ബെസ്റ്റ് ഓഫ് 2018 | മനസ് കീഴടക്കിയ പാട്ടുകൾ….

0

 

കഴിഞ്ഞ വർഷം മലയാള സിനിമ കടന്നുവന്ന പ്രതിസന്ധികൾ ഏറെയാണ്. പ്രളയം കേരളക്കരയെ ഏൽപ്പിച്ച പരിക്കിൽ നിന്ന് ഇപ്പോൾ കയറി വരുന്നതേയുള്ളു. ഇതിനിടയിൽ മലയാള സിനിമയിൽ വിജയ – പരാജയങ്ങളും , ബോക്സ് ഓഫീസിൽ ഹിറ്റുകളുമെല്ലാം സംഭവിച്ചിരുന്നു. ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ഒരു സിനിമയുടെ പോസ്റ്റർ റിലീസ് മുതൽ ചിത്രത്തിന്റെ റിവ്യൂ വരെ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ യൂട്യൂബിൽ തിരഞ്ഞ ഗാനം ഏതായിരുന്നു ? മലയാളികളുടെ ചുണ്ടിൽ മൂളിയ ആ പാട്ട് ഏതായിരുന്നു? നമുക്ക് നോക്കാം കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ പാടി ഹിറ്റാക്കിയ പത്ത്‌ ഗാനങ്ങൾ ഏതൊക്കെയെന്ന്.

 

 

 

 

 

1 . പൂമുത്തോളെ നീ .. – ജോസഫ്

“ജോസഫ്” എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്ജ് അതിശയിപ്പിക്കുകയായിരുന്നു . ഹാസ്യനടനായും വില്ലനായും ചെറുറോളുകളിലുമെല്ലാം മലയാള സിനിമയില്‍ സജീവസാന്നിധ്യമായ ജോജു നായകനായ ചിത്രമാണ് ജോസഫ്. ചിത്രത്തെക്കുറിച്ചും ജോജുവിന്റെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായമാണുള്ളത്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകപ്രീതി നേടി. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. മൂന്ന് മില്യൺ പേരാണ് ഗാനം യൂട്യൂബിൽ കണ്ടിരിക്കുന്നത്.

 

 

 

2 . ജീവാംശമായി … – തീവണ്ടി

ദേശഭാഷ ഭേദമില്ലാതെ എല്ലാ ഭാഷക്കാരും നെഞ്ചിലേറ്റി മൂളി നടക്കുന്ന ഗാനമാണ് ടൊവിനോ ചിത്രം “തീവണ്ടി”യിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഗാനത്തിന് ലഭിച്ചത്. കൈലാസ് മേനോൻ ഇണം നൽകിയ ഗാനം ശ്രേയ ഘോഷാലും ഹരി ശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ പാട്ട് ജനങ്ങളുടെ ഇടയിൽ ഒരു വിപ്ലവം സൃഷ്ടിച്ചിരുന്നു. 34 മില്ല്യൺ ജനങ്ങളാണ് ഈ പാട്ട് കേട്ടിരിക്കുന്നത്.

 

 

 

 

3 .മനം അതിൽ ഒരേ രണം … – രണം

പൃഥ്വിരാജിന്റെ ചിത്രം രണത്തിന്റെ ടൈറ്റില്‍ ട്രാക്ക്നം അതിൽ ഒരേ “രണം” എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു . ജേക്‌സ് ബിജോയിയാണ് മനം അതില്‍ ഒരേ രണം എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളുടെ മിശ്രണമാണ് ഗാനം. അജയ് ശ്രാവണ്‍, ജേക്‌സ് ബിജോയ്, നേഹാ എസ് നായര്‍ എന്നിവര്‍ ആലപിച്ച ഗാനത്തിന്റെ റാപ്പ് ഭാഗം പാടിയിരിക്കുന്നത് സെയ്ന്റ് ടി.എഫ്.സി. മനോജ് കുറൂരിന്റേതാണ് വരികള്‍. റഹ്മാന്‍, അശ്വിന്‍കുമാര്‍, ഇഷാ തല്‍വാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

 

4 . രാസാത്തി .. – അരവിന്ദന്റെ അതിഥികൾ

ഒരു ഗസ്റ്റ് ഹൗസില്‍ അതിഥികളായി എത്തുന്ന വിവിധ ദേശക്കാരായ തീര്‍ഥാടകരുടെ സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും കഥപറയുന്ന എം. മോഹനന്‍ ചിത്രമായ അരവിന്ദന്‍റെ അതിഥികളിലെ രാസാത്തി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യൂട്യൂബിൽ ഒരുപാട് തിരഞ്ഞ ഗാനം കൂടെയാണ് ഇത്.

