2018 മലയാള സിനിമ – നായകന്മാരുടെ ബോക്സ് ഓഫീസ് വിജയവും പരാജയവും.

0

2018 മലയാള സിനിമയിലേക്ക് ഒട്ടനവധി യുവതാരങ്ങൾ അരങ്ങേറ്റം കുറിച്ചിരുന്നു. താര പുത്രന്മാരായ പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം, ശ്രാവണ്‍ മുകേഷ് ഇവരും എത്തിയിരുന്നു. കരുത്തുറ്റ നല്ല ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമ കടന്നു പോയത്. ജോസഫിനെയും , ഡെറിക് അബ്രഹമിനെയും, ഒടിയൻ മാണിക്യനെയും ,കൊച്ചുണ്ണിയെയും എല്ലാവരെയും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. എന്നാൽ ഇത്തവണ ആർക്കാണ് മികച്ച നടനുള്ള അവാർഡ് കിട്ടുക എന്നത് വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് . ഇഞ്ചോട് ഇഞ്ച് പോരാട്ടമായിരുന്നു എല്ലാവരും. ചില സിനിമകളും കഥാപാത്രങ്ങളും പ്രേക്ഷക ഹൃദയത്തില്‍ എന്നും കുടികൊള്ളും. അത്തരം ചില വേഷങ്ങളെ തേടി വലിയ അംഗീകാരങ്ങള്‍ എത്തുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടന്‍ ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍.

 

 

 

 

 

 

മോഹന്‍ലാലിലെ പക്കിയും ഒടിയനും :
രണ്ട് സിനിമകള്‍ പരാജയത്തിലെത്തിയെങ്കിലും ഒടിയന്‍ ബോക്സ് ഓഫീസിൽ സൂപ്പര്‍ ഹിറ്റായി മാറി. സൂപ്പർസ്റ്റാർ മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ പതിനാലിനായിരുന്നു റിലീസിനെത്തിയത്. വമ്പന്‍ താരനിര അണിനിരന്ന സിനിമയില്‍ മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന് വേണ്ടി ശാരിരഭാരം കുറച്ച് മോഹന്‍ലാല്‍ ഒത്തിരിയധികം കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചെങ്കിലും ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ താരത്തിന് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നീരാളിയും , ഡ്രാമയുമാണ് മറ്റു രണ്ടു റിലീസുകൾ ; എന്നാൽ ഈ ചിത്രങ്ങൾ മോഹൻലാൽ ബോക്സ് ഓഫീസ് ചരിത്രത്തിലെ തന്നെ വലിയ പരാജയങ്ങളായി മാറി. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷം , ഇത്തിക്കരപ്പക്കിയായും മോഹൻലാൽ തിളങ്ങി.

 

 

 

 

 

 

അബ്രഹാമും അങ്കിളും പിന്നെ മമ്മൂട്ടിയും :
മമ്മൂട്ടിയുടെ ശക്തമായ കഥാപത്രങ്ങൾ 2018 പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ നായകനായി അഭിനയിച്ച അഞ്ചോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികളിലെ പ്രകടനമായിരുന്നു മികച്ചത്. ഡെറിക് അബ്രഹാം എന്ന പോലീസുകാരന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത്. ഒരു ക്ലീന്‍ ത്രില്ലറായിരുന്ന അബ്രഹാമിന്റെ സന്തതികളെ ശ്രദ്ധേയമാക്കിയത് ഇമോഷണല്‍ മാസ് ഘടകങ്ങളായിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയചിത്രമായി മാറി. അതേ സമയം ജോയ് മാത്യൂ തിരക്കഥ ഒരുക്കിയ അങ്കിള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷവും മികവുറ്റതായിരുന്നു. അബ്രഹാമിന്റെ സന്തതികൾ , അങ്കിൾ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസ് വിജയം നേടിയപ്പോൾ സ്ട്രീറ്റ് ലൈറ്റ്‌സ് , പരോൾ , ഒരു കുട്ടനാടൻ ബ്ലോഗ് എന്നീ ചിത്രങ്ങൾ പരാജയങ്ങളായി.

 

 

 

 

 

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഫഹദ് ഫാസിൽ :
യുവതാരങ്ങളിൽ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. കണ്ണുകൾ കൊണ്ട് വിസ്മയം തീർക്കുന്ന നടൻ ഈ വർഷവും പ്രേക്ഷകരെ നിരാശരാക്കിയില്ല. ഫഹദ് നായകനായി അഭിനയിച്ച വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ ഈ സെപ്റ്റംബറിലായിരുന്നു റിലീസിനെത്തിയത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക. സിനിമയിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ ഫഹദ് ഫാസില്‍ ചിത്രം “ഞാന്‍ പ്രകാശന്‍” ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച പ്രതികരണം ലഭിച്ചിരുവെങ്കിലും ഫഹദിന്റെ ‘കാർബൺ’ പരാജയമായി മാറി.

