എന്തിനോ വേണ്ടി തിളയ്ക്കുന്ന പ്രതികാരം – Theerppu movie review

Theerppu written by Murali Gopy and directed by Rathish Ambat. The movie Theerppu stars Prithviraj Sukumaran,...

ആമുഖത്തിൽ പറഞ്ഞു പോയ ചിത്രത്തിനുശേഷം മുരളി ഗോപി എഴുതി രതീഷ് അമ്പാട്ട് സംവിധാനത്തിൽ വരുന്ന ചിത്രമാണ് തീർപ്പ്. Read THEERPPU Movie MTODAY Full Review..

11,788

കമ്മാരസംഭവം ആ ഒറ്റചിത്രം ആയിരുന്നു “തീർപ്പ്” എന്ന സിനിമ കാണാൻ പ്രേരിപ്പിച്ച ആകെയുള്ള ഒരു ഘടകം. മുരളി ഗോപിയുടെ വ്യക്തമായ സ്ക്രിപ്റ്റും രതീഷ് അംബാട്ടിന്റെ കിടിലൻ മേക്കിങ് ജനപ്രിയൻ ദിലീപിന്റെ ശക്തമായ അഭിനയം എല്ലാം ചേർന്നപ്പോൾ ഒരു പ്രതേക തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച മികച്ച പരാജയ ചിത്രമായിരുന്നു ‘കമ്മാരസംഭവം’; പക്ഷെ ചിത്രം വ്യക്തിപരമായി എനിക്ക് ഇഷ്ട്ടമായി. “തീർപ്പ്” കാണാൻ ഒറ്റ കാരണം അതേ സംവിധായകൻ പക്ഷെ ഈ നായരേ ആശാൻ ചതിച്ചു പ്രതീക്ഷിച്ചു പോയത് കിട്ടിയുമില്ല കിട്ടിയത് വെറും മഴ നനഞ്ഞ മുളക് പടക്കം. വ്യക്തിപരമായി ചിത്രം ഇഷ്ട്ടമായില്ല വിശദീകരണം എസ് എസ് നായർ എഴുതാൻ സമയമായി.. വായിച്ചാലും…


ആമുഖത്തിൽ പറഞ്ഞു പോയ ചിത്രത്തിനുശേഷം മുരളി ഗോപി എഴുതി രതീഷ് അമ്പാട്ട് സംവിധാനത്തിൽ വരുന്ന ചിത്രമാണ് തീർപ്പ്. ഞാനും നിങ്ങളും വല്ലപ്പോഴും കാറ്റുകൊള്ളാൻ പോയിരിക്കുന്ന ബീച്ച് ഇല്ലേ അതേപോലെ ഒരു ബീച്ച് സൈഡിലുള്ള ഒരു റിസോർട്ടും പിന്നെ വീടും അവിടാണു സംഭബഹുലമായ ഈ തീർപ്പ്. അങ്ങനെ അവിടെ പറഞ്ഞു പോകുന്ന കഥ. പക്ഷെ സംഭവത്തിൽ രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥാപാത്രങ്ങൾ വന്നു പോകുന്നു ഇവരുടെ സംഭാഷങ്ങളിലൂടെ നീങ്ങുന്ന ചിത്രമാണ് തീർപ്പ്. ഒരു പത്തെഴുപത് നിമിഷംകൊണ്ട് തീർക്കേണ്ടിയിരുന്ന കഥ മാത്രമേ ചിത്രം പറഞ്ഞു പോകുന്നുള്ളൂ പിന്നെ എന്നത് ആവശ്യമില്ലാതെ കാണിക്കാന ഉത്തമാ.. ഈ വലിച്ചു നീട്ടൽ…!!


അതിനിടക്കു കൂടി ആവശ്യമില്ലാത്ത ഒരു കാലഘട്ടവും അവിടെ നടന്നുപോകുന്ന രാഷ്ട്രീയ സംഭവങ്ങളുടെയും അവിടെത്തെ രാഷ്ട്രീയക്കാരേയും അടയാളപ്പെടുത്താൻ ചിത്രം നല്ല പോലെ ശ്രമിച്ചിട്ടുണ്ട്. പക്ഷെ പരാജയപെട്ടപോയ ഈ ശ്രമങ്ങളുടെ ആകെ പേരാണ് ചിത്രത്തിന്റെ ടൈറ്റിൽ അങ്ങനെ ചായകുടിക്കാനും പൊരി കഴിക്കാനും വേണ്ടി ഇടവേളയെന്ന് എഴുതി കാണിച്ചു നീ പോണില്ലേ എന്ന സെക്യൂർറ്റി ബാബുഅണ്ണന്റെ ചോദ്യമാണ് എന്നെ ആദ്യ ഭാഗം കഴിഞ്ഞുവെന്ന് തോന്നിപ്പിച്ചത്.

അങ്ങനെ കുടിച്ചു ചായക്കും പൊരിക്കുമുള്ള ഊർജമാണ് ഇടഞ്ഞ വേളക്കുശേഷം മുന്നോട്ടു കാണാൻ പ്രേരിപ്പിച്ച ഘടകം. അലക്ഷ്യമായി കഥ എങ്ങോട്ടന്നറിയാതേ പോകുന്നതു കണ്ടപ്പോൾ മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി പണം നൽകി കടിക്കുന്ന ജർമ്മൻ ഷപ്പെടു വാങ്ങിയല്ലോ ഒന്നും പറയാനില്ല!! അതിന്റെ ഇടക്കു എവിടെന്നോ ഒരു ഗാനശകലം കൂടിയായപ്പോൾ ചിത്രമൊന്നു കാണാൻ മടങ്ങിവന്ന എന്റെ മനസ്സിനെ വീണ്ടും കുറ്റബോധം അലയടിപ്പിച്ച പോലെ…!!

നേരം പോക്കിന് ഒരു ചിത്രം കാണാൻ പോകുന്ന പ്രേക്ഷകനെ ഇനി കാശു മുടക്കി ടിക്കറ്റ് എടുക്കാൻ പ്രേരണ നല്കാത്ത ചിത്രം വീണ്ടും പ്രേഷകനെ പരീക്ഷിക്കുന്ന പോലെയായി പക്ഷെ കഥാതന്തു പ്രേഷകന് ചിരപരിചതമാണ് അത് മാത്രമേയുള്ളൂ ആകെ മുതൽ മുടക്കിലെ ലാഭം. ആർക്കോവേണ്ടി പറഞ്ഞു പോയ പ്രതികാരത്തിന്റെ തീർപ്പിലാണ് ചിത്രം. അഭിനയ മികവൊന്നുമില്ലാതെ ചിത്രത്തിൽ അഭിനയിച്ചവർ അഭിനയിച്ചു എന്ന് വേണം സാരം.

അഷമക്കുപോലും ക്ഷമയോടെ കാണാൻ പറ്റാത്ത ഈ ചിത്രം കാണുന്നവർക്ക് പൂർണ തൃപ്തി നൽകുന്നില്ലേൽ പോലും ഒന്നു കാണുക ഇതൊക്കെ നാലരയിഞ്ചിൽ കാണാവുന്ന ഒ റ്റി റ്റി ചിത്രമാണ്. പിന്നണിയിലെ ആരെയും പരിചയപെടുത്താൻ സമയമില്ല ഇപ്പോഴേ ജീവിതം തീർപ്പായി ചുമ്മാ പോയി കാണുക കീശയിലെ കാശു കളയുക എന്ന് സ്വന്തം എസ് എസ് നായർ.

You might also like