ഇത് അപൂര്‍വസൗഹൃദം… ഭാമക്കുട്ടിയുടെ സ്വന്തം ഉമ ആന.

ഈ വീഡിയോ നവമാധ്യമങ്ങളിൽ കണ്ടതുമുതൽ കോമഡി താരവും അഭിനേതാവും അതിലുപരി മാസ്ക് എന്ന സംഘടനയുടെ

ഇത് അപൂര്‍വസൗഹൃദം… ഭാമക്കുട്ടിയുടെ സ്വന്തം ഉമ ആന.

0

ഈ മഴകാലത്ത് വെള്ളം നിറഞ്ഞ റോഡിലൂടെ, കുസൃതിച്ചിരിയോടെ ഒരു രണ്ടു വയസുകാരി കുഞ്ഞ് മാലാഖ നടന്നുവരുന്നു. അവൾക്ക് തൊട്ടു പിന്നിൽ കരുത്തായി ഒപ്പം കരുതലായി കാലിൽ ചങ്ങലയോ കൂടെ പാപ്പാനോ ഇല്ലാതെ ഒരു ആനയും.കുറച്ചു ദിവസമായി മലയാളിയുടെ ഫെയ്സ്ബുക്ക് പേജിലും വാട്സ് ആപ്പ് സ്റ്റാറ്റസിലും, ഇൻസ്റ്റാഗ്രാമിലും നിറയുകയാണ് ഈ കുഞ്ഞു വലിയ അപൂർവ ചങ്ങാത്തം.

ഈ അപൂർവതയെ തേടി സിനിമാതാരങ്ങളും എത്തിയിരുന്നു. ഈ വീഡിയോ നവമാധ്യമങ്ങളിൽ കണ്ടതുമുതൽ കോമഡി താരവും അഭിനേതാവും അതിലുപരി മാസ്ക് എന്ന സംഘടനയുടെ പ്രവർത്തകനുമായ ബിനു ബി കമലിന് ഈ കൂട്ടുകാരെ കാണാൻ ഒരു ആഗ്രഹം ഒടുവിൽ അവരുടെ ഇടയിലേക്ക് എത്തിയ ബിനു ബി കമൽ എം ടുഡേ ഓൺലൈൻ. ഡോട്ട്കോമിനോട് ആ കൂട്ടുകാരെ കുറിച്ച് അവരുടെ സ്നേഹത്തെ കുറിച്ചും അൽപ്പനേരം പങ്കുവയ്ക്കുന്നു.

‘ഉമയും ഭാമയും തമ്മിൽ വല്ലാത്ത കൂട്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ആ വാക്കുകൾ എന്നേ അവരുടെ അടുത്തേക്കു എത്തിച്ചു. ആ വീട്ടിൽ എനിക്കു ഒന്നു പോകണം ഞാൻ എന്റെ സുഹൃത്തു അരുൺസോളിനോട്‌ പറഞ്ഞു പറ്റിയാൽ ആ സൗഹൃദമൊന്നു അടുത്തറിയണം. അരുൺ എനിക്കു അനിയൻ ആയ സുധീഷ് ഇറവൂരിനെ വിളിച്ചു പറഞ്ഞു അങ്ങനെ കാര്യം റെഡിയാക്കി ഇതിൽ ആരാണ് ഉമ ആരാണ് ഭാമ എന്ന് സംശയം എല്ലാരെയും പോലെ എനിക്കുമുണ്ടായിരുന്നു. അങ്ങനെ ഉണ്ണി നാലാംച്ചിറ എന്ന ഫോട്ടോഗ്രാഫറുമായി സുധീഷ് പറഞ്ഞ സമയത്തു എത്തി അങ്ങനെ ഞങ്ങൾ തിരുവനന്തപുരം കൊഞ്ചിറവിളയിലുള്ള ഉമാ മഹേശ്വര മഠത്തിലെക്കു പുറപ്പെട്ടു അവിടത്തെ തിരുമേനിയുടെ ആനയാണ് ഉമാദേവിയെന്ന മൂപ്പത്തിരണ്ടുകാരി അദ്ദേഹത്തിന്റെ മകളാണ് ആ രണ്ടുവയസുകാരി ഭാമകുട്ടി. അങ്ങനെ ആ യാത്ര എനിക്കു ഒരു പുതിയ അനുഭവമായി”.


ഇനി കഥയിലേക്കു വരാം ..
എട്ടുവർഷത്തിന് മുൻപാണ് ഉമയെ ഇവിടത്തെ തിരുമേനി മഹേഷ്‌ വാങ്ങുന്നതു ആനപ്രേമം തലക്കു പിടിച്ച ഈ തിരുമേനിയുടെ മകൾ അതിലും വലിയ ആനപ്രേമിയായതു കൗതുകമൊന്നുമില്ല ഭാമ ജനിച്ചതുമുതൽ കാണുന്നതു കൊണ്ടു ഇരുവരും തമ്മിൽ വലിയ കൂട്ടാണ്. ഉമദേവി സ്വന്തം കുഞ്ഞിനെ പോലെയാണ് ഭാമയെ നോക്കുന്നതും സംരക്ഷണം നൽകുന്നതും ഭാമ അടുത്തുവരുമ്പോൾ ഉമദേവി അനങ്ങാതെ നിൽക്കും.


തുമ്പിക്കൈ പോലും അറിയാതെ കുഞ്ഞിന്റെ ദേഹത്ത് തട്ടരുതെന്ന രീതിയിൽ ഉമാദേവി ഭാമക്കു സംരക്ഷണം നൽകും. ഭാമ സംസാരിക്കുമ്പോൾ പ്രത്യേക ശബ്ദം ഉണ്ടാക്കി ഉമ മറുപടി പറയും. അത്രമാത്രം കരുതലും സ്നേഹവുമാണ് ഇവർ തമ്മിൽ പേരിനു ഒരു ചങ്ങലപോലും വേണ്ട ഉമയ്ക്ക്. അത്രക്കു സാധുവാണ് ഉമക്കുട്ടി.

You might also like