ഭാവാഭിനയത്തിന്‍റെ ആറാം തമ്പുരാൻ, നമ്മുടെ സ്വന്തം ലാലേട്ടൻ – Birthday Special Feature

ഭാവാഭിനയത്തിന്‍റെ ആറാം തമ്പുരാൻ കഥാപാത്രങ്ങളുടെ മികച്ചതാകുന്നതിൽ പത്തു തലയുള്ള

ഭാവാഭിനയത്തിന്‍റെ ആറാം തമ്പുരാൻ കഥാപാത്രങ്ങളുടെ മികച്ചതാകുന്നതിൽ പത്തു തലയുള്ള

0

ഭാവാഭിനയത്തിന്‍റെ ആറാം തമ്പുരാൻ കഥാപാത്രങ്ങളുടെ മികച്ചതാകുന്നതിൽ പത്തു തലയുള്ള തനി രാവണൻ. തലമുടി മുതൽ കാൽ നഖം വരെ അഭിനയിക്കുന്ന മഹാപ്രതിഭ കുറച്ചു കൂടിപോയോ ഇതെല്ലാമാണ് മോഹന്‍ലാല്‍ കിരീടത്തിലെ സേതുമാധവനായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനായും യോദ്ധയിലെ തൈപ്പറമ്പിൽ അശോകനായും അരങ്ങിൽ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍.

മലയാളത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് ഹിന്ദിയിലും തമിഴിലും തെലുഗുവിലും വെന്നികൊടി പാറിച്ച താരചക്രവർത്തി. ശിവാജി ഗണേശനും രാജ്കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനികാന്തും വിജയും സൂര്യയും, അല്ലു അർജുനും ജൂനിയർ NTR ഉൾപ്പെടെ മോഹന്‍ലാല്‍ ആരാധകരായതു ഈ നടന വിസ്മയത്തിന്‍റെ അഭിനയത്തിന്‍റെ പ്രതേകത ഒന്നു കൊണ്ടു മാത്രം.പ്രേക്ഷകരിൽ മാത്രം അല്ല അങ്ങു ഇന്ത്യൻ സിനിമലോകത്തെ അഭിനയ കുലപതിയുടെ ആസ്വാദകരാണെന്ന് പറയാം.

മെയ്‌ 21 മോഹന്‍ലാലിന്റെ ജന്മദിനമാണ്. നമ്മുടെ സ്വന്തം ലാലേട്ടൻ അഭിനയിച്ച ഏറ്റവും നല്ല 21 കഥാപാത്രങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ഞാൻ നടത്തുന്നതു പറ്റില്ല എന്നു വ്യക്തമാണ് വെറുമൊരു 21 തീരുന്നതല്ല ആ അഭിനയപ്രതിഭയുടെ കഴിവുകൾ. ഒടുവിൽ എന്നേ ചികിൽസിക്കാൻ ഡോക്ടർ സണ്ണിയെ വിളിക്കേണ്ടി വരുമോ…?!!

 

 

ദശരഥം
ഒരു സാധാരണ പ്രേക്ഷകനുപോലും മനസ്സിൽ തട്ടുന്ന രീതിയിൽ തിരക്കഥയൊരുക്കാനും സംവിധാനം ചെയ്യാനും കഴിഞ്ഞ ലോഹിതദാസിന്റെയും സിബി മലയിന്റേയും കഴിവിനും മോഹൻലാൽ എന്ന നടന്റെ അഭിനയ മുഹൂർത്തത്തിനും കിട്ടിയ പ്രേഷകരുടെ അംഗീകാരമാണ് ദശരഥം ഇതേ വർഷം മറാത്തിയിലേക്ക് ചിത്രം മസ മുളക എന്നപേരിൽ ഡബ്ബു ചെയ്തു. മറാത്തിയിൽ ഡബ്ബു ചെയുന്ന ആദ്യ മലയാളചിത്രം എന്ന ബഹുമതിയും ദശരഥത്തിനു സ്വന്തമായി . നായകനായ രാജീവ് മേനോൻ മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണന്ന് നിസംശയം ഓരോ പ്രേക്ഷകനും പറയാം. അർഹിച്ച പുരസ്കാരങ്ങളൊന്നും ചിത്രത്തെ തേടിയെത്തിയില്ല കാലത്തിനുമുൻപേ സഞ്ചരിച്ച ഒരു ലോഹിയേട്ടൻ കരസ്പർശം .

