കരഞ്ഞുപോകുന്ന കഥ; ഇതു സീരിയൽ കഥയല്ല, സീരിയല്‍ സംവിധായകന്റെ ജീവിതം തന്നെ..!

ചില കഥകൾ പറഞ്ഞു തുടങ്ങുന്നതിനു മുൻപു എഴുതി കാണിക്കുന്ന സിരം വാചകമുണ്ട് ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്

ചില കഥകൾ പറഞ്ഞു തുടങ്ങുന്നതിനു മുൻപു എഴുതി കാണിക്കുന്ന സിരം വാചകമുണ്ട് ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്

0

ചില കഥകൾ പറഞ്ഞു തുടങ്ങുന്നതിനു മുൻപു എഴുതി കാണിക്കുന്ന സിരം വാചകമുണ്ട് ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ് വാക്കി വരിക്കു ഇവിടെ പ്രാധാന്യമില്ല. ഇവിടെ പറയാൻ പോകുന്നതു ഒരു സാങ്കൽപിക കഥയല്ല വായിച്ചു മറക്കാൻ കഴിയു ന്ന ഒരു കഥയല്ല ഒരു യഥാർത്ഥ ജീവിതമാണ് എന്റെ ഭാഷയിൽ ചുരുക്കി പറഞ്ഞാൽ പച്ചയായ മനുഷ്യന്റെ പച്ചയായ ജീവിതം …

കേരളത്തിലെ കവലയൂർ എന്നൊരു കൊച്ചു ഗ്രാമത്തിൽ സേതുമാധവൻ എന്ന കഥാപാത്രം ഇന്നും ജീവിച്ചിരിക്കുന്നു. വളരെ പ്രതീക്ഷകളോടെ അതിലേറെ ഒരുപാടു സ്വപ്നങ്ങളോടെ അയാൾ ഇപ്പോഴും ജീവിക്കുന്നു ….

തന്നെ തനിചാക്കി എങ്ങോപോയി മറഞ്ഞ തന്റെ മകളും ഭാര്യയും ഒപ്പം ജീവനുതുല്യം സ്നേഹിച്ച സിനിമയും ഒരിക്കൽ തിരിച്ചു വരുമെന്ന് സ്വപ്നം കണ്ട് അയാൾ ഇന്നും ഉറങ്ങാതെ കാത്തിരിക്കുന്നു.

ഇനി അൽപ്പം ജീവിതത്തിലേക്കു കടക്കാം. മുപ്പത് വർഷങ്ങൾക്ക് മുൻമ്പ് സിനിമാ ലോകത്തേയ്ക്ക് വന്ന ദിലീപ് കവലയൂർ , പെട്ടന്നു തന്നെ ഒട്ടനവധി സിനിമകളിലൂടെ തന്റെ മോഹമായ കലാരംഗത്തു ശ്രദ്ധനേടിയെടുത്തു. പിന്നീട് ദൂരദർശനിലെ സീരിയലുകളുടെ തുടക്കം മുതൽ നിരവധി സീരിയലുകളിലും സഹസംവിധായകനായി പ്രവർത്തിച്ചു തുടങ്ങി. സെട്രൽ പിക്ച്ചേഴ്സ് നിർമ്മിച്ച് പ്രേക്ഷകരുടെ പ്രിയ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “കാണാക്കുയിൽ ” എന്ന സീരിയലിലൂടെ സ്വതന്ത്ര സംവിധായകനായി സീരിയലിന്റെ വിജയം കുടുംബ പ്രേക്ഷകർക്ക് പ്രീയങ്കരനായ സംവിധായാകനാക്കി മാറ്റി. തന്റെ ജീവിതത്തിലെ ആരോഗ്യമുള്ള വർഷങ്ങൾ ഒരു കലാകാരനായി ജീവിച്ചു. ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേയ്ക്ക് സ്വപ്നങ്ങളും മനസുനിറയെ സിനിമയെന്ന ലക്ഷ്യവുമായി അദ്ദേഹം സഞ്ചരിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ വിധി അയാളെ ഒരു കട്ടിലിലേയ്ക്ക് ഒതുക്കി കളഞ്ഞു. പക്ഷെ വിധിയോട് തോൽക്കാൻ അയാൾ തയാറായിരുന്നില്ല. തോൽവി സമ്മതിക്കാതിരുന്ന ആ മനസ്സ്, തന്റെ എല്ലാമായ സിനിമയോടൊപ്പം ഹൃദയത്തോടു ചേർത്തു പിടിച്ചിരുന്നതിനെകൂടി നഷ്ടപ്പെട്ടപ്പോഴാണ് ജീവിതത്തിലാദ്യമായി ദിലീപ് കവലയൂർ എന്ന വ്യക്തി തളർന്നു പോയതും അസ്വതനായതും .

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിന്റെ അരികിൽ നിൽക്കുമ്പോഴാണ് ഏഴ് വർഷങ്ങൾക്ക് മുൻപുതിയ അപ്രതീക്ഷിതമായിഒരു വാഹനഅപകടം ദിലീപ് കവലയൂരിന്റെ ശരീരം തളർത്തിയത്. പിന്നീട് ഏഴു വർഷങ്ങൾ പലരും അദ്ദേഹത്തെ മറന്നു തുടങ്ങി. അദ്ദേഹത്തിന്റെ പ്രീയ ശിഷ്യനായ ഷൈനു ചന്ദ്രഹാസനു അദ്ദേഹത്തെ അങ്ങനെ മറക്കാൻ കഴിയില്ല. ജീവിതത്തിലേയ്ക്ക് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനുള്ള തയാറെടുപ്പിൽ അദ്ദേഹം മുന്നോട്ടുപോയി അയാൾ ഒറ്റക്കായില്ല പൂർണ്ണ പിന്തുണയുമായി ദിലീപ് കവലയൂരിന്റെ സുഹൃത്തുക്കളായ അയ്യപ്പനും, മോഹൻലാലും ജോഷും കൂടെ ചേർന്നു പിന്നെ കാര്യങ്ങൾ പെട്ടന്നായിരുന്നു . അങ്ങനെ ഷൈനു ചന്ദ്രഹാസ് രചനയും സംവിധാനവും നിർവ്വഹിച്ച ” ഡബിൾ ടു ഡബിൾ വൺ” എന്ന ഒരു കൊച്ചു സിനിമ പ്രേക്ഷകർക്കുമുന്നിലെത്തി.

യഥാർത്ഥജീവിതത്തിന്റെ കഥപറയുന്ന നന്മ നിറഞ്ഞ കഥയും പച്ചാത്തലവും , പ്രേക്ഷകരായ നമ്മൾ കണ്ട്കഴിയുമ്പൊൾ നമ്മുടെ മനസ്സൊന്ന് പതറുകയാണെങ്കിൽ, ജീവിതത്തിൽ തോറ്റു പിൻമാറാൻ മനസില്ലാത്ത ദിലീപ് കവലയൂർ എന്ന കലാകാരന്റെ കണ്ണീരാണെന്ന് നമ്മൾ സ്വയമേ തിരിച്ചറിയണം. അദ്ദേഹത്തിൽ നിന്ന് അകന്നുപോയ പ്രിയപ്പെട്ടതെല്ലാം തിരികെയെത്തിക്കാൻ, ഈ കൊച്ചുചിത്രത്തിനു കഴിയട്ടെ…

-സുധീഷ് ഇറവൂർ

You might also like