ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ച കഥ.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം ഇന്ദ്രജയേ നമുക്ക് മറക്കാൻ ആകുമോ

ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ച കഥ.

0

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം ഇന്ദ്രജയേ നമുക്ക് മറക്കാൻ ആകുമോ? വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ് ഈ വാർത്തകൾ കുറച്ചു നാളായി കേൾക്കുന്നു ഇത്രയും നാളത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇന്ദ്രജ പണ്ടൊരിക്കൽ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു.

ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ ഈ ചോദ്യം കേട്ടപ്പോൾ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെ വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ നീണ്ട ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതി.പക്ഷെ അതിൽ പകുതി വിജയിക്കാനേ ഞങ്ങൾക്ക്‌ കഴിഞ്ഞുള്ളൂ.

പതിനെട്ടാം വയസിൽ 54കാരനെ വിവാഹം ചെയ്ത മലയാളി നടി.

അങ്ങനെ ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും കൂടിയാണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം അതുകൊണ്ട് കുഴപ്പമില്ല ഇതെല്ലാംകൊണ്ടു തന്നെ പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു. വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് എനിക്കു ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ എന്റെ മനസ്സു പറഞ്ഞു‘ലോക്ക് ചെയ്യൂ… വിട്ടു കളയരുത്.” പിന്നെ ഒന്നും നോക്കിയില്ല ലോക്ക് ചെയ്തു ഇന്ദ്രജ പറഞ്ഞു.

ദി ഗോഡ് മാൻ എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രജ മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇൻഡിപെൻഡൻസ് , എഫ് ഐ ആർ , ഉസ്താദ് , ക്രോണിക്ക് ബാച്ച്ലർ , മയിലാട്ടം, ലോകനാഥൻ ഐ എ എസ് , ബെൻ ജോൺസൺ എന്നീ സൂപ്പർ ഹിറ്റ് മലയാള ചിത്രങ്ങളിലും ഇന്ദ്രജ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരം- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കസ്തൂരി.

You might also like