
2018 മലയാള സിനിമ കണ്ട കിടിലം മേക്കോവറുകൾ !!!
2018 മലയാള സിനിമ നേരിട്ടത് വലിയ പ്രതിസന്ധികളാണ്. തൊണ്ണൂറുകള്‍ മുതല്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയായിരുന്നു നമ്മുടെ സിനിമ. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു പ്രളയം. പ്രളയത്തിൽ നിന്ന് അതിജീവിച്ചതാണ് മലയാള സിനിമ. വലിയ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ചലച്ചിത്ര വ്യവസായത്തെ അത് മെല്ലെ കൈപിടിച്ചുയര്‍ത്തി. അതിലപ്പുറം കാഴ്ചയുടെ സാംസ്കാരിക വിപ്ലവത്തിന് തുടക്കമായത്. ഈ വര്‍ഷം കലാമൂല്യമുളളതും മാസ് എന്റര്‍ടെയ്നറുകളുമായ സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. അമിത പ്രതീക്ഷകള്‍ തരാതെ വന്ന ഹിറ്റായ സിനിമകളും നിരവധിയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ വ്യത്യസ്ത സിനിമകളുമായിട്ടായിരുന്നു ഈ വര്‍ഷം എത്തിയിരുന്നത്. ഇതിനെല്ലാം മികച്ച സ്വീകാര്യതയും പ്രേക്ഷകര്‍ നല്‍കിയിരുന്നു. ഇത്തവണത്തെ ഏറെ വ്യത്യസ്തമാക്കിയ മേക്കോവറുകളെ നമുക്ക് കാണാം….
മോഹന്‍ലാല്‍ എന്ന നടന്റെ മികച്ച കഥാപാത്രമായിരുന്നു ഒടിയൻ മാണിക്യൻ . ഒടിയന് എന്ന ബിഗ് ബഡജറ്റ് ചിത്രത്തിനു വേണ്ടിയായിരുന്നു മോഹന്‍ലാല്‍ മേക്ക് ഓവര്‍ നടത്തിയിരുന്നത്. വിവിധ കാലഘട്ടങ്ങളിലുളള ഒടിയനെ അവതരിപ്പിക്കാനായി അദ്ദേഹം വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തി. ശരീര ഭാരം കുറച്ചാണ് ലാലേട്ടന് രൂപമാറ്റം വരുത്തിയിരുന്നത്. ഇത് ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ ഏറെ സഹായിച്ചിരുന്നു. ഒടിയന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറുമെല്ലാം തന്നെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘ ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിനു വേണ്ടി ജയസൂര്യ നടത്തിയ മേക്ക് ഓവറായിരുന്നു എല്ലാവരെയും അതിശയിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലായിരുന്നു നടന് എത്തിയിരുന്നത്. മേരിക്കുട്ടി എന്ന ട്രാന്‍സ് ജെന്‍ഡറായി വ്യത്യസ്ത മേക്ക് ഓവറിലാണ് താരം എത്തിയിരുന്നത്. ചിത്രത്തിലെ കഥാപാത്രം താരത്തിന്റെ കരിയറില്‍ തന്നെ വഴിത്തിവായി മാറുകയും ചെയ്തിരുന്നു.
പഞ്ചവര്ണ തത്ത എന്ന ചിത്രത്തിലായിരുന്നു വൃത്യസ്ത മേക്ക് ഓവറില്‍ ജയറാം മലയാളികളെ ഞെട്ടിച്ചിരുന്നു . ശരീരഭാരം കൂട്ടി തല മൊട്ടയടിച്ചാണ് ജയറാം പുതിയ ലുക്കിലെത്തിയത്. ഒരിടവേളയ്ക്ക് ശേഷം ജയറാമിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയൊരു ചിത്രം കൂടിയാണ് പഞ്ചവര്‍ണ്ണ തത്ത. രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ദിലീപ് എന്ന നടന്റെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് എത്തിയ സിനിമയായിരുന്നു കമ്മാരസംഭവം. കമ്മാരസംഭവത്തിനു വേണ്ടി ആയിരുന്നു ദിലീപ് പുതിയ മേക്ക് ഓവറില്‍ എത്തിയിരുന്നത്. താടിവെച്ചുളള നടന്റെ പുതിയ ലുക്ക് തരംഗമായി മാറിയിരുന്നു. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും നടന്റെ പുതിയ ലുക്ക് ശ്രദ്ധിക്കപ്പെട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം മുരളി ഗോപിയുടെ തിരക്കഥയില്‍ ആയിരുന്നു ഒരുക്കിയിരുന്നത്.
