മലയാള സിനിമ 2018ലെ സർപ്രൈസ് ഹിറ്റുകൾ .

0

ഏറെ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ എത്തുകയും പ്രേക്ഷകരുടെ ഇഷ്ട്ടം കൂടുകയും ചെയ്‌ത ചിത്രങ്ങൾ 2018ലും ഉണ്ടായി അതിൽ ആദ്യത്തെ പേര് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിൻ്റെതാണ്. ഏറെകുറെ പുതുമുഖങ്ങൾ മാത്രം അഭിയിച്ച ചിത്രം പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടിയാണ് മുന്നേറിയത്.

 

 

 

 

 

സക്കറിയ മുഹമ്മദിന്റെ കോമഡി ഡ്രാമ പതിഞ്ഞ താളത്തില്‍ തുടങ്ങിയശേഷമാണ് ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തിയത്. സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിന്‍ ഷാഹിർ ആദ്യമായി നായകനായി എന്ന പ്രത്യേകതയും ഉണ്ട് . ചിത്രം ഏതാണ്ട് 20 കോടി രൂപയോളമാണ് കളക്റ്റ് ചെയ്‌തത്‌ കുറഞ്ഞ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കപ്പെട്ടത് .

 

 

 

 

 

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങൾ ആക്കി നവാഗതനായ ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്‌ത “ക്വീൻ” 2018ൻ്റെ തുടക്കത്തിൽ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് . എഞ്ചിനീയറിങ്ങ് കോളേജിൻ്റെ പശ്ചാത്തലത്തിൽ കഥപറഞ്ഞുവിജയിക്കുകയും ചെയ്തു . ഏറെക്കുറെ നേരത്തെ കണ്ട് ശീലിച്ച കഥാപശ്ചാത്തലം ആണെങ്കിലും ചിത്രം പ്രേക്ഷകർ സ്വീകരിച്ചു. ക്വീൻ വിജയ മായതോടെ നല്ല പ്ലാനീങ്ങും മികച്ച തിരക്കഥയും സംവിധായകൻ്റെ കഴിവും ചേർന്നാൽ കുറച്ചു പുതുമുഖങ്ങളെ താരമാക്കിയാലും സിനിമ വിജയിപ്പിച്ചെടുക്കാം എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ചിത്രം ബോക്സ് ഓഫീസിൽ പത്തു കോടിയോളം ഗ്രോസ് കൈവരിച്ചു.

 

 

 

 

 

എല്ലാ ചിത്രങ്ങളും പരാജയ മടഞ്ഞുനിൽക്കുമ്പോൾ ജയറാം എന്ന കുടുംബ നായകന് ആശ്വസിക്കാൻ ആയ വർഷമാണ് 2018 കാരണം “പഞ്ചവർണ്ണതത്ത” എന്ന ചിത്രത്തിൻ്റെ അപ്രതീക്ഷിത വിജയം തന്നെ . മലയാളികളുടെ പ്രിയതാരവും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്‌ത പഞ്ചവർണ്ണതത്തയിൽ ജയറാം തന്റെ സ്ഥിരം ഫോർമാറ്റിൽ ഉള്ള വേഷം ഒഴിവാക്കി അഭിനയിച്ച ചിത്രമാണ്. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും ചിത്രത്തിൻ്റെ വിജയത്തിന് കാരണമായി . മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ 11 കോടി ഗ്രോസ് നേടി .

 

 

 

 

 

 

സംവിധയകാൻ സുഗീത് പുതുമുഖങ്ങളെ വച്ച് നടത്തിയ പരീക്ഷണമായിരുന്നു “കിനാവള്ളി”എന്ന ചിത്രം. ഹൊറർ കോമഡി ഫാന്റസി ഗണത്തിൽ പെടുത്തതാവുന്ന ചിത്രത്തിൻ്റെ മുന്നണിയിലും പിന്നിലുമായി നിരവധി പുതുമുഖങ്ങളെയാണ് മലയാള സിനിമയ്ക്ക് സംഭാവന നൽകിയത്. ചിത്രം അപ്രതീക്ഷിത ഹിറ്റായിമാറി . നവാഗതരായ ശ്യാം ശീതൾ -വിഷ്ണു രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത് . ഹരീഷ് കണാരൻ എന്ന മലയാളത്തിൻ്റെ ന്യൂ ജനറേഷൻ ചാക്യാരുടെ പെർഫോമൻസ് തന്നെയാണ് ഒരു പരിധിവരെ ചിത്രത്തിന് ഗുണകരമായിത്തീർന്നത്.

