ദേശ സ്നേഹം , പ്രണയം …. സീതാ നാമം – Review Mtoday – Sita Ramam

Sita Ramam is a 2022 Indian Telugu-language period romance film written and directed by Hanu Raghavapudi and produced by Vyjayanthi Movies and Swapna Cinema. The film stars Dulquer Salmaan, Mrunal Thakur (in her Telugu debut), Rashmika Mandanna and Sumanth. Set in 1964, Lieutenant Ram, an orphan army officer serving at Kashmir border, gets anonymous love letters from Sita Mahalakshmi. Ram is on a mission to find Sita and propose his love.

ഒരു പ്രണയ ചിത്രമെന്ന നിലയിൽ മനോഹരമായ അവതരണം സീതാ രാമം ദുൽഖറിന്റെ കരിയറിലെ കുറച്ചു നല്ല ചിത്രങ്ങളുടെ കൂടെയെന്ന് നിസംശയം പറയാം. Read Full Review – SITA RAMAM MOVIE

6,878

കഴിഞ്ഞ ദിവസം ഒരു ചിത്രം കാണാൻ ഇടയായി അതിനു കാരണം ഈ വാചകം ആയിരുന്നു “ഇനി തന്റെ കരിയറിൽ പ്രണയ ചിത്രങ്ങൾ ഉണ്ടാവുകയില്ല, ഇതാകും അവസാനത്തെത്.” ഇപ്പോൾ ചിത്രം ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിൽ ആയി കാണും അതേ മലയാലികളുടെ യൂത്ത് ഐക്കണും ഇപ്പോൾ നിലവിലെ ടോപ് ക്രൗഡ്പുള്ളേഴ്‌സിൽ ഒരാളുമായ ദുൽഖർ സൽമാൻ ഇങ്ങനൊരു പ്രസ്താവന സ പ്രൊമോഷൻ പരിപാടിക്ക് പറഞ്ഞതായിരുന്നു “സീതാ രാമം” കാണാൻ കൂടുതൽ എന്നെ പ്രേരിപ്പിച്ച ഘടകം.


ഒരു പ്രണയ ചിത്രമെന്ന നിലയിൽ മനോഹരമായ അവതരണം സീതാ രാമം ദുൽഖറിന്റെ കരിയറിലെ കുറച്ചു നല്ല ചിത്രങ്ങളുടെ കൂടെയെന്ന് നിസംശയം പറയാം. അഫ്രിനെന്ന പാകിസ്ഥാനി യുവതി ഒരു പ്രത്യേക ലക്ഷ്യവുമായി ഇന്ത്യയിലേക്ക് വരുന്നടിടത്തു നിന്നാണ് തുടക്കം.അവളുടെ ലക്ഷ്യം നിറവേറ്റുന്നതിനുവേണ്ടി അവൾ കണ്ടുമുട്ടുന്ന ചില വ്യക്തികളിലൂടെ അവൾ അറിയുന്ന ലെഫ്റ്റനന്റ് റാമിന്റെകൂടി കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്.

ദുൽഖർ സൽമാൻ, മൃണാൽ ടാക്കൂർ ഇവരുടെ പ്രകടനം ചിത്രത്തിന് മാറ്റുകൂട്ടുന്നു . രാഷ്മിക മന്ദാനയുടെ വേഷം മനോഹരമായ രീതിയിൽ തന്നെ കൈകാര്യം ചെയ്തു. പ്രകാശ് രാജ്, ഭൂമിക, ഗൗതം മേനോൻ തുടങ്ങിയ മറ്റു താരനിരയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി ചിത്രത്തിന്റെ മാറ്റുകൂട്ടി. ഛായാഗ്രഹണം, സംഗീതം , എഡിറ്റിംഗ്, സംവിധാനം എന്നീ മിക്ക സാങ്കേതിക മേഖലകളിലും ചിത്രം മികച്ച നിൽക്കുന്നുണ്ട്.

പ്രണയ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഏവർക്കും സീതാ രാമം ഇഷ്ടപ്പെടുമെന്നു ഉറപ്പ്. കൂടാതെ ചിത്രത്തിൽ നല്ല ട്വിസ്റ്റുകളും ഉണ്ട്. കാണുക അഭിപ്രായം പറയുക..എന്ന് സ്വന്തം എസ് എസ് നായർ..

You might also like