വിജയ് സൂപ്പറും പൗർണ്ണമിയും അത്ര സൂപ്പറല്ല …!!

0

വിജയ് സൂപ്പറും പൗര്‍ണമിയും റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“വിജയ് സൂപ്പറും പൗർണ്ണമിയും” ഒരു ശരാശരി നിലവാരം മാത്രം പുലർത്തുന്ന ചിത്രമാകുന്നു. സൺ‌ഡേ ഹോളിഡേ എന്ന ചിത്രം നൽകിയ സൂപ്പർ വിജയം ആവർത്തിക്കാൻ വേണ്ടി ആ സിനിമയുടെ വിജയ ചേരുവകൾ ചേർത്തൊരുക്കാൻ വേണ്ടിയുള്ള ശ്രമം മാത്രമായി ഒതുങ്ങി ഈ ജിസ് ജോയ് റീമേക്ക് ചിത്രം.

 

 

 

 

 

തെലുങ്കിൽ വിജയ് ദേവരുഗോണ്ടയെ നായകനാക്കി ഒരുക്കിയ ‘പെല്ലി ചൂപ്പുലു’ എന്ന ചിത്രം നേരത്തെ തന്നെ കണ്ടത് കൊണ്ടാണോ എന്നറിയില്ല “വിജയ് സൂപ്പറും പൗർണ്ണമിയും” ഒട്ടും തന്നെ ആസ്വാദ്യമായി അനുഭവപ്പെട്ടില്ല . ഏറെക്കുറെ കാഴ്ച്ചക്കാർക്ക് ചിത്രം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതിയെന്ന അവസ്ഥയാണ് നൽകിയത്.

 

 

 

 

 

 

ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ രംഗത്തിലേതു പോലെ ആശുപത്രിയിലെ പ്രസവമുറിയുടെ മുന്നിൽ നിന്നാണ് ചിത്രത്തിൻ്റെ ആരംഭം. അവിടെ ആൺകുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന ആളുടെ മുന്നിലേക്ക് പെൺകുട്ടിയുമായി വരുന്ന നേഴ്സ് അത് പൗർണ്ണമിയുടെ വരവറിയിക്കുന്നതായിരുന്നു .

 

 

 

 

 

മുൻ ചിത്രങ്ങളിലേതു പോലെ ഇത്തവണയും കുടുംബ പ്രേക്ഷകരെയാണ് സംവിധായകൻ ലക്ഷ്യമിടുന്നതെങ്കിലും എത്രത്തോളം അത് വിജയമാകും എന്നത് കണ്ട് തന്നെ അറിയണം. ആസിഫ് അലിയുടെ വിജയ് എന്ന കഥാപാത്രം ഐശ്വര്യ ലക്ഷ്മിയുടെ പൗർണമിക്കുമുന്നിൽ ഏറെക്കുറെ ചുറ്റിതിരിയുന്നകാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആസിഫ് അലി , ഐശ്വര്യ ലക്ഷ്മി എന്നിവർ ലഭിച്ച കഥാപാത്രങ്ങൾ ലളിതമായി അവതരിപ്പിച്ചു. മുൻ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോൾ വിജയും പൗർണ്ണമിയും തികച്ചും സുഗമമായ റോളുകൾ മാത്രമായി.

 

 

 

 

 

 

 

മോട്ടിവേഷനും ഫീൽഗുഡും വാരിവിതറുന്നതിൽ എവിടെയെല്ലാമോ വിജയിച്ചു എന്ന് പറയാം അത്രമാത്രം. ജിസ്ജോയിയെ പോലെ കഴിവു തെളിയിച്ച സംവിധായകനിൽ നിന്ന് പ്രേക്ഷകർ ശരാശരിക്കും താഴെ നിൽക്കുന്ന ചിത്രമല്ല പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കിയെങ്കിൽ എന്ന് ചിത്രത്തിൻ്റെ മുന്നോട്ടുള്ള ഇഴഞ്ഞു നീക്കത്തിൽ തോന്നി. വീട്ടുകാർക്ക് വേണ്ടി സ്വന്തം സ്വപ്നങ്ങൾ വേണ്ടെന്ന് വെയ്ക്കാനൊരുങ്ങുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് “വിജയ് സൂപ്പറും പൗർണ്ണമിയും” പറയുന്നത്.

 

 

 

 

 

 

നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ ഒരു പെണ്ണുകാണൽ ചടങ്ങിൻ്റെ രംഗം ചിത്രത്തിൽ പുനർ ആവിഷ്‌ക്കരിച്ചതും കല്ലുകടിയായി തോന്നി. ഇത്രയും ക്ഷാമമോ സംവിധായകന് കഥയ്ക്ക് എന്നും തോന്നി അത് കണ്ടപ്പോൾ . ബാലുവർഗ്ഗീസ്, ജോസ് അന്നക്കുട്ടി ജോസ് എന്നിവർക്ക് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായില്ല. സിദ്ദിഖ് , രഞ്ജിപണിക്കർ, കെ.പി.എ.സി ലളിത, ദർശന രാജേന്ദ്രൻ , ശാന്തികൃഷ്‌ണ, മായ മേനോൻ എന്നിവർ അവരുടെ കഥാപാത്രങ്ങളെ നാന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അജുവർഗ്ഗീസ് തൻ്റെ അതിഥി വേഷവും അല്പമെങ്കിലും ചിരിപടർത്തുന്നത്തിന് സഹായമാകുന്നുണ്ട്.

 

 

 

 

 

 

 

സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന ആശുപത്രി രംഗവും, മകനെ ഷെഫ് അഥവാ കുശിനിക്കാരൻ ആകാൻ കുറച്ചിൽ തോന്നുന്ന സിദിഖിന്റെ അച്ഛൻ കഥാപാത്രവും ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിൽ നിന്നുള്ള പുനർ ആവിഷ്ക്കാരം ആണെന്ന് തോന്നിയാൽ പ്രേക്ഷകരേകുറ്റം പറയാൻ ആകില്ല .ആദ്യ പകുതി കുഴപ്പമില്ലാതെ പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ ചിത്രം ഇഴഞ്ഞു പോകുന്നത് അൺ സഹിക്കബിൾ ആയി . സംഗീതം ഒരുക്കിയ പുതുമുഖം പ്രിൻസ് ജോർജ്ജ് അദ്ദേഹത്തിൻ്റെ ജോലി നന്നയി തന്നെ ചെയിതിട്ടുണ്ട് . രണദിവേയുടെ ഛായാഗ്രഹണം ചിത്രത്തിൻ്റെകഥയ്ക്ക് ചേരുന്ന വിധത്തിൽ തന്നെയാണ് , രതീഷ് രാജിൻ്റെ ചിത്ര സംയോജനം ശരാശരിയായി ഒതുങ്ങി. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ.സുനിൽ നിർമ്മിച്ച ഈ ചിത്രം ഒറ്റത്തവണ കാഴ്ചക്ക് മാത്രം ഉള്ളതാകുന്നു .

 

 

 

 

 

 

You might also like