അന്നും ഇന്നും മാറ്റമില്ലാതെ ദിവ്യ ഉണ്ണി, തിരിച്ചു വരവ് ഉടൻ ഉണ്ടാകുമോ?

അന്നും ഇന്നും മാറ്റമില്ലാതെ ദിവ്യ ഉണ്ണി, തിരിച്ചു വരവ് ഉടൻ ഉണ്ടാകുമോ?

0

നീ എത്ര ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ബാല്യത്തിൽ തന്നെ പൂക്കാലം വരവായി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം. പ്രശസ്ഥ സംവിധായകൻ വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണി, ജഗദീഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.പിന്നെ ഇങ്ങോട്ട് മലയാള സിനിമയില്‍ പകരകാരില്ലാത്ത ദിവ്യ ഉണ്ണിയുടെ കാലമായിരുന്നു.

1997 മുതല്‍ 2000 വരെ ഓരോ വര്‍ഷവും അഞ്ചും ആറും സിനിമകളുമായി സൂപ്പർ സ്റ്റാർസിനെക്കാൾ തിരക്കിലായിരുന്നു ദിവ്യ. സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍, മെഗാസ്റ്റാർ മമ്മൂട്ടി, കുടുംബനായകൻ ജയറാം, കിങ്‌മേക്കർ സുരേഷ് ഗോപി, കോമേഡിയൻ ദിലീപ് തുടങ്ങി അന്നത്തെ മുന്‍നിര താരങ്ങളെല്ലാം ദിവ്യയുടെ നായകന്മാരായിരുന്നു എന്നതു തന്നെ ഈ നടിയുടെ ഭാഗ്യമായിരുന്നു. അങ്ങനെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ വളരെ കുറഞ്ഞിരുന്നു.ഈ കാലയളവിൽ തമിഴു സിനിമലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച നടി രണ്ട് വര്‍ഷം കൊണ്ട് പുതുമ നിറഞ്ഞ അഞ്ചു സിനിമകള്‍ തമിഴകത്ത് ചെയ്തു. മലയാളവും തമിഴും കടന്നു. തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. .


ചുരം, പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ, ഫ്രണ്ട്‌സ്, ഉസ്താദ്, വര്‍ണ്ണപകിട്ട് എന്നി ചിത്രങ്ങൾ കരിയറിലെ പ്രധാനപെട്ടവയാണ്. അഞ്ചു തമിഴ് ചിത്രങ്ങളിൽ സബാഷ്, കണ്ണന്‍ വരുവാന്‍, വേദം എന്നിവയിലെ അഭിനയത്തിനു പ്രേക്ഷക ശ്രദ്ധ നേടി. കുറച്ചു നാൾ അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായി തിളങ്ങി.നിരവധി ടെലിവിഷന്‍ സീരിയലുകളും ഈ കാലയാളവിൽ ചെയ്തു അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകികൂടിയാണ് ദിവ്യ . വളരെ കുഞ്ഞിലേ മുതല്‍ ഭരതനാട്യം അഭ്യസിച്ച ദിവ്യ, കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം നേടിയ നർത്തകിയാണ്. 2002-ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറുമായുള്ള വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.
എന്നാല്‍ ആ ബന്ധം പിന്നീട് ഉപേക്ഷിച്ചു തുടർന്നു 2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു.

ട്രാഫിക്കിലൂടെ എത്തിയ മെലിഞ്ഞ സുന്ദരി – നമിത പ്രമോദ്

സിനിമാലോകത്തു നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും പഴയതിലും ഇരട്ടി ആരാധകരുള്ള നടി തന്റെ ആരാധകർക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ തന്റെ ചിത്രങ്ങളും ഒപ്പം കുടുംബചിത്രങ്ങളും പങ്കുവൈകാറുണ്ട്‌ ആരാധകർ ഏറ്റെടുക്കാറുണ്ട്.

You might also like