ഈ പുരോഹിതൻ സൂപ്പർസ്റ്റാർ അല്ല; ദി പ്രീസ്റ്റ് റിവ്യൂ വായിക്കാം.

ഇതാദ്യമായാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സൂപ്പർതാര ചിത്രം തിയേറ്ററുകളിൽ

മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. സാധാരണ മമ്മൂട്ടി മാസ് ചിത്രം

0

ദി പ്രീസ്റ്റ് റിവ്യൂ: ചൈത്ര രാജ്

ഇതാദ്യമായാണ് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സൂപ്പർതാര ചിത്രം തിയേറ്ററുകളിൽ എത്തുന്നുവെന്നത് തന്നെയാണ് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റി’ നെ റിലീസിന് മുൻപ് തന്നെ മലയാളി പ്രേക്ഷകർ ആഘോഷമാക്കിയത് കാരണം. ഒപ്പം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. സാധാരണ മമ്മൂട്ടി മാസ് ചിത്രം പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തുന്നവരെ ഒരുപക്ഷേ ദി പ്രീസ്റ്റ് നിരാശപ്പെടുത്താൻ സാധ്യതയുണ്ട്, എന്നാൽ പുതുമ നിറഞ്ഞ ഒരു ഹൊറർ ജോണർ പരീക്ഷിക്കാൻ തയ്യാറാനാണെങ്കിൽ ചിത്രം രസകരം. മമ്മൂട്ടിയുടെ പുരോഹിത വേഷവും സിനിമ സംസാരിക്കുന്ന വിഷയവും തന്നെയാണ് ചിത്രത്തെ മികച്ചതാക്കുന്നത്. ഒപ്പം സാങ്കേതികപരമായി സിനിമ പുലർത്തുന്ന മികവും; തിരക്കഥയ്ക്കപ്പുറം സംവിധായകന്റെ മേക്കിങ് വിജയിച്ചുനിന്നു എന്ന് പറയാം.

പാരാസൈക്കോളജിയിൽ വിദഗ്ദ്ധനായ ഫാദർ കാർമെൻ ബെനഡിക്ട് എന്ന പുരോഹിതന്റെ വേഷത്തിലാണ് മെഗാതാരം മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ദിയ അലക്‌സ് ആലാട്ട് എന്നൊരു പെണ്കുട്ടി ആലാട്ടു കുടുംബത്തിൽ നടന്ന ദുരൂഹമായ ഒരു കൂട്ടം ആത്മഹത്യകളുടെ പൊരുൾ തേടി ഫാദറിനെ ഒരു പുലർകാലത്തിൽ തേടി വരുന്നതോടെ ആണ് ദി പ്രീസ്റ്റ് ആരംഭിക്കുന്നത്.ആദ്യ പകുതിയിൽ ചിത്രം ത്രില്ലറിൽ ശ്രദ്ധ കൊടുക്കുമ്പോൾ രണ്ടാം പകുതിയിൽ പേടിപ്പെടുത്തുന്ന ഹൊറർ രീതിയിലേക്ക് ചിത്രത്തെ എത്തിക്കുന്നു. പ്രതീക്ഷിത വഴികളിലൂടെ തിരക്കഥ സഞ്ചരിക്കുമ്പോഴും സംവിധായകന് അതിനെല്ലാം മറികടക്കാൻ സാധിച്ചിട്ടുണ്ട്. സൂസനായി എത്തിയ മഞ്ജു വാര്യർ തന്റെ കഥാപത്രത്തെ കൈയടക്കത്തോടെ ചെയ്തു. ബേബി മോണിക്ക അവതരിപ്പിച്ച സ്‍കൂൾ വിദ്യാർഥിനിയായ അമേയയെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു. നിഖില വിമൽ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രവും ഗംഭീരമാക്കി.

പാശ്ചാത്യ ഹൊറര്‍ സിനിമകളുടെ സ്വാധീനം പ്രീസ്റ്റിൽ പ്രതിഫലിക്കുന്നുണ്ട്. മേക്കിങ്ങിലെല്ലാം നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതമാണ് സിനിമയുടെ അവസാനം വരെ പ്രേക്ഷകനെ പിടിച്ചു നിർത്തുന്നത്. രാഹുൽ രാജാണ് സംഗീതം. ഒരു ത്രില്ലർ ചിത്രത്തിന് അനുയോജ്യക്കുന്ന രീതിയിലാണ് അഖിൽ ജോർജിന്റെ ക്യാമറ ചലനങ്ങൾ. കളർ പാലറ്റും മൂവ്മെന്റസുമൊക്കെ അതിന് അനുയോജ്യം. ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പും വേറിട്ടും മികച്ചു നിൽക്കുന്നുണ്ട്. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ തിയേറ്ററുകളിൽ കണ്ടിരിക്കാവുന്ന ചിത്രമാണ് “ദി പ്രീസ്റ്റ്”.

You might also like