സൂപ്പർ സ്റ്റാറുകളും മൾട്ടിസ്റ്റാർ ചിത്രങ്ങളും ..

0

ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി.

1970കളുടെ അവസാനവും 1980കളുടെ തുടക്കവും മലയാളത്തിൽ നിരവധി വലിയ ചിത്രങ്ങൾ ഇറങ്ങിയിരുന്നു ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ഈ കാലഘട്ടത്തിൽ എല്ലാ ഇന്ത്യൻ ഭാഷയിലും ഇറങ്ങിയിരുന്നു, അന്നു മൾട്ടിസ്റ്റാർ ചിത്രങ്ങൾ സർവ്വ സാധാരണമായിരുന്നു.

അമിതാഭ് ബച്ചൻ, ജിതേന്ദ്ര, വിനോദ് ഖന്ന, ശത്രുഘ്നൻ സിൻഹ, ഋഷി കപൂർ തുടങ്ങി 1970 കളുടെ തുടക്കം മുതൽ ഒന്നിലധികംപേർ ഒട്ടുമിക്ക ചിത്രങ്ങളിലും ഒന്നിച്ചുണ്ടാകും. താരമൂല്യത്തിൽ മുകളിൽ നിന്ന അമിതാഭ് ബച്ചന്റെ ചിത്രങ്ങളിൽ പോലും പോലും നായകന്റെ കൂടെ മറ്റൊരു പ്രധാന നായകൻകൂടി കാണുമായിരുന്നു.

തെലുങ്കിൽ പോയാൽ കൃഷ്ണയിൽ തുടങ്ങി ശോഭൻ ബാബു, ചന്ദ്രമോഹൻ, ചിരഞ്ജീവി താരങ്ങളൊക്കെ അക്കാലത്ത് ഇത്തരത്തിൽ മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഇനി നമുക്ക് തമിഴിൽ പോയാൽ ശിവാജി മുതൽ ശിവകുമാർ, ശ്രീകാന്ത്, കമലഹാസൻ, രജനികാന്ത്, വിജയകുമാർ, ജയഗണേഷ് തുടങ്ങി തമിഴിലെ പല നായകൻമാരും ആ കാലഘട്ടത്തിൽ നിരവധി ചിത്രങ്ങളിൽ നായകവേഷം ഒന്നിച്ചു പങ്കിട്ടിട്ടുണ്ട്. കുറച്ചു കൂടി കടന്നു കന്നടയിൽ പോയാൽ വിഷ്ണുവർദ്ധനിൽ തുടങ്ങി ശങ്കർനാഗ്, പ്രഭാകർ തുടങ്ങിയ ഒട്ടുമിക്കപ്രമുഖ താരങ്ങളും ഒന്നിച്ചിട്ടുണ്ട്.

ഇനി മലയാളത്തിൽ പ്രേംനസീർ, മധു, വിൻസന്റ്, സുധീർ, രാഘവൻ, സോമൻ, സുകുമാരൻ, രവികുമാർ, ജോസ്, ജയൻ, മമ്മൂട്ടി, രതീഷ്, ശങ്കർ, മോഹൻലാൽ തുടങ്ങി ഈ താരങ്ങളിൽ ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഒരേചിത്രത്തിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത് സാധാരണമായിരുന്നു.

-സുധീഷ് ഇറവൂർ

 

നാടൻ , ഗ്ലാമർ സ്റ്റൈലിൽ സാനിയ ഇയ്യപ്പൻ – Gallery

You might also like