ചാണക്യതന്ത്രം എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ഉണ്ണി മുകുന്ദന് വേറിട്ട ഗെറ്റപ്പിലെത്തിയിരുന്നത്. സിനിമയ്ക്കു വേണ്ടി സ്ത്രീ വേഷത്തിലെത്തിയാണ് ഉണ്ണി മേക്ക് ഓവര്‍ നടത്തിയിരുന്നത്. താരത്തിന്റെ പുതിയ മേക്ക് ഓവറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കണ്ണന് താമരകുളം സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണം തിയ്യേറ്ററുകളില്‍ ലഭിച്ചു.
ഇബ്ലീസ്,മന്ദാരം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയായിരുന്നു ആസിഫ് അലി വ്യത്യസ്ത മേക്ക് ഓവറുകളില്‍ നടത്തിയിരുന്നത്. ഫാന്റസി സിനിമ ആയിരുന്ന ഇബ്ലീസ് രോഹിത്ത് വിഎസ് ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. സിനിമ വ്യത്യസ്ത ദൃശ്യാനുഭവമാണ് സമ്മാനിച്ചതെങ്കിലും വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. ഇബ്ലീസില്‍ ശരീര ഭാരം കുറച്ചാണ് എത്തിയതെങ്കില്‍ മന്ദാരത്തില് താടിനീട്ടിയാണ് നടന് എത്തിയിരുന്നത്.
അനുരാഗ കരിക്കിന് വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് രജീഷ വിജയന്. തുടര്‍ന്ന് ഒരു സിനിമാക്കാരന്, ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലും രജിഷ അഭിനയിച്ചിരുന്നു. പുതിയ ചിത്രം ജൂണിനു വേണ്ടിയായിരുന്നു രജിഷ കിടിലന്‍ മേക്ക് ഓവര്‍ നടത്തിയത്. മുടി മുറിച്ചും ശരീരഭാരം കുറച്ചുമാണ് നടി പുതിയ മേക്ക് ഓവര്‍ നടത്തിയിരുന്നത്. നടിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ജോസഫ് എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ജോജു ജോര്‍ജ്ജ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ നടന് കിടിലന്‍ മേക്ക് ഓവറിലായിരുന്നു വന്നത്. ചിത്രം പ്രമേയപരമായും വാണിജ്യപരമായും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എം പദ്മകുമാറായിരുന്നു ജോജു ജോര്‍ജ്ജിന്റെ ജോസഫ് സംവിധാനം ചെയ്തിരുന്നത്.
ആളൊരുക്കം എന്ന ചിത്രത്തിനു വേണ്ടി ആയിരുന്നു ഇന്ദ്രന്‍സ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ ഓട്ടന്‍തുളളല്‍ കലാകാരന്റെ വേഷത്തിലാണ് നടന് എത്തിയിരുന്നത്. ആളൊരുക്കത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുളള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. വിസി അഭിലാഷാണ് ഇന്ദ്രന്‍സിന്റെ ഈ സിനിമ സംവിധാനം ചെയ്തിരുന്നത്.
ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലായിരുന്നു വ്യത്യസ്ത മേക്ക് ഓവറുകളില്‍ നിവിന്‍ പോളി എത്തിയിരുന്നത്. ഹേയ് ജൂഡില്‍ ശരീരഭാരം കൂട്ടിയാണ് എത്തിയതെങ്കില്‍ കൊച്ചുണ്ണിയില്‍ ഫ്ളെക്സിബിളായ രീതിയില്‍ താരം രൂപമാറ്റം വരുത്തി.രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കായംകുളം കൊച്ചുണ്ണി നൂറ് കോടി ക്ലബില്‍ കടന്നതും നിവിന്റെ കരിയറില്‍ വഴിത്തിരിവായി മാറി.