ഇത് പാർവതിയുടെ അതിജീവനഗാഥ.. പറന്നുയരും “ഉയരെ” – റിവ്യൂ വായിക്കാം.

0

ഉയരെ റിവ്യൂ: പ്രിയ തെക്കേടത്

 

പല്ലവി പറന്നുയർന്നു…… വെറുപ്പുകൊണ്ടല്ല പല മനുഷ്യരും ക്രൂരനാവുന്നത് .. സ്നേഹം കൊണ്ടാണ്. ശത്രു എന്നെ ഉപദ്രവിച്ചാൽ ഞാൻ പോട്ടെയെന്ന് വെക്കും പക്ഷെ സ്നേഹിച്ച ഒരാൾ എന്നെ ഇപ്രാവിച്ചാൽ അതിനെ മറക്കാനോ ക്ഷമിക്കാനോ കഴിയില്ല- പല്ലവി.

 

 

 

 

 

നവാഗതനായ മനു അശോകൻ ഒരുക്കിയ “ഉയരെ” തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ പറന്നുയുരുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം പാർവതി മലയാള സിനിമയിലേയ്ക്ക് മടങ്ങി വരുന്ന ചിത്രമാണ് ഉയരെ. മികച്ച ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പാർവതിയുടെ രണ്ടാം വരവ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത് . 2018ൽ പ്രദർശനത്തിനെത്തിയ അ‍ഞ്ജലി മേനോൻ ചിത്രമായ കൂടെയ്ക്ക് ശേഷം ഉയരെയിലൂടെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ഉയരെ എന്ന ചിത്രത്തിൽ പാർവതിയുടെ അഭിനയ മികവും , ബോബി -സഞ്ജയ് കൂട്ടുക്കെട്ടുമാണ് ഉയർന്നു നിൽക്കുന്നത് .

 

 

 

 

 

 

പതിനെട്ടു വയസുമുതൽ പറക്കാൻ ആഗ്രഹിച്ച പല്ലവിയുടെ സ്വപ്ങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. വൈകാരിക പ്രണയത്തിന്റെ നീറുന്ന വേദനെയാണ് ചിത്രത്തിന്റെ ആദ്യപകുതിയെങ്കിൽ ആത്മവിശ്വാസത്തിന്റെ ,അതീജീവത്തിന്റെ കഥയാണ് രനാദം പകുതിയിൽ പറയുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയായി പാർവതി എത്തുമ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയടിയാണ് നടിക്ക് ലഭിച്ചത്. ‘ടേക്ക് ഓഫ്’നു ശേഷം പാർവതിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാവുന്ന പ്രകടനമായിരുന്നു ചിത്രത്തിലേത്. പ്രണയവും അതിലെ സ്വാതന്ത്ര്യങ്ങളും ജീവിതത്തിലെ വീഴ്ചകളും ഉയർത്തെഴുന്നേൽപ്പും ഇത്ര മനോഹരമായി തുറന്നു കാട്ടുന്നുണ്ട്.

 

 

 

 

 

 

കരുത്തുറ്റ തിരക്കഥയാണ് ഉയരെയുടെ ചിറകുകള്‍. സഞ്ജയ് ബോബിയുടെ കഥയും മനുവിന്റെ സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ തുടക്കം മുതല്‍ അവസാനം വരെ മികച്ച ആസ്വാദനമാണ് ഉയരെ സമ്മാനിക്കുന്നത്.

 

 

 

 

 

 

പാർവതിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നായികാകേന്ദ്രീകൃതമായ ഉയരെയിൽ യുവതാരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് നായകന്മാരായി എത്തുന്നത്. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛനായി എത്തുന്നത് സിദീഖ് മികച്ച പ്രകടനം കാഴ്ച വച്ചു. പ്രതാപ് പോത്തൻ, പ്രേം പ്രകാശ്, സുയുക്ത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

 

 

 

 

പ്രസിദ്ധ നിര്‍‌‌മാതാവ് പി വി ഗംഗാധരന്റെ മക്കളായ ശേണുക, ശേഘ്ന, ശേര്‍ഖ എന്നിവരൊന്നിക്കുന്ന എസ് ക്യൂബ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണഇ് ‘ഉയരെ’. പാര്‍വതിയുടെ തന്നെ ഹിറ്റ് ചിത്രമായ ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. തട്ടുപൊളിപ്പൻ ചിത്രങ്ങളെ മറന്ന് മികച്ച ഒരു ‘മലയാള സിനിമ’ കാണാൻ ആഗ്രഹിക്കുന്നവർക്ക് ‘ഉയരെ’ തീർച്ചയായും തിരഞ്ഞെടുക്കാം.

 

 

 

 

 

 

You might also like