“തല്ലുമാല” – നിറമുണ്ട് ഗുണമില്ല !! – Thallumaala – Mtoday Review

Thallumaala: Directed by Khalid Rahman. Starring Tovino Thomas, Kalyani Priyadarshan, Chemban Vinod Jose, Shine Tom Chacko and others. Mtoday Review

നിറങ്ങൾ നിറഞ്ഞ ചിത്രം ആയാണ് “തല്ലുമാല” പ്രേക്ഷകനിലേക്ക് എത്തുന്നത്; പക്ഷെ നിറമുണ്ട്… Read Full Review

11,894

പേരുകാത്തു സൂക്ഷിച്ചു ആദ്യം മുതൽ അവസാനം വരെ തല്ല് ചിത്രം തീരുന്നതുവരെ അതു തുടരുന്നുമുണ്ട്. ഖാലിദ് റഹ്മാന്റെ ജോലി ഭംഗിയായി ചെയ്തു വച്ചു നീതി പുലർത്തി; പക്ഷെ ഞാൻ എന്ന പ്രേഷകനോട് ചെയ്ത ചതി ഞാൻ മറക്കില്ല ഇനി മുതൽ താങ്ങളുടെ ചിത്രം ഈ എസ് എസ് നായരെന്ന ഞാൻ ആദ്യ ദിവസം ആദ്യ പ്രദർശനം കാണില്ല.

പക്ഷെ പ്രേക്ഷകനായ എന്നോടും എന്നെ പോലെ ചിന്തിച്ചു പോകുന്നവരോടും ഒരിക്കലും നീതി പുലർത്താൻ തിരക്കഥക്ക് കഴിയാതെ പോകുന്നു എന്നത് അമ്മയാണെ സത്യം.വസീം എന്ന ചെറുപ്പക്കാരന്റേം അവന്റെ ചങ്ങാതിമാരുടെയും കൂട്ടതല്ലിന്റെ കഥയാണ് “തല്ലുമാല”. അതായത് ഉത്തമാ.. നായകനും കൂട്ടുകാരും ഒരു തല്ലിലൂടെ തുടങ്ങുന്ന സൗഹൃദം മുതൽ വസീമിന്റെ കല്യാണ പന്തലിലെ കൂട്ട തല്ല് വരെ നീളുന്നതാണ് “തല്ലുമാല”.

വളരെ നിലവാരം കുറഞ്ഞ ഗാനങ്ങളും അതിനേക്കാൾ നിലവാരം കുറഞ്ഞ രംഗങ്ങളും എല്ലാം കൂടി ആദ്യപകുതി ക്ഷമയുടെ നെല്ലിപലക കണ്ടു. ആദ്യ പകുതി നെല്ലിപലകയെങ്കിൽ രണ്ടാം പകുതി അധികം കൈപില്ലാത്ത നെല്ലിക്ക കഴിച്ചു. പ്രത്യേകിച്ച് അവസാന കുറച്ചു നിമിഷം അത്യാവശ്യം എന്തൊക്കെയോ ചിത്രത്തിൽ ചെയ്തു വച്ചതുപോലെ തോന്നി. പേര് കാത്തു സൂക്ഷിച്ചു മുന്നിൽ നിൽക്കുന്നത് തല്ലുകൾ മാത്രം . അതിൽ തന്നെ സിനിമകൊട്ടകയിൽ വച്ചു കല്യാണ ദിവസം ഉണ്ടാകുന്ന തല്ല് ആകെ മൊത്തം തല്ല് നിറഞ്ഞ ചിത്രം.

ടോവിനോ എന്തൊക്കെയോ ചെയ്തുവെന്ന് പ്രേക്ഷകന് തോന്നും അതാണ് അവസ്ഥ. ഷൈൻ ടോം ചാക്കോ, ലുക്മാൻ ഇവരുടെ പ്രകടനം നന്നായിരുന്നു.ആദ്യ അവസാനം സംഘട്ടന രംഗങ്ങളിൽ അവർ എടുത്ത പ്രയത്നം ചിത്രത്തിൽ കാണാനുണ്ടായിരുന്നു. കല്യാണി പ്രിയദർശൻ, ജോണി ആന്റണി, ബിനു പപ്പു തുടങ്ങിയ താരനിരയും തങ്ങളുടെ വേഷം ഭംഗിയാക്കി.

നിറങ്ങൾ നിറഞ്ഞ ചിത്രം ആയാണ് “തല്ലുമാല” പ്രേക്ഷകനിലേക്ക് എത്തുന്നത്; പക്ഷെ നിറമുണ്ട് ഗുണമില്ല, തീ പാറുന്ന സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തല്ലിപ്പൊളി ചിത്രം പേരുപോലെ കാണുന്ന പൈസ വസൂൽ എന്ന എന്റെ വാചകം തിരിച്ചു എടുക്കുന്നു ചിത്രം കാണാൻ കയറിയാൽ നനഞ്ഞ ഓലപ്പടക്കം. അവസാനമായി എന്റെ നായകാ നിങ്ങളെ വിശ്വസിച്ചു ഇനി പടത്തിനു കയറില്ല അതുപോലെ സംവിധായകനെയും കൂടുതൽ എഴുതി സമയം കളയുന്നില്ല കണ്ട സമയവും പോയ കാശും തിരിച്ചു കിട്ടില്ല നായർ പോകുന്നു.. നായകന്റെ ആരാധകർ ഒന്നും ചെയ്തില്ലേ വീണ്ടും കാണും. എസ് എസ് നായർ..

 

You might also like