 

 

 

 

 

 

ജോസഫായി ജോറായി ജോജു:
കഴിഞ്ഞ തവണ ആളൊരുക്കത്തിൽ ഇന്ദ്രൻസിനാണ് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. എന്നാൽ ഇത്തവണ ജോജു ജോര്‍ജ്ജാണ് അർഹനാവുമെന്ന്സിനിമ ആസ്വാദകർ ഒന്നടങ്കം പറയുന്നു. ജോസഫ് എന്ന സിനിമയിലെ പ്രകടനം അത്ര മികച്ചതാണ്. സഹനടനായും കോമഡി, വില്ലന്‍ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധേയനായ ജോജു ജോര്‍ജ്ജ് നായകനായി അഭിനയിച്ചത് ഈ വര്‍ഷമായിരുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അത് സംഭവിച്ചത്. അടുത്ത കാലത്തൊന്നും ഇത്രയും മികച്ച സിനിമ കണ്ടിട്ടില്ലെന്നാണ് ജോസഫ് കണ്ടവര്‍ക്കെല്ലാം പറയാനുള്ളത്. ചിത്രം ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. 2018ൽ ജോജു നായകനായി എത്തിയ മറ്റൊരു ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

 

 

 

 

 

ജയസൂര്യയുടെ ഭാവങ്ങൾ:
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളായിരുന്നു ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. അതില്‍ ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ ചിത്രത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണിനെയായിരുന്നു താരം അവതരിപ്പിച്ചത്. തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പിന്തുണ സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. രണ്ടാമത്തെ ചിത്രം പ്രേതം 2 സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുന്നു. ക്യാപ്റ്റൻ ആയിരുന്നു താരത്തിന്റെ മറ്റൊരു റിലീസ്. ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചുവെങ്കിലും ബോക്സ് ഓഫീസിൽ രക്ഷപ്പെടാനായില്ല.

 

 

 

 

 

 

വില്ലനായി ചിരിപ്പിച്ചു ദിലീപ് :
ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ജനപ്രിയതാരം ദിലീപിൻറെ കമ്മാരസംഭവമാണ് ഈ വര്‍ഷം റിലീസിനെത്തിയത് . നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം അഭിനയിച്ചത്. ബിഗ് ബജറ്റിലൊരുക്കിയ സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിൽ ദിലീപിന്റെ വില്ലൻ കഥാപാത്രത്തിന് കയ്യടി ലഭിച്ചു. എന്നാൽ ബോക്സ് ഓഫീസിൽ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോവുകയായിരുന്നു.

 

 

 

 

 

 

ടോവിനോയുടെ നായക ഉദയം:
റോമാന്റിക് സിനിമകളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ടൊവിനോ തോമസ്. ഈ വര്‍ഷം ആമി, അഭിനയുടെ കഥ അനുവിന്റെയും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര് എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ ടൊവിനോ അഭിനയിച്ചിരുന്നു. അതില്‍ തീവണ്ടിയിലെ ദിനേശന്‍ എന്ന കഥാപാത്രമായിരുന്നു ശ്രദ്ധേയം. ടോവിനോയുടെ ഏറ്റവും വലിയ വിജയചിത്രം ആയിരുന്നു തീവണ്ടി. ഒരു കുപ്രസിദ്ധ പയ്യനും , എന്റെ ഉമ്മാന്റെ പേരും ബോക്സ് ഓഫീസിൽ ശരാശരി വിജയമായപ്പോൾ ആമിയും
അഭിനയുടെ കഥ അനുവിന്റെയും, മറഡോണയും പാളി പോയി. ധനുഷ് ചിത്രം മാരി 2വിലൂടെ ഈ വർഷം തമിഴകത്തും ആദ്യ ചുവട് വച്ചു ടോവിനോ.

 

 

 

 

 

 

പുതിയ അടവുകൾ പയറ്റി നിവിൻ പോളി:
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് നിവിന്‍ പോളി. മലയാളത്തില്‍ ഒരു യുവതാരത്തിനും ലഭിക്കാത്ത അത്രയും വലിയൊരു അവസരമായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലൂടെ നിവിനെ തേടി എത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ കൊച്ചുണ്ണി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് നിവിന്‍ പോളി ആയിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ശരാശരിക്കും മേൽ വിജയം കണ്ടെത്തി. നിവിന്റെ മറ്റൊരു റിലീസായിരുന്നു ഹേയ് ജൂഡ്. ചിത്രം ബോക്സ് ഓഫീസിലും പ്രേക്ഷകർക്കിടയിലും ഹിറ്റായിരുന്നു.