 

സദയം
സദയം ആദ്യ അവസാനം കണ്ടു കഴിയുമ്പോൾ നെഞ്ചിൽ ഒരു വേദനയായി അവസാനിക്കുന്ന മാജിക്. എം ടി വാസുദേവൻ നായർ സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൈക്കോ ത്രില്ലെർ ചിത്രം. രണ്ട് യുവാക്കളെയും രണ്ട് പെൺകുട്ടികളെയും ഉൾപ്പെടെ നാല് പേരെ കൊലപാതകത്തിന് ഇരയാക്കിയ സത്യനാഥന്റെ കഥ. കുട്ടികളെ കൊല്ലാൻ ഒരുങ്ങുന്ന രംഗത്തിൽ പോലും മോഹൻലാൽ സത്യനാഥനായി സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ മിന്നിമറയുന്ന ജ്വലനങ്ങൾ അത്ഭുതമെന്നു പറയാം. പ്രേഷകരെ അത്ഭുതത്തിന്റെയും അമ്പരപ്പിന്റെയും മുൾമുനയിൽ നിർത്താൻ ശേഷി ഉള്ള മാജിക്‌ സദയം. സിനിമയുടെ അവസാന മിനുറ്റുകളിൽ കാഴ്ചക്കാരുടെ ഉള്ളു ഉലച്ചു കളയും. മോഹൻലാൽ എന്ന അത്ഭുതപ്രതിഭ. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകൃത്ത് ആയ എം .ടിക്കു നാഷണൽ അവാർഡ് നേടികൊടുത്ത ചിത്രം കൂടി ആണ് സദയം.

 

നരസിംഹം
രഞ്ജിത്ത്, ഷാജി കൈലാസ്, മോഹൻലാൽ ഈ മൂന്നുപേരും മതിയാകും ചിത്രത്തിന്റെ നിലവാരം അളക്കുന്നതിന്. മലയാള സിനിമയിലെ എക്കാലത്തെയും വമ്പൻ ചിത്രങ്ങളിലൊന്നാണ് 2000 ജനുവരി 26 ന് പുറത്തിറങ്ങി നരസിംഹം. ദേവാസുരം, ആറാം തമ്പുരാൻ, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകൾ എല്ലാംകൂടി അല്പം കൂടി കടുപ്പിച്ച് ഡബിൾ സ്ട്രോങ്ങിൽ ഒരു മോഹൻലാൽ ചിത്രം. മീശ പിരിച്ച് മുണ്ടു മടക്കി കുത്തി അങ്ങട് ഒരു വരവാണ് പിന്നെ സംഭവിച്ചത് ഇന്നും ചരിത്രം. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റു ബോക്സ്‌ ഓഫിസ് റെക്കോർഡുകൾ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റെ ഉദയം. ആശീർവാദ് ഫിലിംസ് എന്ന ബാനറിന്റെ പിറവി മുതൽ മുടക്കിന്റെ പത്തുമടങ്ങിലധികം നേടിയ ആദ്യ ചിത്രം.

