നായകനായും വില്ലനായും തിളങ്ങാനൊരുങ്ങി ഹേമന്ത് മേനോൻ .

0

 

ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ഹേമന്ത് മേനോൻ തിരക്കിലാണ്. ഓർഡിനറി , ഡോക്ടർ ലൗ എന്ന ഹിറ്റ് ചിത്രത്തിൽ പ്രേക്ഷകരുടെ മനംകവർന്ന കാമുകനായിട്ടല്ല ഹേമന്തിന്റെ തിരിച്ചുവരവ്. ചോക്ലേറ്റ് ബോയ് ഇമേജ് മൊത്തം മാറി പുത്തൻ മേക്കോവറുമായിയാണ് ഹേമന്ത് തിരിച്ചെത്തിയത്. ഹേമന്ത് നായകനായ “369” എന്ന സിനിമ മികച്ച പ്രതികരണം നേടുന്നുണ്ട്.

 

നീണ്ട ഇടവേളക്ക് ശേഷം എത്തിയപ്പോൾ കട്ട ടെറർ ലുക്കിലാണ് ഹേമന്ത് എത്തിയിരിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടനവധി കഥാപാത്രങ്ങൾ ഹേമന്ത് ചെയ്തുവെങ്കിലും ഒരേ ലൂക്കിലുള്ള വേഷങ്ങൾ മാത്രം കിട്ടുന്നതിനാലാണ് ഒരു ബ്രേക്ക് എടുക്കാൻ ഹേമന്ത് തീരുമാനിച്ചത്.

 

അജിത് സി ലോഗേഷ് സംവിധാനം ചെയ്ത ചാർമിനാർ എന്ന ചിത്രത്തിൽ വില്ലൻ കഥാപത്രമായപ്പോൾ പ്രേക്ഷകരിൽ ഏറെ സ്വീകാര്യത നേടി. നെഗറ്റീവ് കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ഇതാ ജെഫിന്‍ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 369 പ്രധാന കഥാപാത്രമായി ഹേമന്ത് എത്തിയപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിയാണ് നേടിയത്. ബ്രേക്കിന് ശേഷം എത്തിയ ഹേമന്തിന്റെ വർക്ക് ഔട്ട് ബോഡി വില്ലൻ വേഷങ്ങളിലേക്ക് കൂടുതൽ അനുയോജ്യമായി. പ്രേക്ഷകർ ഹേമന്തിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ്.

 

ചട്ടക്കാരി, ചാപ്‌റ്റേഴ്‌സ്, തോംസൻ വില്ല, നിർണ്ണായകം, തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയ വേഷത്തിൽ ഹേമന്ത് എത്തിയിരുന്നു .ചട്ടക്കാരി സിനിമയിലെ നിലാവേ …നിലാവേ ….തുടങ്ങുന്ന ഗാനം യൂട്യൂബിൽ ഹിറ്റായിരുന്നു. സിനിമ മേഖലയിൽ തിളങ്ങി നിന്ന സമയത്താണ് ഹേമന്ത് ബ്രേക്ക് എടുത്തത്. എന്നാൽ ഈ തിരിച്ചുവരവ് നടന്റെ അഭിനയ സാധ്യതകൾ കൂടുതൽ തുറന്നുകാണിക്കുന്നു. നായക വേഷങ്ങളിൽ തിളങ്ങിയ നടൻ ഇനി മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചേക്കേറുമെന്ന് റിപോർട്ടുകൾ ലഭിക്കുന്നുണ്ട്.

 

You might also like