ജീവിതത്തോട് ചേർന്ന് നിന്നൊരു സിനിമ : “സൂപ്പർ ഡീലക്സ്”.

0

സൂപ്പർ ഡീലക്സ് റിവ്യൂ: പ്രിയ തെക്കേടത്

 

 

2011ൽ പുറത്തിറങ്ങിയ ‘ആരണ്യകാണ്ഡം’ എന്ന ദേശീയ അവാർഡിനർഹമായ ചിത്രത്തിന് ശേഷം എട്ട് വർഷങ്ങൾക്ക് ശേഷമാണ് ത്യാഗരാജ കുമാരരാജ സംവിധാനം‌ ചെയ്യുന്ന രണ്ടാമത് തമിഴ് ചിത്രമാണ് “സൂപ്പർ‌ ഡീലക്സ്”. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത, രമ്യ കൃഷ്ണൻ, മിഷ്കിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്യാഗരാജ കുമാരരാജ എന്ന സംവിധായകന്റെ പേര് ആരണ്യകാണ്ഡം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമ ആരാധകരുടെ മനസ്സിൽ തട്ടിയ പേരാണ്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാം ചിത്രവുമായി എത്തുമ്പോഴും തന്റെ കാഴ്ചപ്പാടിലൊരു മാറ്റത്തിനും ത്യാഗരാജന്‍ സന്ധി ചെയ്യുന്നില്ല. ആ മാറ്റമില്ലാത്ത കാഴ്ചപ്പാടുകൾ സമ്മാനിച്ചത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ബേസ്ഡ് പത്ത് സിനിമകളിൽ ഇടം പിടിക്കാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.

 

 

 

 

 

ആരണ്യകാണ്ഡ’ത്തില്‍ ധര്‍മ്മത്തെ കുറിച്ചായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ ‘സൂപ്പര്‍ ഡീലക്‌സി’ല്‍ ത്യാഗരാജന്‍ പറയുന്നത് ജീവിതത്തെ കുറിച്ചാണ്. ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയല്ലാതിരുന്നിട്ട് കൂടി ഈ രണ്ട് ചിത്രങ്ങളും ബന്ധപ്പെട്ടു കിടക്കുന്നു. അതു പോലെ തന്നെയാണ് ‘സൂപ്പര്‍ ഡീലക്‌സി’ലെ നാല് കഥകളും. പരസ്പരം ബന്ധമില്ലെന്ന് കരുതുന്ന നാല് കഥകള്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തില്‍ പരസ്പരം കണക്ട് ആവുകയും പിന്നിട് ഉള്ള കഥാഗതിയാണ് ചിത്രത്തിൽ പറയുന്നത്.

 

 

 

 

 

 

യാതൊരു ബന്ധവുമില്ലാതെ ആരംഭിക്കുന്ന മൂന്ന് കഥകൾ. തന്‍റെ ഭാര്യയുടെ (സാമന്ത) കാമുകന്‍റെ മൃതശരീരം മറവ് ചെയ്യാനായി‌ ശ്രമിക്കുന്ന മുഗിൽ എന്ന യുവാവ് (ഫഹദ്). വീട്ടുകാർ വരുന്നതിന് മുമ്പ് പുതിയ ടിവി വാങ്ങാൻ ശ്രമിക്കുന്ന ടീനേജ് മൂവർ‌ സംഘം. ഏഴു വർഷത്തിന്‌ ശേഷം തന്‍റെ ഭാര്യയെയും കുട്ടിയെയും കാണാനായി ട്രാൻസ്ജെന്‍ററുടെ വേഷത്തിൽ നാട്ടിലെത്തുന്ന ഷില്പ (വിജയ് സേതുപതി). തന്‍റെ മകന്‍റെ ശസ്ത്രക്രിയയ്ക്കായി കാശ് തേടുന്ന ലീല (രമ്യ) എന്ന അമ്മയും ഭക്തമാർഗിയായ അഛനും (മിഷ്കിൻ). ഈ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു.

 

 

 

 

 

 

ചിത്രത്തിൽ ഏറ്റവും മികച്ചതായി നിൽക്കുന്ന അഭിനയേതാക്കൾ തന്നെയാണ്. വിജയ് സേതുപതിയുടെ മങ്കനായി എത്തുന്ന രാസകുട്ടി എന്ന കഥാപത്രം വളരെ മികച്ചതാക്കി പുതുമുഖ താരം . ചിത്രത്തിലെ ഓരോരുത്തരെ എടുത്തു പറയുംവിധം നല്ല രീതിയിൽ എല്ലാവരും കാഴ്ചവച്ചിട്ടുമുണ്ട്. ഫഹദിന്റെ രണ്ടാമത്തെ സിനിമയാണ് തമിഴിൽ. അതും വളരെ മികച്ചതാക്കി ചെയ്തിട്ടുണ്ട്.

 

 

 

 

 

എവിടെയാണ് സിനിമ കണക്ട് ചെയ്യപ്പെടുന്നു എന്ന കാര്യത്തിൽ പോലും പ്രേക്ഷകനെ കൺഫ്യൂഷനാക്കുന്ന സിനിമ. പല കാഴ്ചപാടുകളില്‍ നിന്ന് പല തരത്തിലുള്ള മനുഷ്യരുടെ ജീവിതവും സാഹചര്യത്തിന് അനുയോജ്യമായ സംഭാഷണങ്ങള്‍ ഒരുക്കുന്നതിലും പിഴവ് പറ്റാതെ ചിത്രം പിടിച്ചിരിത്തുന്നുമുണ്ട്. റിയലിസത്തില്‍ നിന്ന് ഒരു സെമി ഫാന്റസിയിലേക്ക് നീങ്ങുന്നുണ്ട് ചിത്രം. അവയെല്ലാം വേണ്ടുന്ന രീതിയില്‍ ചിത്രത്തിന്റെ ഉത്തമ ബോധ്യത്തില്‍ കോര്‍ത്തിണക്കിയ കഥപറച്ചിലായിട്ടാണ് ചിത്രം അനുഭവപ്പെട്ടത്.

 

 

 

 

 

 

വിക്രം വേദയുടെ ഛായാഗ്രാഹകന്‍ പി എസ് വിനോദും, മദ്രാസ് പട്ടണം, തലൈവ,കാവിയ തലൈവന്‍, 2.0 എന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ നിരവ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഛായാഗ്രഹണം സിനിമയെ നിലവാരത്തെ ഉയര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്നാണ്, ഓരോ ഫ്രെയിമിലും കഥാപശ്ചാത്തലത്തിന് യോജിച്ച രീതിയില്‍, വസ്ത്രാലങ്കാരം മുതല്‍ കലാ സംവിധാനത്തില്‍ കൊണ്ടുവന്ന കളര്‍ പാറ്റേണ്‍ വരെ ചിത്രത്തിന്റെ കാഴ്ചാനിലവാരത്തെ മികച്ചതാക്കുന്നുണ്ട്. സംവിധായകന്‍റെ കല – സിനിമ എന്ന പ്രയോഗത്തിന് സാക്ഷിയാകുന്ന അവതരണമാണ് ‘സൂപ്പർ ഡീലകസ്’ നൽകുന്നത്. ബ്ലാക്ക് ഹ്യൂമറിന്‍റെ അങ്കമ്പടിയോടെ രചിച്ചിരിക്കുന്ന തിരക്കഥ – മിഷ്കിൻ, നളൻ കുമാരസ്വാമി, നീലൻ, ത്യാഗരാജ കുമാരരാജ എന്നിവർ ഒരുമിച്ചാണ്.

 

 

 

 

 

 

 

You might also like