികവുള്ള കഥാപാത്രം, സിനിമയുടെ ലോജിക്ക് അങ്ങനെയുള്ള ഘടകങ്ങൾ എല്ലാം മറന്നാൽ ഷൈലോക്ക് തീർത്തും ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാണ്. പ്രിത്വിരാജ് സുകുമാരൻ മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ആരാധകർക്ക് വേണ്ടി അണിയിച്ചൊരുക്കിയ മാസ്സ് ‘ലൂസിഫർ’ സിനിമയെ പോലെ താരത്തോടുള്ള ആരാധനയിൽ സംവിധായകൻ അജയ് വാസുദേവ് ഒരുക്കിയ ചിത്രം തന്നെയാണ് “ഷൈലോക്ക്” എന്ന് നിസംശയം പറയാം. ചുരുക്കത്തിൽ ഫാന്‍സിനു ആഘോഷിക്കാവുന്ന ഒരു മാസ് മമ്മൂട്ടി ചിത്രമാണ് “ഷൈലോക്ക്”.

“Shylock” movie directed by Ajay Vasudev as Megastar Mammootty in lead hit screens by January 23, 2020 with above average reviews allover. If you are ready for another Mammootty mass-action movie; you can choose Shylock in theatres. Mammootty opens his 2020 note with Shylock which turns to out and out mass entertainer which pleasing loudly for star’s diehard fans. Raj Kiran, Meena, Arthana Binu, Bibin George, John, John Vijay, Kalabhavan Shajohn, Siddique, Rafi, Ajay Vasudev, Baiju Santosh, Hareesh Kanaran also includes in the cast list.

You might also like