ഹൈടെക്ക് അല്ല, എന്നാൽ മലയാളികളെ ഞെട്ടിച്ച മമ്മൂട്ടി പോലീസ് – സൈക്കോ ത്രില്ലർ സിനിമ ഇതാണ്.

0

പി. പദ്മരാജൻ ജോഷിക്കുവേണ്ടി എഴുതിയ ഒരേയൊരു സിനിമ കൃത്യമായി പറഞ്ഞാൽ ഒരു മുപ്പതുവർഷമെങ്കിലും പഴക്കമുണ്ട്. നാർക്കോ അനാലിസിസിനെക്കുറിച്ചൊക്കെ നമ്മുടെ കാതുകളിൽ കേട്ടു തുടങ്ങുന്നതിനു മുൻപു അതൊക്കെ ഒരു തിരക്കഥയിൽ കൊണ്ടുവന്ന പദ്മരാജൻ ക്ലാസല്ല മാസാണ്‌. ഒന്നാന്തരം മർഡർ മിസ്റ്ററി. പോലീസ്‌ വേഷത്തിൽ മമ്മൂട്ടിയിലെ നടന്റെ പരകായ പ്രേവേശം ജോഷിയുടെ കൈയ്യൊപ്പു പതിഞ്ഞ അതിചടുലമായ സംവിധാനശൈലി.

കുറ്റാന്വേഷണസിനിമയ്ക്ക്‌ ഏറ്റവും അനുയോജ്യമായ, നല്ല ഒന്നാംതരം സാഹിത്യഭംഗിയുള്ള ടൈറ്റിൽ.
“ഈ തണുത്ത വെളുപ്പാൻ കാലത്ത്‌”. പദ്മരാജനു മാത്രം ഇടാൻ കഴിയുന്ന ടൈറ്റിൽ അല്ലേലും സിനിമക്കു പേരു നൽകാൻ ഇന്നോളം പദ്മരാജനെ പോലെ കഴിവുള്ള ഒരു എഴുത്ത്കാരൻ ഉണ്ടൊ? ഈ ചിത്രത്തിനു മുൻപും പിൻപും കണ്ടു ശീലിച്ച ഒരു പോലീസ് നായക കഥാപാത്ര സങ്കൽപ്പമുണ്ട്. ചുമ്മാ പറഞ്ഞത കൂർമ്മ ബുദ്ധിക്കാരനായ നായകൻ, അദ്ദേഹം ഒരു S I റാങ്കിലാണെങ്കിൽ കൂടി മേൽ ഉദ്യോഗസ്ഥന്റെ ചെവിക്കല്ലു നോക്കി ഒരെണ്ണം പൊട്ടിക്കുക, മുട്ടുകാല് കയറ്റുക. മുറി അടച്ചിട്ടു താഴിട്ടു പൂട്ടി ഭീക്ഷണി മുഴക്കുക, ഇതൊക്കെ പോരാഞ്ഞിട്ട് പത്രക്കാരുടെയും മറ്റുള്ളവരുടെയും എന്തിനു കാഴ്ച്ചകരുടെയും ഇടയിൽ നെടുനീളൻ ഡയലോഗ് പറയുക സായിപ്പിന്റെ ഭാഷയിൽ കുറച്ചു തെറി പറയുക. അതു പോരാഞ്ഞിട്ട് സ്ലോ മോഷനിൽ നടക്കുക, കുറഞ്ഞ പക്ഷം IG റാങ്കിലെങ്കിലും ഉള്ള ഒരു ഗോഡ്ഫാദർ നമ്മുടെ നായകന്റെ മേൽ ഉദ്യോഗസ്ഥനായി അതു പിന്നെ സിദ്ധിക്കോ , ലാലു അലക്സോ ആണേ പരിപാടി കളർ ആയില്ലേ , ഇതാണ് ഒരു മികച്ച കുറ്റാനെഷണ ചിത്രത്തിനു വേണ്ട ചേരുവകൾ ഇന്നും അതായത് ഈ തലമുറയിലും അധികമൊന്നും മാറ്റം വരാത്ത അല്ലെ മാറ്റാൻ ആഗ്രഹിക്കാത്ത ഒരു കുഞ്ഞു ശീലം.


