പ്രമുഖ സംവിധായകരെല്ലാം ഡേറ്റ് ചോദിച്ച് വീട്ടു പടിക്കൽ കാത്തുനിന്നിരുന്ന ആ നടി യുടെ ജീവിതം തകർത്തത് സ്വന്തം അമ്മ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

1989 ൽ തമിഴ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് എന്നാൽ പിന്നീട് പെട്ടന്നു തന്നെ മലയാളികളുടെ അടക്കം പ്രീയപ്പെട്ട നടിയായി മാറിയ താരമാണ് നടി കനക.

0

1989 ൽ തമിഴ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച് എന്നാൽ പിന്നീട് പെട്ടന്നു തന്നെ മലയാളികളുടെ അടക്കം പ്രീയപ്പെട്ട നടിയായി മാറിയ താരമാണ് നടി കനക. തന്റെ മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. നമ്മുടെ സൂപ്പർ സ്റ്റാറുകളെ പോലെ കനകയുടെ ഡേറ്റിനായി പ്രമുഖ സംവിധായകർ കാത്തു നിന്നു പല സിനിമകളുടെയും ഷൂട്ടിംഗ് വരെ ആ കാലത്ത് നീട്ടിവെച്ചിട്ടുണ്ട്.

പക്ഷെ മലയാളത്തിലെയടക്കം മുൻനിര നടിയായിരുന്ന കനകയുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീണത് പെട്ടന്ന് ആയിരുന്നു അതും അപ്രതീക്ഷിതമായി . വളരെ ചുരുങ്ങിയ കാലയളവിൽ സൂപ്പർതാരങ്ങളായ രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, ജയറാം, പ്രഭു തുടങ്ങിയ താരങ്ങൾക്കെല്ലാമൊപ്പം അഭിനയിക്കാൻ കനകയ്ക്കായി അതും ഇന്ന് ഒരു നടിക്കും ലഭിക്കാത്ത ഭാഗ്യം. പക്ഷെ 1989 ലാണ് താരം സിനിമയിൽ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് നമ്മൾ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചത്.


പിന്നീട് നരസിംഹം, ഗോളാന്തരവർത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളിൽ കൂടി മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങി ഒട്ടുമിക്ക നടൻ മാരുടെയും നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. ഈ മഴ തേൻ മഴ എന്ന ചിത്രമായിരുന്നു കനികയുടെ അവസാന ചിത്രം. പിന്നെ ഏറെ വർഷങ്ങൾ കനകയെക്കുറിച്ച് ആരും കേട്ടിട്ടുപോലുമില്ല.

പിന്നെ ആ മുഖം ആരാധകർ കാണുന്നത് തന്റെ മരണവാർത്ത നിഷേധിച്ച് കനക തന്നെ മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു. പക്ഷെ അന്ന് അവിടെ കണ്ടത് പഴയ കനകയെ അല്ലായിരുന്നു. സിനിമയിൽ നിന്നും വിട്ടനിൽകുന്നത് എന്തിനാണ് എന്നാ ചോദ്യങ്ങൾക്ക് ഒരിക്കൽ പോലും ഉത്തരം നൽകാതെ കനക മാധ്യമങ്ങൾക്കു ശ്രദ്ധ കൊടുക്കാതെ ഒഴിഞ്ഞു മാറി നിന്നു.

എല്ലാ കാര്യങ്ങൾക്കും വഴങ്ങികൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല: മീരാ വാസുദേവ്

എന്നാൽ കനകയുടെ അഭിനയ ജീവിതം തകരാൻ കാരണം കനകയുടെ അമ്മയുടെ അഹങ്കാരമാണെന്ന് ഒരു പ്രമുഖ സിനിമ നിരൂപക ഒരിക്കൽ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ പിന്നീട് അത് ശരിവെക്കുന്ന തരത്തിലായിരുന്നു കനകയുടെ പ്രതികരണവും . തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ ദേവിയുടെ മകളാണ് കനക. നായികയായി സിനിമയിൽ അഭിനയിച്ചിരുന്ന താരം തന്റെ മകളെയും സിനിമ രംഗത്തേക്ക് കൊണ്ടുവരുകയിരുന്നു.

സിനിമ നിർമ്മാണ രംഗത്ത് വളരെ സജീവമായ ദേവി, ഗംഗൈ അമരന്റെ ചിത്രത്തിൽ നായികയായി കനകയെ അഭിനയിപ്പിക്കണം എന്ന ആവശ്യവുമായി സമീപിക്കുകയുണ്ടായി. എന്നാൽ തന്റെ പുതിയ സിനിമക്ക് വേണ്ടി നായികയെ തിരയുന്ന ഗംഗൈ അമരൻ അങ്ങനെ തന്റെ പടത്തിൽ കനകയെ നായികയാക്കി. കരകാട്ടൈക്കാരൻ എന്ന തന്റെ ആദ്യ ചിത്രത്തിൽ കനക അഭിനയിക്കുമ്പോൾ കർശന നിർദേശങ്ങളാണ് നടിയുടെ അമ്മ ദേവി ഗംഗൈ അമരനു മുന്നിൽ വെച്ചിരുന്നത്.

എല്ലാവരും തന്നെ ഒരു മാംസപിണ്ഡം ആയി കണ്ടു; ബാബുരാജ് ആയിട്ടുള്ള പ്രണയം.. തുറന്നു പറഞ്ഞ് വാണി വിശ്വനാഥ്.

എന്നിട്ടും വളരെ കഷ്ടപ്പാടുകൾ സഹിച്ചു ഗംഗൈ അമരൻ തന്റെ ചിത്രം പൂർത്തിയാക്കി. അങ്ങനെ പൂർത്തിയാക്കിയ ചിത്രം വൻ വിജയം നേടി അങ്ങനെ ഒട്ടുമിക്ക ഭാഷകളിൽ നിന്നും കനകയ്ക്ക് അവസരങ്ങൾ വന്നു. എന്നാൽ കനകയുടെ എല്ലാ സിനിമകളിലും അമ്മ ദേവിയുടെ അനാവശ്യമായ കൈകടത്തലുകൾ കാരണം ഒട്ടുമിക്ക സിനിമകളുടെയും കഥയിൽ തന്നെ മാറ്റമുണ്ടാക്കേണ്ട ഗതി വന്നു. നിർമ്മാതാക്കൾക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത് പതിവായപ്പോൾ കനകയെ മനപൂർവം ഒഴിവാക്കി തുടങ്ങി അങ്ങനെ കനകയുടെ സിനിമ ജീവിതത്തിനു തിരശ്ശീല വീഴുകയായിരുന്നു.

You might also like