അരങ്ങേറ്റം മികവാക്കി അജിത് . “ഹൃദ്യം” ശ്രദ്ധേയം.

0

പ്രമേയത്തിന്റെ പ്രത്യേകതയും നവാഗതരുടെ അഭിനയ മികവും കൊണ്ട് നിരൂപക പ്രേക്ഷക ശ്രദ്ധ നേടി രണ്ടാംവാരത്തിലേക്ക് കടക്കുകയാണ് കെ സി ബിനു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന “ഹൃദ്യം” എന്ന ചിത്രം. ഒപ്പം ഹൃദ്യത്തിൽ നായകവേഷം കൈകാര്യം ചെയ്ത അജിത്തും ശ്രദ്ധേയനാവുകയാണ് തന്റെ സ്വദസിദ്ധമായ അഭിനയശൈലി കൊണ്ട്.

 

സമൂഹത്തിലെ തെറ്റായ വ്യവസ്തകൾക്ക് എതിരെ പോരാട്ടം നയിക്കുന്ന സാംകുമാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. വിപ്ലവ പോരാട്ടത്തിനായി ഇറങ്ങുന്ന സാം അയാളുടെ സഹാസികമായ കർത്തവ്യനിർവ്വഹണത്തിനിടെയിൽ മാരകമായ മുറിവ് പറ്റി വിധവയും ദൈവവിശ്വാസിയുമായ സോഫിയുടെ അടുക്കൽ എത്തിപ്പെടുന്നു. സോഫിയയുടെ അർപ്പണ പൂർണ്ണമായ പരിചരണം സാമിന്റെ ജീവതത്തെ തന്നെ മാറ്റിമറിക്കുന്നു. തുടർന്ന് സംഭവബഹുലമായ രീതിയിലാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള സഞ്ചാരം.

 

അജിത്തിന്റെ അഭിനയം തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഒരു പുതുമുഖക്കാരന്റെ പതർച്ചകൾ ഒട്ടും തന്നെയില്ലാതെയാണ് ചിത്രത്തിൽ താരം ആദിമധ്യാന്തം നിറഞ്ഞാടിയിരിക്കുന്നത്. എഞ്ചിനീയറിംഗ് ലോകത്തു നിന്നാണ് അജിത്ത് സിനിമയിലേക്ക് എത്തുന്നത്. ഹൃദ്യത്തിന്റെ സംവിധായകൻ നവാഗതനായ കെ.സി.ബിനുവാണ് സിനിമയിൽ ഏറെക്കുറെ പുതുമുഖമായ അജിത്തിനെ തന്റെ ചിത്രത്തിൽ നായക വേഷം ചെയ്യാൻ തിരഞ്ഞെടുത്ത്. അജിത്തിന്റെ അടുത്ത സുഹൃത്താണ് ചിത്രത്തിന്റെ സംവിധായകൻ ബിനു. സെക്രട്ടേറിയേറ്റിൽ അണ്ടർ സെക്രട്ടറിയായ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഹൃദ്യമെന്ന ചിത്രം.

 

സിനിമയിൽ തന്റെ ഗുരുവും റോൾമോഡലുമായി അജിത്ത് കാണുന്നത് ഭരത്ഗോപിയെയാണ് . അദ്ദേഹത്തിന്റെ വീട് പണി തീർത്തത് അജിത്തിന്റെ കമ്പനിയായിരുന്നു. നെടുമങ്ങാട് സ്വദേശിയായ അജിത്ത് തന്റെ ആദ്യ സിനിമ പ്രേക്ഷക ശ്രദ്ധ നേടുമ്പോൾ സിനിമയിൽ കൂടുതൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള തയാറെടുപ്പിലും കൂടിയാണ്. ഭാര്യ ശോഭയും മക്കളായ പാർവ്വതിയും അരുന്ധതിയും നൽകുന്ന പിന്തുണ കൊണ്ടു കൂടിയാണ് കലാരംഗത്ത് കൂടുതൽ സജീവമാകാൻ കഴിയുന്നത്. എന്തായാലും താരത്തിന്റെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കാം.

 

 

You might also like