 

 

 

 

 

 

പ്രിത്വിരാജിന്റെ കൂടെ:
പൃഥ്വിരാജ് നായകനായി അഭിനയിച്ച മൂന്നോളം സിനിമകളായിരുന്നു ഈ വര്‍ഷമെത്തിയത്. മൈ സ്‌റ്റോറിയും , രണവും ബോക്സ് ഓഫീസിൽ പരാജയമായിരുന്നെങ്കിലും കൂടെ ഹിറ്റായിരുന്നു. ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം, വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയയുടെ തിരിച്ച് വരവ് എന്നിങ്ങനെ കൂടെ ശ്രദ്ധേയമാവാന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രിത്വിരാജ് സംവിധാനത്തിലേക്ക് ചുവട് വച്ച വർഷം കൂടിയാണിത്. ലൂസിഫർ അടുത്ത വർഷം റിലീസിനെത്തും.

 

 

 

 

 

സ്ഥിരം ഭാവം കുഞ്ചാക്കോ ബോബൻ:
2018ൽ ബോക്സ് ഓഫീസ് കണക്ക് നോക്കിയാൽ കുഞ്ചാക്കോ ബോബൻ ഹാട്രിക്ക് വിജയങ്ങൾ കൈവരിച്ചു . ശിക്കാരി ശംഭു , കുട്ടനാടൻ മാർപാപ്പ , പഞ്ചവർണ്ണതത്ത എന്നീ ചിത്രങ്ങൾ ഹിറ്റ് പട്ടികയിൽ ഇടം നേടിയപ്പോൾ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് , മാംഗല്യം തന്തു നാനേന , ജോണി ജോണി യെസ് അപ്പ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ദുരന്തമായി മാറി. ക്രിസ്തുമസ് റിലീസായി എത്തിയ തട്ടുംപുറത്ത് അച്യുതൻ ശരാശരിയ്ക്ക് കീഴെ മാത്രം നിലവാരം പുലർത്തി. നായക കഥാപാത്രങ്ങളിൽ വ്യത്യസ്തത ഇല്ലായ്‌മയാണ് തുടക്കത്തിലെ ഹാട്രിക്ക് വിജയത്തിന് മങ്ങലായത്.

 

 

 

 

 

 

കിതച്ചു പോയ ബിജു മേനോൻ:
2017ലെ പോലെ നാല് ചിത്രങ്ങളാണ് ബിജു മേനോന് 2018ലും ഉണ്ടായിരുന്നത്. ബോക്സ് ഓഫീസിലും അതേ അവസ്ഥ തന്നെ. 2017ൽ രക്ഷാധികാരി ബൈജു എന്ന ഒറ്റ വിജയ ചിത്രം പോലെ 2018ൽ ബിജു മേനോന് പടയോട്ടം മാത്രം രക്ഷയായി. റോസാപ്പൂ, ഒരായിരം കിനാക്കളാൽ, ആനകള്ളൻ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായി.

 

 

 

 

 

 

2018ൽ ദുൽഖുർ സൽമാൻ ആരാധകരെ നിരാശപ്പെടുത്തി . താരത്തിന്റെ ആകെ കേരളത്തിൽ ഇറങ്ങിയത് ഒരു ചിത്രം മാത്രം . അതും മൊഴിമാറ്റ ചിത്രമായ മഹാനടി. ജയറാമിന് പഞ്ചവർണ്ണതത്ത ഹിറ്റ് ആയപ്പോൾ ദൈവമേ കൈതൊഴാം കെ കുമാറാകണം വിനയായി. ആസിഫ് അലിയ്ക്ക് ബി ടെക്ക് ഹിറ്റ് പട്ടികയിൽ കേറിയപ്പോൾ ഇബിലീസ് , മന്ദാരം എന്നിവ ഫ്ലോപ്പായി. ഉണ്ണി മുകുന്ദന് ഇര ശരാശരി വിജയം നേടിയപ്പോൾ ചാണക്യ തന്ത്രം ബോക്സ് ഓഫീസിൽ തകർന്നു. വിഷ്ണു ഉണ്ണികൃഷ്ണന് വികടകുമാരനും നിത്യ ഹരിത നായകനും പരാജയമായപ്പോൾ ഒരു പഴയ ബോംബ് കഥ ബോക്സ് ഓഫീസിൽ ആശ്വാസമായി .

 

 

 

You might also like