 

കീർത്തിചക്ര
മലയാള സിനിമയിലെ ഏറ്റവും മികച്ച പട്ടാളചിത്രമെന്ന ബഹുമതി ഒരു സംശയമില്ലാതെ ഏതൊരു പ്രേക്ഷകനും ഉത്തരം പറയുന്നത് “കീർത്തിചക്ര” എന്നു തന്നെയാകും..!!! സൗത്ത് ഇന്ത്യയിൽ തന്നെ ഇത്രയും മികവോടെ ചിത്രികരിച്ച മിലിട്ടറി മൂവിയുണ്ടോ എന്ന് സംശയമാണ്. ഒരു പുതുമുഖ സംവിധായകന്റെ സിനിമ പക്ഷേ തിയേറ്ററിൽ ആദ്യരണ്ടു മൂന്ന് സീനിൽ പ്രേക്ഷകർ ഞെട്ടിയത് ഇന്ന് വരെ മലയാള സിനിമയിൽ കാണാത്ത രീതിയിലുള്ള പെർഫെക്റ്റ് മേക്കിങ് കൊണ്ടാണ് അതു മേജർ രവിയെന്ന സംവിധായകന്റെ മിടുക്കുതന്നെയാണ്. അതിനു കാരണം വിസ്മയം തീർത്ത മിലിട്ടറി അറ്റ്മോസ്ഫിയർ തന്നെയാണ്. തിരുവിന്റെ ക്യാമറയും മേജർ രവിയുടെ പട്ടാള അറിവുകളും കൂടെ നല്ല ടെക്നിഷ്യൻസും പിന്നെ കഥാപാത്രത്തെ ഉൾകൊള്ളാൻ ഏതു അറ്റംവരെയും പോകുന്ന മോഹൻലാലിലെ നടനവിസ്മയം. മേജർ മഹാദേവനായി പ്രേക്ഷകനെ ശരിക്കും ഞെട്ടിക്കുക തന്നെയായിരുന്നു മോഹൻലാൽ മേൽവിലാസവും നായർ സാബും കുരുക്ഷേത്രയും ദൗത്യവും ഒക്കെ ഉണ്ടേലും കിർത്തിചക്ര പകരം വൈകാനില്ലാത്ത മേജർ രവി ചിത്രം.

 

തേന്മാവിന്‍ കൊമ്പത്ത്
പ്രിയദർശൻ എന്ന സംവിധായകന്റെ മനസ്സിൽ തോന്നിയ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ മോഹൻലാൽ ശോഭന പ്രണയജോടികളെ മണിക്ക്യനും കാർതുമ്പിയുമായിമാക്കി ഒരുക്കിയ അതിമനോഹരമായ പ്രണയകാവ്യം. ഒന്നിനൊന്നു മികച്ച ഗാനങ്ങള്‍, ഛായാഗ്രഹണം, നൃത്തങ്ങള്‍ എന്നിവയും മികവ് പുലര്‍ത്തി.നെടുമുടി വേണു, ശ്രീനിവാസന്‍, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത തുടങ്ങിയ കലാകാരൻ മാരുടെ മികച്ച കഥാപാത്രങ്ങൾ.

 

സ്ഫടികം
കുട്ടനാടിന്റെ ചങ്കിലെ ചോരകുടിക്കുന്ന ആടുതോമ എന്ന മോഹന്‍ലാലിന്‍റെ അനശ്വര കഥാപാത്രം ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പൊഴും പ്രേക്ഷകരുടെ മനസിൽ സ്പടികം പേരുപോലെ തിളങ്ങി നിൽക്കുന്നു . സ്വന്തം അച്ഛന്‍റെ പിടിവാശിക്ക് മുന്നില്‍ ജീവിതം ഹോമിച്ച ഒരു മകന്‍റെ കഥ പറഞ്ഞ മോഹൻലാലിന്‍റെ എക്കാലത്തെയും മികച്ച വിജയ സിനിമകളില്‍ ഒന്ന് . ഭദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ചാക്കോ മാഷിന്റെ പ്രകടനത്തിലൂടെ തിലകന്‍ പ്രേക്ഷകരെ വെറുപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു , ഉര്‍വശി, കെപിഎസി ലളിത, ചിപ്പി,, നെടുമുടി വേണു, രാജന്‍പിദേവ് എന്നിവർക്കൊപ്പം പ്രേഷകരുടെ ഹരമായ സിൽക്ക് സ്മിതയുമായി അഭിനയിച്ചു കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടു ഒരിക്കൽ കൂടി ഡിജിറ്റൽ ആയി വീണ്ടും റിലീസിനൊരുങ്ങുന്നു.

