
മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ തനിയാവര്‍ത്തനം- ലോഹിതദാസ്.
മമ്മൂട്ടിയെന്ന മഹാനടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു 1987ല്‍ പുറത്തിറങ്ങിയ 'തനിയാവര്‍ത്തനം'.
മലയാളത്തിന്റെ ഓര്‍മ്മകളില്‍ മായാതെ തനിയാവര്‍ത്തനം- ലോഹിതദാസ്.
മമ്മൂട്ടിയെന്ന മഹാനടന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു 1987ല്‍ പുറത്തിറങ്ങിയ ‘തനിയാവര്‍ത്തനം’. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത് പച്ചയായ ജീവിതഗന്ധികളുടെ എഴുത്തുകാരൻ ലോഹിതദാസ് ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞുപോയിട്ടും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ ബാലന് മാഷ് മാറിയിരിക്കുന്നു അത്രത്തോളം ആ കഥാപാത്രത്തെ അനശ്വരമാക്കാന്‍ മമ്മൂട്ടിയിലെ നടനു കഴിഞ്ഞു.
ലോഹിതദാസിന്റെ പൊൻതൂലികയിൽ മികച്ചൊരു കഥ തന്നെയായിരുന്നു ചിത്രത്തിന്റെ വിജയം. തനിയാവര്‍ത്തനം ഒരുക്കിയിരുന്നത് അതു വരെ കണ്ടു മറന്നതിൽ നിന്നും വ്യത്യസ്തമാര്‍ന്നൊരു പ്രമേയത്തിലായിരുന്നു. അതു തന്നെയായിരുന്നു ചിത്രം തിയ്യേറ്ററുകളിൽ മികച്ച വിജയം നേടിയെടുക്കുന്നതിനു കാരണമായി തീർന്ന ഘടകം. മമ്മൂട്ടിയിലെ നടനു ലോഹിതദാസ് സമ്മാനിച്ച മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയായിരുന്നു തനിയാവര്‍ത്തനത്തിലെ ബാലന് മാഷ് എന്ന് നിസംശ്ശയം പറയാം.
തനിയാവര്‍ത്തനം ലോഹിത ദാസിന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ആദ്യ തന്നെയുണ്ടാകും. തനിയാവര്‍ത്തനം. തന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതിയിരുന്നത്. അതു പക്ഷെ നിരൂപകർക്ക് കുറ്റം പറയാൻ കഴിയാത്തവിധത്തിൽ പഴുതുകൾ അടച്ച തിരക്കഥയായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ തിലകന്, മുകേഷ്, ആശ ജയറാം, ഫിലോമിന, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. ബാലന് മാഷായുളള മമ്മൂട്ടിയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ ആദ്യ അവസാനം മികച്ചുനിന്നിരുന്നത്. എം ജി രാധാകൃഷ്ണന് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും അന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോഹിതദാസിന്റെ തൂലികയിൽ നിന്നും തികച്ചും വ്യത്യസ്ത ഒരു പ്രമേയം. കുടുംബത്തില്‍ പാരമ്പര്യമായി പുരുഷന്മാര്ക്കുണ്ടാകുന്ന ഭ്രാന്തിന്റെ ഓരോ ചുവടും ബാലന്മാഷ് എന്ന കഥാപാത്രത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു 1987ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ കണ്ണ് കലങ്ങാത്തവരായി ആരുമുണ്ടായിരുന്നില്ല എന്നതു ശക്തമായ തിരക്കഥയുടെ വിജയമായിരുന്നു. കൊമേഷ്യല്‍ വിജയത്തിന് പുറമെ ചിത്രത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചിരുന്നത്. ലോഹിതദാസിന്റെ ഓർമ്മകൾക്ക് പതിനൊന്നു വയസ്സ് തികയുമ്പോൾ ആദ്യമേ മനസ്സിൽ ഓടിയെത്തുന്ന ചിത്രം. ‘തനിയാവര്‍ത്തനം’..
സ്നേഹത്തോടെ സുധീഷ് ഇറവൂർ