ദിലീപ് , സുരേഷ് ഗോപി, മുകേഷ് എന്നിവർക്ക് മെഗാ ഹിറ്റുകൾ നൽകിയ ജോസ് തോമസ് ടച്ച്.

0

ജോസ് തോമസ് മലയാളത്തിലെ പേരുകേട്ട സംവിധായകരിൽ ഏറ്റവും മുന്നിൽ തന്നെയുണ്ട് തികച്ചും പുതുമയുള്ള ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സംവിധായകൻ. ആദ്യ സംവിധാനം ചെയ്ത “എന്റെ ശ്രീകുട്ടിക്ക്” എന്ന ചിത്രം ബോക്സ്‌ ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. പക്ഷെ അദ്ദേഹം തോറ്റു പിന്മാറിയില്ല തന്റെ ജീവിതം സിനിമയാണ് എന്ന തിരിച്ചറിവ്‌ മനസ്സിൽ ഉള്ളടത്തോളം ഒരു കലാകാരനെ തോൽപ്പിക്കാൻ നമുക്ക് പറ്റില്ല എന്നു തെളിയിച്ചു അടുത്ത ചിത്രമായ “ഞാൻ കോടീശ്വരൻ ” ആദ്യ ചിത്രത്തെ കുറ്റം പറഞ്ഞ പ്രേക്ഷകരെ കൊണ്ടു കൈടിപിച്ചു ജോസ് തോമസിലെ സംവിധായകൻ . ചിത്രം വലിയ വിജയം സമ്മാനിച്ചില്ല എങ്കിലും ശരാശരി വിജയമായി ഒതുങ്ങി.

പിന്നീടു മലയാള ചലച്ചിത്ര ലോകത്തു ജോസ് തോമസിന്റെ ദിനങ്ങളായിരുന്നു ഏറെ വൈകാതെ സുരേഷ് ഗോപി ചിത്രമായ “സാദരം ” പുറത്തിറങ്ങി ജോസ് തോമസ് എന്ന സംവിധായകന്റെ ആദ്യ ബോക്സ്‌ ഓഫീസ് വിജയമായി മാറി. തൊട്ടടുത്ത അടുത്ത ചിത്രമായ “കാഞ്ഞിരപള്ളി കറിയാച്ചൻ ” തികച്ചും വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. നായകനായി അവതരിപ്പിച്ചത് ജനാർദ്ദനനെയാണ്,അങ്ങനെ ജനാർദ്ദനൻ നായകനായ ആ ചിത്രം ജനപ്രീതി നേടി.

തുടർന്നു വന്ന മീനാക്ഷി കല്യാണം , മാട്ടുപ്പെട്ടി മച്ചാൻ എന്നീ മുകേഷ് ചിത്രങ്ങൾ ബോക്സ്‌ ഓഫീസിൽ പണം വാരി . അതിലെ ‘മാട്ടുപെട്ടി മച്ചാൻ’ ഇപ്പോഴും ടീവിയിൽ വന്നാൽ പ്രേക്ഷകർ കണ്ണിമ വെട്ടാതെ കണ്ടിരിക്കും അതായിരുന്നു ജോസ് തോമസിന്റെ മാജിക്. രണ്ടായിരത്തിനു മുൻപ് ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് ഹിറ്റുകളിൽ ഒന്നായ “ഉദയപുരം സുൽത്താൻ ” ഒരുക്കിയതും ഇതേ ജോസ് തോമസ് തന്നെയാണ്. മലയാളത്തിൽ ആദ്യമായി പേരിടാത്ത ചിത്രം ഡയറക്റ്റ് ചെയ്തതും ഈ സംവിധായകൻ തന്നെയാണ്. പിന്നീട് ടോക്കിയോ നഗരത്തിലെ വിശേഷങ്ങൾ എന്ന പേര് പ്രേക്ഷകർ നൽകി.

സുരേഷ് ഗോപിയുടെ ആക്ഷൻ പരിവേഷങ്ങൾക്കു മാറ്റം നൽകി തികച്ചും വ്യത്യസ്തമായി ജോസ് തോമസ് ഒരുക്കിയ “സുന്ദരപുരുഷൻ ” ബോക്സ്‌ ഓഫീസിൽ വൻവിജയം നേടി. പിന്നീടു പുറത്തിറങ്ങിയ സ്നേഹിതൻ, യൂത്ത് ഫെസ്റ്റിവൽ, ചിരട്ട കളിപ്പാട്ടങ്ങൾ തുടങ്ങിയ ചിത്രങ്ങൾ ബോക്സ്‌ ഓഫീസിൽ വിജയം നേടാനോ കാര്യമായ ചലനം സൃഷ്ടിച്ചു മുന്നേറാനോ കഴിഞ്ഞില്ല.

രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ‘മായാമോഹിനി’ പ്രേക്ഷകരെയും ബോക്സ്‌ ഓഫീസിനേയും ഒരുപോലെ ഞെട്ടിച്ചു ബോക്സ്‌ ഓഫീസിലെ റെക്കോർഡ് തകർത്തു എറിഞ്ഞുകൊണ്ട് ജോസ് തോമസ് തിരിച്ചു വരവു ഗംഭീരമാക്കി; കൂടെ ദിലീപിന്റെ കരിയറിലെ വ്യത്യസ്ത വേഷവുമായി മാറി ചിത്രം.

തുടർന്നു വീണ്ടും വിജയം ആവർത്തിച്ചു ജനപ്രിയനായകൻ ദിലീപും ജനപ്രിയ സംവിധായകൻ ജോസ് തോമസ് ചേർന്ന ‘ശൃംഗാരവേലൻ’ . രണ്ടായിരത്തി പതിനാറിലെ ജോസ് തോമസ് -ബിജു മേനോൻ ചിത്രം ‘സ്വർണ്ണകടുവ’ ശരാശരി വിജയം മാത്രമായി ഒതുങ്ങി കൂടി . നാലു വർഷത്തെ ഇടവേളക്കുശേഷം ഈ വർഷം “ഇഷ ” എന്ന ഹൊറർ ചിത്രവുമായി മടങ്ങി എത്തിയെങ്കിലും പ്രേക്ഷകർ കൈ വിട്ടു ബോക്സ്‌ ഓഫിസിൽ ചിത്രം വന്നതും പോയതുമറിഞ്ഞില്ല.

2013ല്‍ പുറത്തിറങ്ങിയ സോഹന്‍ലാല്‍ ചിത്രം കഥവീടിന്റെ നിര്‍മ്മാതാവാണ്. 2007ല്‍ പുറത്തിറങ്ങിയ ഹലോ എന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു. മായാമോഹിനിയുടെ മുകളിൽ നിൽക്കുന്ന വിജയവുമായി ജോസ് തോമസ് എന്ന സംവിധായകൻ തിരിച്ചു വരട്ടെ ഇഷയെ കൈവിട്ട പ്രേക്ഷകർക്കു അദ്ദേഹത്തിനു നൽകാൻ കഴിയുന്ന മധുര പ്രതിഹാരം ഇതൊന്നു മാത്രം നല്ലൊരു ചിത്രത്തിനു വേണ്ടി പ്രേക്ഷകർക്കൊപ്പം ഞാനും കാത്തിരിക്കുന്നു.

-സുധീഷ് ഇറവൂർ

You might also like