 

 

 

 

5 . ഞാനും ഞാനും… – പൂമരം

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പാടിയ പാട്ടാണ് കാളിദാസ് ജയറാം നായകനായി എത്തി സൂപ്പർ ഹിറ്റാക്കിയ ചിത്രം പൂമരത്തിലെ ഞാനും ഞാനും…എന്ന് തുടങ്ങുന്ന ഗാനം ഞാനും ഞാനുമെന്റാളും’ മൂളികൊണ്ട് നടന്നു. കടലും കടന്ന് ഹിറ്റായ പാട്ടിന്റെ പല വേര്‍ഷനുകളും പുറത്തിറങ്ങിയിരുന്നു. എന്തിനേറെ ക്രിസ്തുമസ് കരോളുകളില്‍ പോലും .ചിത്രം റിലീസ് ആകാതെ പാട്ട് റിലീസ് ഹിറ്റായതാണ് പൂമരത്തിലെ ഗാനം. ആശാന്‍ ബാബുവും ദയാല്‍ സിങ്ങും ഗാനരചന നിര്‍വഹിച്ച് ഫൈസല്‍ റാസി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനം കേരളത്തില്‍ വലിയ ഓളം തന്നെയാണ് തീര്‍ത്തത്.

 

 

 

 

6 . കൊണ്ടൊരാം .. – ഒടിയൻ

മലയാള സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം കൈതോല പായ കൊണ്ടോരാം എന്ന ഗാനം.കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ലിറിക് വീഡിയോ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് കൊണ്ട് യൂട്യൂബിൽ രണ്ടു മില്യൺ വ്യൂസ് പിന്നിട്ടു മുന്നേറുകയാണ് എം ജയചന്ദ്രൻ ഈണമിട്ട ഈ ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ആലപിച്ചിരിക്കുന്നത് സുദീപും ശ്രേയ ഘോഷാലും ചേർന്നാണ്.

 

 

 

 

7 .നീ പ്രണയമൊതും … – വരത്തൻ

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന വരത്തനിലെ ഗാനം എത്തിയത് . ‘നീ പ്രണയമോതും പേരെന്നോ’ എന്ന ഗാനമാണ് എത്തിയത്. ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. സുഷീൻ ശ്യാമിന്റെ സംഗീതം. ചിത്രത്തിലെ മറ്റൊരു ഗാനം ‘പുതിയൊരു പാതയില്‍’ എന്ന ഗാനത്തിന്റെ വിഡിയോ എത്തിയിരുന്നു. നസ്രിയ തന്നെയാണ് ഈ ഗാനവും ആലപിച്ചത്. മനോഹരമായ ദൃശ്യാവിഷ്കാരമാണ് ആ ഗാനത്തിന്റെ പ്രത്യേകത.

 

 

 

 

8 . ലാ ലാ ലാലേട്ടാ.. – മോഹൻലാൽ

ഫാന്‍സിനൊപ്പം മോഹന്‍ലാലിനെ കാണാന്‍ ലാലേട്ടന്റെ മീനുക്കുട്ടി എത്തിയപ്പോൾ ആരാധകർ ആവേശത്തിലായിരുന്നു . .മോഹന്‍ലാലിന്റെ കട്ടഫാനാണ് മീനുക്കുട്ടി. മോഹന്‍ലാല്‍ ആരാധന തലയ്ക്കുപിടിച്ച മീനാക്ഷിയായി തന്മയത്വത്തോടെയാണ് മഞ്ജു പകർന്നാടിയ ചിത്രമാണ് മോഹൻലാൽ. സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹൻലാൽ എന്ന പുതിയ ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ’ ഗാനത്തിലെ വീഡിയോ ഏറെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്.

 

 

 

 

9 . താരം പതിപ്പിച്ച …. – ശിക്കാരി ശംഭു

50 ദിവസം പോലും തീയറ്ററുകളിൽ ഒാടാത്ത ചിത്രങ്ങൾക്കു വരെ 100–ാം ദിനാഘോഷം സംഘടിപ്പിക്കുന്ന മലയാള സിനിമയിൽ വലിയ ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയെത്തിയ ഒരു സിനിമ ഇക്കൊല്ലത്തെ ഹിറ്റ് ചാർട്ടിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചു. താരം പതിപ്പിച്ച … ഗാനം സാമൂഹ്യ മാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

 

 

 

10 . പൊടി പാറണ.. – ക്വീൻ

ഡിജോ ജോസ് ആന്റണിയുടെ “ക്വീൻ” ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മ ചിത്രമായിരുന്നു. ആണ്‍കുട്ടികള്‍ കയ്യടക്കിയിരിക്കുന്ന മെക്കാനിക്കല്‍ എഞ്ചിയിനിറിംഗ് പഠിക്കാനായി ക്ലാസിലേക്കൊരു പെണ്‍കുട്ടി എത്തിയാലോ. മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . അതിൽ അടിപൊളി പൊടി പാറണ….. തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായി. സാമൂഹ്യ മാധ്യമങ്ങളിലും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

 

 

 

 

You might also like