തുടക്കം 3ഡി ചിത്രം ; മമ്മുക്ക, മഞ്ജു ചേച്ചി എന്നിവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം – ബിസ്മി

മറഡോണ എന്ന ടോവിനോ ചിത്രത്തിലൂടെ അഭിനയലോകത്തേക്കു കടന്ന ബിസ്മിയുമായി അൽപ്പനേരം.. പുതിയചിത്രങ്ങളെ കുറിച്ചും ഇഷ്ടതാരത്തെ കുറിച്ചും ബിസ്മി മനസു തുറന്നപ്പോൾ...

ഇന്റർവ്യൂ -തുടക്കം 3ഡി ചിത്രം ; മമ്മുക്ക, മഞ്ജു ചേച്ചി എന്നിവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹം – ബിസ്മി

0

മറഡോണ എന്ന ടോവിനോ ചിത്രത്തിലൂടെ അഭിനയലോകത്തേക്കു കടന്ന ബിസ്മിയുമായി അൽപ്പനേരം.. പുതിയചിത്രങ്ങളെ കുറിച്ചും ഇഷ്ടതാരത്തെ കുറിച്ചും ബിസ്മി മനസു തുറന്നപ്പോൾ…

സ്വപ്നങ്ങളോടുള്ള വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം ചിലപ്പോഴൊക്കെ നമ്മളെ അസ്വസ്ഥമാക്കും അത്തരത്തിൽ എന്തെങ്കിലും അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല നമ്മുക്ക് കിട്ടുന്ന ഏറ്റവും നല്ല അവസരങ്ങൾ ചിലപ്പോൾ സാഹചര്യം കൊണ്ടു നമ്മുക്ക് നഷ്ട്ടമാവും … പക്ഷെ സ്വപ്നങ്ങളോടുള്ള പോരാട്ടം തുടർന്നു കൊണ്ടേയിരിക്കും.സ്വപ്‌നങ്ങൾ ആണല്ലോ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

സിനിമയിൽ അഭിനയിക്കണം അറിയപെടുന്ന ഒരു നടിയാകണം അങ്ങനെയൊരു ആഗ്രഹം കുട്ടികാലം മുതലേ മനസ്സിൽ ഉണ്ടായിരുന്നുവോ.?
ചെറുപ്പത്തിൽ അഭിനയിക്കണം എന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ല കുട്ടികാലം മുതലേ നിറയെ സിനിമകൾ കാണുമായിരിന്നു നമ്മുടെ നടി നടൻമാരുടെ അഭിനയവും നിർത്തവും ഒരുപാടു ഇഷ്ട്ടമാണ്. ഈ ഇഷ്ട്ട കൂടുതൽ ആകാം വലുതായപ്പോൾ പതിയെ പതിയെ അഭിനയത്തിയിലേക്ക് വരണം എന്നുള്ള ആഗ്രഹം മനസ്സിൽ തോന്നി തുടങ്ങാൻ കാരണം. ഇപ്പോൾ സിനിമയോടും അഭിനയത്തോടും ഇഷ്ട്ടകൂടുതലാണ് മനസു നിറയെ. ചെറുതായാലും വലുതായാലും നല്ല ചിത്രങ്ങളുടെ ഭാഗമാകണമെന്നുള്ള ആഗ്രഹമാണ് ബാക്കി.


ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രാങ്ങൾ?
അങ്ങനെ പ്രത്യേകിച്ചു ഒരു കഥാപാത്രമെന്ന ആഗ്രഹങ്ങൾ ഒന്നുംതന്നെയില്ല. നല്ല കഥാപത്രങ്ങൾ തേടി വരണമെന്നെയുള്ളൂ. ഒരു ചെറിയ റോൾ മമ്മൂക്കയോടൊപ്പം ചെയ്യണം അതുപോലെ മഞ്ജു ചേച്ചിക്കൊപ്പവും.