 

 

 

 

 

2018ലെ മറ്റൊരു സര്‍പ്രൈസ് സൂപ്പർ ഹിറ്റാണ് രാജേഷ് രാഘവൻ രചന നിർവഹിച്ച് എം മോഹനന്‍ സംവിധാനം ചെയ്ത “അരവിന്ദന്റെ അതിഥികള്‍” . വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, നിഖില വിമല്‍, ഉര്‍വ്വശി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 12 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത് . ശക്തമായ തിരക്കഥയും പശ്ചാത്തല സംഗീതവും സംവിധാനവും ചേർന്നപ്പോൾ ചിത്രം കഴിഞ്ഞ വർഷം 101 ദിവസം പ്രദർശനം പൂർത്തിയാക്കിയ ചിത്രമായി മാറി .

 

 

 

 

 

“ജോസഫ് ” എന്ന ചിത്രത്തിൻ്റെ അപ്രതീക്ഷിത വിജയം ജോജു ജോർജ് എന്ന അഭിനയതാരത്തെ മലയാളി പ്രേക്ഷകർ കൈയടികളോടെ സ്വീകരിക്കുന്ന കാഴ്ച്ച കാട്ടിതന്ന വർഷം കൂടിയായിരുന്നു 2018. പത്മകുമാർ എന്ന കഴിവുള്ള സംവിധായകൻ്റെ തിരിച്ചുവരവുകൂടിയായി ചിത്രത്തിൻ്റെ വിജയം . നവാഗതനായ ഷാഹി കബീർ രചന നിർവ്വഹിച്ച ജോസഫ് കഴിഞ്ഞ വർഷം ഇറങ്ങിയ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നുകൂടിയാണ് .

 

 

 

 

 

“ബിടെക് “എന്ന ചിത്രവും വലിയ പ്രതീക്ഷകൾ തരാതെ പ്രദർശനത്തിന് എത്തിയതായിരുന്നു ബാംഗ്ലൂരിലെ കോളേജ് പശ്ചാത്തലമാക്കി ഒരുക്കിയ ബിടെക് നവാഗതനായ മൃദുൽ നായരാണ് സംവിധാനം ചെയ്തത് . മാക്‌ട്രോ പിച്ചേഴ്‌സ് ആയിരുന്നു നിർമ്മാതാക്കൾ . ചിത്രത്തിൻ്റെ ആസിഫ് അലിയുടെ താരമൂല്യം കൂട്ടുകയും ചെയ്തു. 9 കോടിയോളം രൂപ ഗ്രോസ് നേടി.

 

 

 

 

 

വിലക്കുകൾ എല്ലാം തീർന്നതിന് ശേഷം മലയാളത്തിൻ്റെ ഹിറ്റ് മേക്കർ വിനയൻ ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രം “ചാലക്കുടിക്കാരൻചങ്ങാതി”യുടെ വൻ വിജയമാണ് പോയവർഷം മലയാള സിനമയിലെ ഏറ്റവും പ്രധാന വിജയങ്ങളിൽ ഒന്ന് . നവാഗതനായ സെന്തിൽ താരമായ ചിത്രം മലയാളികളുടെ പ്രീയതാരം കലാഭവൻ മണിയുടെ ജീവിതകഥയാണ് പറഞ്ഞത്. ചിത്രം തിയേറ്ററുകളിൽ 75 ദിവസങ്ങളോളം പ്രദർശിപ്പിച്ചു.

 

 

You might also like