കേരളത്തിൽ ആദ്യമായി 100 ദിവസങ്ങൾ പ്രദർശിപ്പിച്ച തല അജിത് സിനിമ ഏതാണ് ?

0

തമിഴ് സിനിമാ പ്രേമികളുടെ സൂപ്പര്‍ താരം സ്റ്റൈൽ മന്നൻ രജനീകാന്തിനും ദളപതി വിജയ്ക്കും ലഭിക്കുന്ന സ്വീകാര്യത ചിലപ്പോൾ ശരിക്കും ഒരു സിനിമ സ്റ്റൈൽ പറഞ്ഞാൽ “അതുക്കും മേലെ ” അജിത്തിന്റെ ചിത്രങ്ങള്‍ക്കു തമിഴ് മക്കൾ നൽകാറുണ്ട് . അജിത്തിന്റെ ‘ദീന’ എന്ന ചിത്രമിറങ്ങിയതിനു ശേഷമാണ് ആരാധകര്‍ സ്‌നേഹത്തോടെ ‘തല’ എന്ന വിളിച്ചു തുടങ്ങിയത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ അജിത് കുമാർ ചെയ്യുളളുവെങ്കിലും പക്ഷെ ഈ ചിത്രങ്ങളെല്ലാം ആവേശത്തൊടെയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്. ഇപ്പോൾ ഒരു ചിത്രമെങ്കിലും വർഷത്തിൽ വന്നാൽ വന്നു അത്രക്കു മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ പ്രണയചിത്രങ്ങള്‍ക്കു ഇതുപോലെ ഇണങ്ങുന്ന ഒരു നടൻ തമിഴ് സിനിമയിൽ ഉണ്ടായിരുന്നില്ല. പക്ഷെ അജിത്ത് പിന്നീട് മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. മെക്കാനിക്കല്‍ ജോലിക്കാരനിൽ നിന്ന് സിനിമാ നടനായി മാറിയ അജിത്തിന്റെ ജീവിത കഥ ഒരു കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു

1971 മെയ് ഒന്നിന് പാലക്കാട് ജനിച്ച അജിത് കുമാർ ഒരു മാസത്തിനുള്ളില്‍ തന്നെ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് ചേക്കെറുകയായിരുന്നു . അധികം വൈകാതെ അദ്ദേഹത്തിന്റെ കുടുംബം ചെന്നൈയിലേക്ക് താമസം മാറി അങ്ങനെ 21ാമത്തെ വയസിൽ അജിത് കുമാർ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ തമിഴ് ചിത്രം അമരാവതിയായിരുന്നു. അവിടെ അജിത്തിനു ശബ്ദം നല്കിയത് നമ്മുടെ ചിയാൻ വിക്രമായിരുന്നു.

1995 ലെ ആസൈ നൽകിയ വിജയം അദ്ദേഹത്തെ കേരളത്തിന്റെ മരുമകൻ വരെയെത്തിച്ചു. ആസൈ ഇത്രയും വലിയ ആഘോഷങ്ങളും ആരാധകാ കൂട്ടായ്മയും വളരും മുന്നേ 100ദിവസവും കേരളത്തിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു അധികമാർക്കും അറിയാത്ത ഒരു നഗ്നസത്യം.

അജിത്ത് ഇന്ന് കേരളത്തിന്റെ മരുമകനാണ് പ്രേക്ഷകരുടെ തലയും സൾട്ടൻ പെപ്പെർ ലുക്ക്‌ ബോയ് തുടങ്ങി ദീനയും ബില്ലയും മങ്കാത്തയും ഒക്കെയാണ്. മലയാളികളുടെ പ്രിയപ്പെട്ട പ്രണയനായിക ശാലിനിയെ അടിച്ചോണ്ടുപോയി വിവാഹം ചെയ്ത കള്ള കാമുകനാണു. ഇത്രയൊക്കെ വിശേഷണങ്ങൾ ഉണ്ടായിട്ടും മലയാളികൾക്കിടയിൽ ഇത്രയും ബഹുമാനത്തോടെയുള്ള ആരാധന നിറഞ്ഞ ഒരു തമിഴ് നടൻ വേറെയുണ്ടാകില്ല.

-സുധീഷ് ഇറവൂർ

You might also like