എന്ത് കൊണ്ട് പാർവതി മിൽട്ടൻ മലയാള സിനിമയിൽ തുടർന്നില്ല ?

മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ‘ഹലോ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി മിൽട്ടൻ

എന്ത് കൊണ്ട് പാർവതി മിൽട്ടൻ മലയാള സിനിമയിൽ തുടർന്നില്ല ?

0

സൂപ്പർ സ്റ്റാറുകളും മൾട്ടിസ്റ്റാർ ചിത്രങ്ങളും ..

മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ‘ഹലോ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി മിൽട്ടൻ മലയാളികൾക്ക്‌ പരിചിതയാകുന്നതു. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ പാർവതി ആ ഒരൊറ്റ ചിത്രത്തിലൂടെ ഇപ്പോഴും നമ്മുടെ മലയാളികളുടെ ഓർമയിലുണ്ട്. മലയാള സിനിമയിൽ പിന്നെ പാർവതിയെ കണ്ടില്ലെങ്കിലും തെലുങ്കിൽ ചില ചിത്രങ്ങളിൽ പാർവതി ഇടക്ക് അഭിനയിച്ചിരുന്നു.

അമേരിക്കയിലെ ന്യൂജഴ്സിയിലാണ് പാർവതിമിൽട്ടൺ ജനിച്ചത്. അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബ് സ്വദേശിയുമായിരുന്നു. അമേരിക്കയിലെ സൗന്ദര്യ മൽസരങ്ങളിൽ വിജയി ആയിരുന്നു. 2005 ലാണ് പാർവതി ആദ്യമായി സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ പാർവതി അഭിനയിച്ചു. 2013 ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തു തുടർന്നു അഭിനയരംഗത്തുനിന്നും വിട്ടുനിന്നു.

ഇപ്പോൾ പാർവതിയുടെ പുത്തൻ ഗെറ്റപ്പിലുളള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരികൊണ്ടിരിക്കുന്നത്. ‘ചെല്ലത്താമരേ’ എന്ന ഗാനരംഗത്തിൽ ആടി തിമിർത്ത ആ സുന്ദരിയാണോ ഇതെന്ന് നമുക്ക് തന്നെ ചിലപ്പോൾ സംശയം തോന്നും അത്തരം ഗ്ലാമർ വേഷങ്ങളിലാണ് പാർവതി ഓരോ ചിത്രത്തിലും ഉളളത്. അഭിനയരംഗത്ത് ഇല്ലെങ്കിലും മോഡലിങ്ങിൽ ഇപ്പോഴും സജീവമാണ് പാർവതി.

സത്യം ശിവം സുന്ദരം, സാവിത്രിയുടെ അരഞ്ഞാണം വീണ്ടും സിനിമയിൽ സജീവമായി അശ്വതി മേനോൻ.

You might also like