പക്ഷെ മുപ്പതുകൊല്ലങ്ങൾക്കു മുൻപ് 1990 ൽ ഈ തലമുറയിലെ മെമ്മറിസിൽ തുടങ്ങി അതു വഴി ഗ്രാൻഡ്മാസ്റ്റർ കളിച്ചു അഞ്ചാം പാതിരാക്കു ഫോറന്സിക് വഴി ഇതിന്റെയോക്കെ തലതൊട്ടപ്പനായ ഒരു “സൈക്കോ കില്ലർ മൂവി ” ഉണ്ടായിരുന്നു. ഉദ്യോഗജനകവും സംഘർഷഭരിതവുമായ രംഗങ്ങളും വച്ചു കണക്കുകൂട്ടിനോക്കിയാൽ കാലഘട്ടം കൂടി പരിഗണിച്ചു പറയുകയാണെങ്കിൽ ഈ തലമുറയിലെ ചിത്രങ്ങളുടെ ഒക്കെ ഗോഡ് ഫാദർ തന്നെയാണ് “ഈ തണുത്ത വെളുപ്പാൻ കാലത്ത് ”

മുംബൈ പോലീസിൽ മമ്മൂട്ടിയും മോഹൻലാലും; കോട്ടയം കുഞ്ഞച്ചനായി പ്രിത്വിരാജും ..

വാൽ കഷ്ണം –
ജസ്റ്റിസ് വാസുദേവിന്റെ കൊലപാതക അന്വേ ഷണം സാമാന്യം ഭേദപെട്ടരീതിയിൽ തന്നെ നടക്കുന്നതിനിടയിൽ മറ്റൊരു കൊലപാതകം കൂടി ആ ഏരിയയിൽ അരങ്ങേറുന്നു. രണ്ടിലും പൊതുവായി ലഭിക്കുന്നത് മരിച്ചയാളുടെ വായിൽ നിന്നും ലഭിക്കുന്ന കുറച്ചു ചകിരിയാണ്. ആ ചകിരി മരണ വെപ്രാളത്തിൽ ഇവരുടെ രണ്ടുപേരുടെയും വായിൽ അറിയാതെ വന്നു പെട്ടുതാണോ അതോ കയറു പിരിക്കുന്ന ചേട്ടൻ കൊണ്ടു വച്ചതാണോ അതോ കൂടുണ്ടാക്കാനോ വല്ലോം പക്ഷികൾ കൊണ്ടു വച്ചതാണോ അന്വേക്ഷിച്ചു കണ്ടെത്തേണ്ടത്. അങ്ങനെ ഒടുവിൽ ചകിരിക്കേസ് SP ഹരിദാസ് ദാമോദരന്റെ അടുത്ത് എത്തുകയാണ് വേറെ ആരെയും കൊണ്ടു കാര്യം നടക്കില്ല അതാണ് കാരണം.

അതി കൂർമ്മമായ അന്വേഷണം അല്ല അയാളുടേത്. സാധാരണ രീതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കേസ് ഏറ്റെടുത്താൽ ചെയ്യുന്ന രീതികളും അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും. അതിസാഹ
സികനാവാതെ ഭാവത്തിലും രൂപത്തിലും ഒരു സാധാ പോലീസ്കാരൻ ആയി ഉള്ള ഒരു അന്വേഷണ രീതിയും ഒക്കെയായി നല്ലൊരു പോലീസ് ഇൻവെസ്റ്റിഗേഷൻ. നമ്മളെ ഒട്ടും തന്നെ ബോർ അടിപ്പിക്കാതെ ഒരു സ്പേസ് പോലും ശ്രദ്ധ തിരിക്കാതെ നീങ്ങുന്ന സിനിമ ഫുൾ എൻഗേജ് മൂഡ്‌ ആണ് നൽകുന്നത് വളരെ മികച്ച അവതരണവും ഞെട്ടിക്കുന്ന ട്വിസ്റ്റും ചിത്രത്തെ മറ്റൊരു ലെവലിൽ ഇന്നും നിലനിർത്തുന്നു.

SP ഹരിദാസ് ദാമോദരനായി അന്നും ഇന്നും മലയാള സിനിമയുടെ ഹരമായി മാറിയ മമ്മൂട്ടി വേഷമിട്ടു. കൂടാതെ ചിത്രത്തിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മ, സുകുമാരി, സുമലത, എം ജി സോമൻ, നെടുമുടി വേണു, ബാബു നമ്പൂതിരി, ദേവൻ, ലക്ഷ്മി, മുരളി, ക്യാപ്റ്റൻ രാജു, ജഗതി, മുകേഷ്, ലാലു അലക്സ് തുടങ്ങിയ താരനിരയുടെ ശക്തമായ ചിത്രമാണ് ഈ തണുത്ത വെളുപ്പാൻ കാലത്ത്.
സുധീഷ് ഇറവൂർ

You might also like