
പതിനെട്ടാം വയസിൽ 54കാരനെ വിവാഹം ചെയ്ത മലയാളി നടി.
പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി.
പതിനെട്ടാം വയസിൽ 54കാരനെ വിവാഹം ചെയ്ത മലയാളി നടി
അഭിനേത്രിയായും ഡബ്ബിംഗ് ആര്ടിസ്റ്റായും തിളങ്ങിയ നടി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേതാവ് മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ നല്കിയ താരം. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ അഭിനയ തുടക്കം, പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി.
പതിനെട്ടാമത്തെ വയസ്സിലായിരുന്നു ഈ നടിയുടെ ആദ്യ വിവാഹം. നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിരുന്നു ആദ്യ ഭർത്താവ് . വിവാഹം സമയത്തു കെ.ടി മുഹമ്മദിന് 54 വയസ്സുണ്ടായിരുന്നു. 16 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ഇവര്‍ 1993 ല്‍ വേര്‍പിരിഞ്ഞു. ജീവിതത്തിൽ ഒരുപാട് നാടകീയ സംഭവങ്ങള്അരങ്ങേറി അങ്ങനെയാണ് കെ.ടി മുഹമ്മദിനെ താന്‍ വിവാഹം ചെയ്തതു സീനത്ത്.
‘കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്സില്‍ വച്ചാണ് താൻ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പക്ഷെ അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. കെ ടി സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ അരങ്ങേറ്റം.
അങ്ങനെ ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് സീനത്തിന്റെ ഇളയമ്മയോട് ചോദിച്ചു. വിവാഹവാർത്ത പരന്നു പക്ഷെ സീനത്തിനു ഈ വിവാഹം ഇഷ്ടമായിരുന്നില്ല. ആ കാരണത്താൽ പലയിടത്തു നിന്നും സീനത്തിനെ ഒഴിവാക്കി ഏകദേശം ഉറപ്പിച്ച ഗൾഫ് കാരനുമായുള്ള വിവാഹം മുടങ്ങി.
ആ സമയത്തു കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചു അങ്ങനെ ആവാശിയിലാണ് കെ.ടിയെ സീനത്ത് വിവാഹം കഴിക്കുന്നത്. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്ത പ്രായം പക്ഷെ ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷം നീണ്ടു നിന്നു.
സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു സീനത്തിനെ തേടിയെത്തിയത്. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിരുന്നു . പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്നിങ്ങനെ നീണ്ടു പോകുന്നു സിനിമകൾ ഇതിനു പുറമെ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു.
ഏകദേശം നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. നമ്മുടെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സീനത്തിന് ലഭിച്ചിരുന്നു. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008 ല്‍ കെ.ടി അന്തരിച്ചു.