വരാൻ ഇരിക്കുന്ന പുതിയ ചിത്രങ്ങളും അതിലെ കഥാപാത്രത്തെ കുറിച്ചു എന്താണ് പറയാൻ ഉള്ളത്?
മൈ ഡിയർ മച്ചാൻസ്, മൂവി റിലീസിനായി ഒരുങ്ങുന്നു നായികയുടെ കൂട്ടുകാരിയുടെ വേഷമാണ് പോളേട്ടന്റെ വീട് സംവിധാനം ചെയ്‌താ ദിലീപ് നാരായണൻ സാർ ആണ് ചിത്രമൊരുക്കുന്നതു. ചിത്രത്തിന്റെ ആദ്യഅവസാനം വരെയുള്ള കഥാപാത്രം. RJ ബാലാജി നയൻ‌താരയെ നായികയാക്കി സംവിധാനം ചെയുന്ന മൂക്കുത്തിയമ്മൻ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രം.പിന്നെ ശ്രീലതൻ സംവിധാനം ചെയ്യുന്നു തമിഴ് മൂവിയിൽ ഹീറോയിന് ആണ് ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. ഷാലിൽ കല്ലൂർ സംവിധാനം ചെയ്യുന്ന 3D മൂവി സാൽമൺ ഒരു പ്രധാന കഥാപാത്രമാണ് കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ല . സാൽമൺ ഒരു പുതിയ അനുഭവം ആയിരുന്നു. അഭിനയത്തിന്റെ തുടക്കത്തിൽ തന്നെ ഒരു 3D ചിത്രം ചെയ്യാൻ കഴിഞ്ഞത്തിന്റെ ത്രില്ലിൽ ആണ് ഞാൻ.


ആദ്യചിത്രത്തെ കുറിച്ചും അതിലേക്കുള്ള വരവിനെകുറിച്ചും. ആദ്യ ചിത്രം സമ്മാനിച്ച മറക്കാനാകത്ത അനുഭവം?
സിനിമ കാണും എന്നല്ലാതെ സിനിമ എന്താണെന്നുപോലും അറിയാത്ത എനിക്ക് സിനിമലോകത്തേക്കു ലേക്കു വന്നപ്പോൾ സിനിമയെ കുറിച്ച് അറിയാൻ കൂടുതൽ സാധിച്ചു . ഒരു സിനിമക്ക് പിറകിലുള്ള കഷ്ടപ്പാട് എത്രത്തോളമാണെന്നു മനസ്സിലായി. ആദ്യ ചിത്രം മറഡോണ ആയിരുന്നു കസിൻ ബ്രദർ ആണ് ഇതിലേക്കുള്ള അവസരം തന്നത് പിന്നേ സംവിധായകൻ വിഷ്ണു സാറും സെറ്റിലുള്ളവരുടെ സ്നേഹപൂർവ്വമുള്ള ഇടപെടൽ ആദ്യ ചിത്രമെന്ന പേടി മാറ്റി തന്നു.ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ മറക്കാൻ ആവാത്ത അനുഭവമാണ്.


അഭിനയിച്ച ആദ്യ സീൻ തിയറ്ററിൽ കണ്ടപ്പോൾ ഉണ്ടായ അനുഭവം?
സന്തോഷമായിരുന്നു പക്ഷെ അതുപോലെ സങ്കടവും കാരണം എടുത്ത സീനുകളിൽ പകുതിയിലധികവും നീക്കം ചെയ്തിരുന്നു.ആദ്യ സീൻ ഗുരുവായൂർ അമ്പലത്തിൽ വച്ചു എടുത്ത സീനായിരുന്നു പക്ഷെ നിർഭാഗ്യവശാൽ അതൊന്നും സിനിമയിലില്ല.


സിനിമ പാഷനാണോ അതുപോലെ മോഡലിംഗ് താല്പര്യമുണ്ടോ?
സിനിമ എനിക്കു വളരെ ഇഷ്ടമാണ് അതുപോലെ തന്നെ മോഡലിംഗും ഇഷ്ടമാണ്.

You might also like