
സുനാമിയേക്കാൾ ദുരന്തം. Tസുനാമി റിവ്യൂ വായിക്കാം.
അച്ഛനും മകനും കൂടെ ചേരുമ്പോൾ കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കാണ് എന്ന് കരുതി തിയേറ്ററുകളിൽ എത്തിയവരെ
ദ്വയാർത്ഥ പ്രയോഗത്തിലുള്ള കോമഡികൾ കോമഡി ഷോകളിൽ പോലും ഉപയോഗിക്കാത്ത സമയത്താണ്
Tസുനാമി റിവ്യൂ: ചൈത്ര രാജ്.
ലാലും ലാൽ ജൂനിയറും ഒന്നിക്കുന്ന എന്ന വാർത്ത ഓരോ പ്രേക്ഷകനെയും ആവേശത്തിലാഴ്ത്തിയിരുന്നു. അച്ഛനും മകനും കൂടെ ചേരുമ്പോൾ കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കാണ് എന്ന് കരുതി തിയേറ്ററുകളിൽ എത്തിയവരെ നിരാശയിലാക്കിയെന്ന് നിസംശയം പറയാം. കാലം മാറിയതോ മലയാളി പ്രേക്ഷകന്റെ ആസ്വാദന തലം മാറിയതോ Tസുനാമി ടീം അറിയാതെ പോയി. ഡ്രൈവിംഗ് ലൈസൻസിന്റെ സൂപ്പർ വിജയത്തിന് ശേഷം ജൂനിയർ ലാൽ (ജീൻ പോൾ ലാൽ )ഇത്തരത്തിലൊരു കടുകൈ ചെയ്യെണ്ടിരുന്നില്ലെന്ന് “Tസുനാമി” കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിനിമയിലെ ഓരോ സീനും കണ്ടുകൊണ്ടിരിക്കുമ്പോൾ ലോജിക്ക് എവിടെയെന്ന് തിരഞ്ഞാൽ നിങ്ങളെ കുറ്റം പറയാൻ കഴിയില്ല.
Based on an Innocent true story എന്ന ടാഗ്ലൈനായിരുന്നു ചിത്രത്തിന്റേത്. എന്നാൽ ഇതൊരു നിഷ്കളങ്കമായ കഥയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. ദ്വയാർത്ഥ പ്രയോഗത്തിലുള്ള കോമഡികൾ കോമഡി ഷോകളിൽ പോലും ഉപയോഗിക്കാത്ത സമയത്താണ് സുനാമിയിൽ അത് നിറഞ്ഞു നിന്നത്. മലയാളത്തിലെ എക്കാലത്തെയും കോമഡി സൂപ്പർഹിറ്റ് ഫാമിലി ചിത്രം റാം ജി റാവു സ്പിക്കിങ്ങിന്റെ ചിത്രീകരണ സമയത്ത് ഇന്നസെന്റ് പറഞ്ഞ ചെറിയൊരു കഥാതന്തുവിൽ നിന്നാണ് Tസുനാമി ഉണ്ടാകുന്നതെന്ന് ലാൽ മുൻപ് പറഞ്ഞിട്ടുണ്ട്.
സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങൾ ചേർന്ന് ഗോവയിലേക്ക് യാത്ര പോകുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഇവർ പോകുന്ന ടൂറിസ്റ്റ് ബസിന്റെ പേര് Tസുനാമി യെന്നാണ് . പോകുന്നവഴിക്ക് റിഫ്രഷ്മെന്റിന് വേണ്ടി വണ്ടി നിർത്തുന്നു . ജീവിതത്തിൽ യാതൊരുവിധ ഉത്തരവാദിത്തവുമില്ലാതെ നടക്കുന്ന കഥാനായകൻ ബേബി (ബാലു വർഗീസ് ) തന്റെ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ടോയ്ലെറ്റിൽ പോകുന്നു അവിടെ നിന്നാണ് സിനിമയുടെ പൊല്ലാപ്പ് തുടങ്ങുന്നത്.
അവിടെവച്ചാണ് ബേബി തന്റെ കഥാനായികയെ കാണുന്നു. എന്നാൽ ഇവർ കണ്ടുമുട്ടിയ ഇടവും സാഹചര്യവും കൂടുതൽ അബദ്ധങ്ങളിലേക്കും വഴിവെക്കുന്നു. ബേബിയുടെ ലൈംഗിക അവയവം അബദ്ധവശാൽ കഥാനായിക കാണുന്നിടത്തുന്നു നിന്ന് സിനിമ മറ്റൊരു തരത്തിലേക്ക് എത്തുന്നു. ബേബിയുടെ കസിനായ ആന്റോയും (അജു വർഗീസ് ) അമ്മാവനും പള്ളീലച്ഛനും (മുകേഷ് ) കൂടെ എത്തുമ്പോൾ സിനിമയെ കൂടുതൽ ചളമാക്കിയന്ന് പറയാം. ഇവരുടെ ഉപദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ബേബി തന്റെ കഥ നായികയെ വിവാഹം ചെയ്യുന്നുവെങ്കിലും ബേബിയുടെ പൊല്ലാപ്പ് തീരുന്നില്ല.
സിനിമയിൽ മുഴുനീള നിറഞ്ഞു നിൽക്കുന്ന സ്ത്രീ വിരുദ്ധതയും ദ്വയാർത്ഥ പ്രയോഗവും കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നു. ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രവും ഉപയോഗിക്കുന്ന കോമഡിയും സഹിക്കാവുന്നതിനു അപ്പുറമായി തോന്നാം. ട്രാന്സ്ജെന്ഡറുകളെ കുറിച്ചും ഇംപൊട്ടന്സിയെ സിനിമ തെറ്റായ കളിയാക്കുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിംഗ് ഇതെല്ലാം ചിത്രത്തെ പിന്നിലേക്ക് വലിക്കുന്നുണ്ട്. മൊത്തത്തിൽ ആകെമൊത്തം പുകമയം എന്നപോലെയാണ് ഈ “T സുനാമി”.