2018ൽ അതിജീവിച്ച മലയാള സിനിമകൾ !!!

0

2018 പിന്നിടുമ്പോൾ മലയാള സിനിമാസ്വാദകരുടെ ഉള്ളം പൊള്ളിക്കുന്ന ഒരുപാട് നല്ല കഥാപത്രങ്ങളാണ് മലയാള സിനിമയിലൂടെ കടന്നുപോയത്. കേരളക്കരയെ മുഴുവനായി തകർക്കാൻ ശക്തിയുള്ള പ്രളയം വന്നിട്ടും മലയാളക്കര അതിൽ നിന്നെല്ലാം അതിജീവിച്ച വർഷം കൂടിയാണ് 2018.

 

 

 

 

മലയാള സിനിമകൾ ദേശിയ ചലച്ചിത്രമേളകളിൽ തന്റെ ഇടം നേടിയ വര്ഷം കൂടിയാണ് . ഒട്ടേറെ ഹൃദയ സ്പർശിയായി കഥാപത്രങ്ങൾ മലയാളികളെ തേടിയെത്തിയ വർഷമാണ്. ജോസഫിനെയും , മാണിക്യനെയും , ഡെറിക് എബ്രഹാം തുടങ്ങിയ കഥാപാത്രങ്ങളെ മലയാളികൾക്ക് കിട്ടിയ വർഷം കൂടിയാണ് ഇത്.

 

 

 

 

 

വ്യത്യസ്തമായ പ്രമേയങ്ങൾ ഒരുപാട് എത്തിയെന്നത് മലയാള സിനിമാ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നുണ്ട്. ദേശീയ പുരസ്കാരത്തിന്റെ സിംഹഭാഗവും മലയാള സിനിമ സ്വന്തമാക്കിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. ക്വീൻ, ശിക്കാരി ശംഭു, ആദി, ഇര, സുഡാനി ഫ്രം നൈജീരിയ, കുട്ടനാടൻ മാർപാപ്പ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, പഞ്ചവർണ്ണതത്ത, അരവിന്ദന്റെ അതിഥികൾ, അങ്കിൾ, ഈ.മ.യൗ, ബി.ടെക്, അബ്രഹാമിന്റെ സന്തതികൾ, കൂടെ, ഒരു പഴയ ബോംബ് കഥ, തീവണ്ടി, വരത്തൻ, ചാലക്കുടിക്കാരൻ ചങ്ങാതി, കായംകുളം കൊച്ചുണ്ണി, ജോസഫ്, ഒടിയൻ, എന്റെ ഉമ്മാന്റെ പേര്, ഞാൻ പ്രകാശൻ, അങ്ങനെ തുടങ്ങിയ സിനിമകൾ മലയാളികൾക്ക് ലഭിച്ച വർഷമാണ് 2018 .

 

 

 

 

 

45 കോടി കൊണ്ടൊരുക്കിയ കായംകുളം കൊച്ചുണ്ണി, 50 കോടിയിലൊരുങ്ങിയ ഒടിയനുമൊക്കെ മേക്കിംഗിൽ മികവു പുലർത്തിയവയാണ്. ഈ ചിത്രങ്ങളെല്ലാം മലയാളത്തിനൊപ്പം ഒരേസമയം അന്യഭാഷകളിലും റിലീസ് ചെയ്‌തിരുന്നു. തിയേറ്റർ കളക്ഷനുപുറമേ സാറ്റലൈറ്റ് റൈറ്റുൾപ്പെടെ നേടി ലാഭം കൊയ്തവയാണ് ഈ ചിത്രങ്ങൾ. ഇതിൽ ജോസഫ്, ഒടിയൻ, എന്റെ ഉമ്മാന്റെ പേര്, ഞാൻ പ്രകാശൻ, പ്രേതം 2, തട്ടുംപുറത്ത് അച്യുതൻ തുടങ്ങിയ ക്രിസ്മസ് റിലീസുകൾ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. വൻ താരനിരയോ ഹൈപ്പോ ഒന്നും ഇല്ലാതെ വന്ന് സൂപ്പർ ഹിറ്റായ ചിത്രങ്ങളാണ് ക്വീൻ. സുഡാനി ഫ്രം നൈജീരിയ, അരവിന്ദന്റെ അതിഥികൾ, കിനാവള്ളി, ചാലക്കുടിക്കാരൻ ചങ്ങാതി .

 

 

 

 

 

ഹർത്താലിനെ പോലും വെല്ലുവിളിച്ചാണ് ഒടിയൻ മാണിക്യൻ തിയേറ്ററുകളിൽ നിറഞ്ഞോടിയത്. ഹർത്താൽ ദിനത്തിൽ ഒടിയൻ റിലീസ് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഡിസംബർ 14ന് മോഹൻലാൽ- ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിന്റെ ഒടിയൻ റിലീസായിരുന്നു. അന്ന് അപ്രതീക്ഷിതമായി ഹർത്താൽ വന്നു. എന്നാൽ, ആരാധകരുടെ കടുത്ത വിമർശനത്തെ തുടർന്ന് ഒടിയൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി എന്ന് പ്രഖ്യാപിക്കേണ്ടി വന്നു. 2018 അവസാന മാസമായ ഡിസംബറിൽ ബോക്സ് ഓഫീസിൽ വിജയം എന്ന് പറയുന്നത് 2 ചിത്രങ്ങൾ മാത്രം ; ഒടിയനും ഞാൻ പ്രകാശനും. 2019ൽ മലയാള സിനിമ കൂടുതൽ ആകർഷണങ്ങളുമായി വരട്ടെ എന്നു പ്രതീക്ഷിക്കാം..

 

 

 

 

 

 

You might also like