ചിരഞ്ജീവി ഷോയായി മാത്രം ഒതുങ്ങിയ “സെയ് റാ നരസിംഹ റെഡ്ഢി”- റിവ്യൂ .

0

സെയ് റാ നരസിംഹ റെഡ്ഢി റിവ്യൂ: പ്രിയ തെക്കേടത്

 

 

ഗാന്ധി ജയന്തി ദിനത്തിൽ പ്രദർശനത്തിന് എത്തിയ ചിരഞ്ജീവി ചിത്രമാണ് “സെയ് റാ നരസിംഹ റെഡ്ഢി”. കേരളത്തിൽ തെലുങ്ക്, മലയാളം , തമിഴ് എന്നീ ഭാഷകളിൽ ചിത്രം പ്രദര്ശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടയാളപ്പെടുത്തുന്നത് 1857ലാണ് ; എന്നാൽ ഇതിനു ഒരു ദശകം പുറകിലേക്ക് സഞ്ചരിച്ചാൽ ഉയ്യാലവാഡ നരസിംഹ റെഡ്ഡി ജീവിച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ ധീരൻ ,ചരിത്ര താളുകളിൽ ഈ പേര് ആരും കേൾക്കാൻ സാധ്യതയില്ല . സ്വതത്ര സമരത്തിൽ പോരാടി മരിച്ച എത്രയോ അറിയപ്പെടുത്തവർക്കായാണ് ചിത്രം സുരേന്ദര്‍ റെഡ്ഡി ഒരുക്കിയിരിക്കുന്നത്.

 

 

 

 

ഒരു ബയോ പിക് എന്നതിന് പുറമെ ചിത്രത്തെ ‘ബാഹുബലി’ പോലെയുള്ള ബ്രഹ്‌മാണ്ഡ ചിത്രത്തിനോട് ചേർത്ത് പറയേണ്ട ഒരു ആവശ്യവുമില്ല. മികച്ച വി എഫ് എക്സിന്റെ സാന്നിധ്യം ഇല്ലെങ്കിൽ വെറും ശരാശരി സിനിമയായി ഒതുങ്ങും ഈ സെയ് റാ നരസിംഹ റെഡ്ഢി. നരസിംഹ റെഡ്ഢിയായി ചീരഞ്ജീവി എത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്രായം വലിയ രീതിയിൽ അതിനെ ബാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളെയും , റൊമാൻസ് രംഗങ്ങളെയും ,ഇമോഷൻ രംഗങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കടുത്ത ആരാധകർക്ക് കയ്യടിക്കാവുന്ന രംഗങ്ങളും ചിത്രത്തിലുമുണ്ട്.

 

 

 

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പത്ത് വര്‍ഷം മുന്‍പ് ആന്ധ്രയിലെ റേനാഡില്‍ നടന്ന കലാപത്തെ കുറിച്ചാണ് സുരേന്ദര്‍ റെഡ്ഡി ചിത്രത്തിൽ പറയാൻ ഉദ്ദേശിച്ചത്. ബയോ പിക് എന്ന രീതിയിൽ ചിത്രം മികച്ച തിരക്കഥയെന്ന് അവകാശപ്പെടാം. തമിഴ് പതിപ്പിൽ ഉലക നായകൻ കമലഹാസന്റെ നരേഷനോട് കൂടി ചിത്രം ആരംഭിക്കുന്നത്. മലയാളത്തിൽ മോഹൻലാലാണ് വിവരണം നൽക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ യുദ്ധമുഖത്ത് നില്‍ക്കുന്ന ഝാന്‍സി റാണി (അനുഷ്ക ഷെട്ടി )യോദ്ധാക്കള്‍ക്ക് വീര്യം പകരാന്‍ നരസിംഹ റെഡ്ഡിയുടെ കഥ പറയുകയാണ്. ബ്രിട്ടീഷുകാരുടെ കാട്ടാള ഭരണത്തില്‍ ഒരുപോലെ പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകരും നാട്ടുരാജാക്കന്മാരും , ഇവരുടെ പ്രശ്നങ്ങൾക്ക് പ്രതീക്ഷയാവുകയാണ് സെയ് റാ നരസിംഹ റെഡ്ഢി.

 

 

 

 

ബ്രിട്ടീഷ് അധികാരിയുടെ തല കൊയ്ത് തന്നെ അയാള്‍ യുദ്ധകാഹളം മുഴക്കി. അതോടെ ഒരു ജനതയ്ക്ക് സ്വാതന്ത്രത്തിന്റെ പ്രതീക്ഷയായി അയാള്‍ മാറി.ദേശസ്നേഹത്തോടൊപ്പം പ്രണയത്തിന്റെയും കുതികാല്‍ വെട്ടിന്റെയും കഥ ചിത്രത്തില്‍ പറയുന്നുണ്ട്. വലിയ കാന്‍വാസില്‍ പൂര്‍ത്തിയായ ചിത്രം മികച്ച സംഘട്ടന രംഗങ്ങള്‍ കൊണ്ടും സാങ്കേതിക തികവും കൊണ്ടും സമ്ബുഷ്ടമാണ്.

 

 

 

 

ലക്ഷ്മിയായി എത്തിയ തമ്മന്ന തികച്ചും ചിത്രത്തിലെ അനാവശ്യ ഘടകമായിരുന്നു. ഓവറാക്കി ബോറാക്കിയിട്ടുണ്ട്. പ്രഗത്ഭരായ മറ്റു നടീനടന്മാരില്‍ പിന്നെ പ്രാധാന്യമുള്ളത് കിച്ചാ സുധീപിന്റെ അവുകു രാജു എന്ന കഥാപാത്രമാണ്. സുദീപ് ലഭിച്ച കഥാപാത്രത്തെ ഫലവുതാക്കിയിട്ടുണ്ട്. രാജാ പാണ്ടി എന്ന തമിഴ് കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സേതുപതി ഗംഭീരമാക്കിയിട്ടുണ്ട് . എന്നാൽ സുദീപിന്റെയോ വിജയ് സേതുപതിയുടെയോ ആരാധകർക്ക് വേണ്ടവിധമൊന്നും ചിത്രത്തിലെന്നും സാരം. അമിതാഭ് ബച്ചന്‍, നയന്‍താര, ജഗപതി ബാബു, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനുഷ്കാ ഷെട്ടി അതിഥി വേഷം അവതരിപ്പിച്ചിരിക്കുന്നു.

 

 

 

 

ചിത്രത്തിന്റെ മൂല്യത്തിന് ഛായാഗ്രഹണം ചെലുത്തിയ സ്വാധീനം തീര്‍ച്ചയായും വലുതാണ്. ജൂലിയസ് പാക്കിയം തയ്യാറാക്കിയ പശ്ചാത്തല സംഗീതവും അമിത് ത്രിവേദിയുടെ ഗാനങ്ങളും മികച്ചതാണ്. ഗ്രെഗ് പവല്‍, ലീ വൈറ്റേക്കര്‍, റാംലക്ഷ്മണ്‍, എ വിജയ് എന്നിവര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ഗംഭീരമായി. വി എഫ് എക്സ് പിൻബലത്തോടെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വൺ മാൻ ഷോ എന്നിലുപരി വേറെ മികവൊന്നും സെയ് റാ നരസിംഹ റെഡ്ഢി ചൂണ്ടി കാണിക്കുന്നില്ല. 250 കോടി ഓളം ചിലവഴിച്ച ഒരു സിനിമ എന്ന നിലയിൽ ഒരു തവണ കണ്ടിരിക്കാം അത്ര മാത്രം..!

 

 

 

You might also like