 

മണിച്ചിത്രത്താഴ്
മോഹന്‍ലാല്‍ ഡോ. സണ്ണി ജോസഫ് എന്ന മനശാസ്ത്ര വിദഗ്ദ്ധനായി ആദ്യഅവസാനം നിറഞ്ഞു നിന്നചിത്രം. നിരവധി അംഗീകാരങ്ങളും അതിലുപരി പ്രേഷകരുടെ സ്നേഹവും ഏറ്റുവാങ്ങിയ ചിത്രം.ഗംഗയും നാഗവല്ലിയും മോഹൻലാലും തമ്മിലുള്ള അഭിനയ മുഹൂർത്തങ്ങൾ മികവു പുലർത്തി. സുരേഷ്ഗോപി, തിലകന്‍, നെടുമുടി വേണു, ഇന്നസെന്‍റ്, കുതിരവട്ടം പപ്പു തുടങ്ങിയ വന്‍ താരനിര ചിത്രത്തിൽ അണിനിരന്നു. മധു മുട്ടം രചന നിര്‍വഹിച്ച സിനിമ ഫാസിൽ എന്ന സംവിധാകന്റെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ.

 

രാജാവിന്‍റെ മകന്‍
മോഹൻലാൽ എന്ന നടനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ ആദ്യ ചിത്രം. വിൻസൻറ് ഗോമസ് എന്ന അധോലോക നായകപരിവേഷം ചാർത്തികൊടുത്ത ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമാണ് അദ്ദേഹത്തിന്റെ സംവിധാനജീവിതത്തിലെ പൊൻതൂവൽ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളുടെ കണക്കു നോക്കിയാൽ രാജാവിൻ്റെ മകന്റെ സ്ഥാനം ഉയർന്നുതന്നെയിരിക്കും. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗുകളും ഇന്നും മോഹൻലാൽ ആരാധകർക്കിടയിൽ തരംഗമാണ്. സുരേഷ്‌ഗോപി, രതീഷ്, അംബിക എന്നിവരും ചിത്രത്തിൽ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രചന നിർവഹിച്ചത് ഡെന്നിസ് ജോസഫാണ്.

 

ചിത്രം
ഒരു വർഷം തുടർച്ചയായി ഓടിയ മോഹൻലാലിൻ്റെ എക്കാലത്തെയും വലിയ വിജയ ചിത്രം. തുടർച്ചയായി 365 ദിവസമാണ് എറണാകുളത്തെ റിലീസിംഗ് സെൻററിൽ ചിത്രം പ്രദർശിപ്പിച്ചത്. ആദ്യ പകുതിയിൽ മോഹൻലാലും നെടുമുടി വേണുവും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ഹാസ്യ രംഗങ്ങളും പാട്ടുകളും കൊണ്ടു കയ്യടി നേടി.രണ്ടാം പകുതിയിലെ വികാര നിർഭപരമായ രംഗങ്ങൾ കാണുന്ന പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി. ഏകദേശം 40 ലക്ഷം രൂപയോളം മുടക്കുമുതലിൽ പൂർത്തിയാക്കിയ ചിത്രം മുടക്കു മുതലിന്റെ അഞ്ച് മടങ്ങിലധികം കളക്ഷനാണ് ആ കാലഘട്ടത്തിൽ നേടിയത്. രഞ്ജിനി,സുകുമാരി, പൂർണം വിശ്വനാഥൻ, മണിയൻപിള്ള രാജു എന്നിവരും സിനിമയുടെ ഭാഗമായി. രചനയും സംവിധാനവും നിർവഹിച്ചത് പ്രിയദർശനായിരുന്നു.

 

ഇരുവർ
എംജിആറും കരുണാനിധിയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയപ്പോര് അഭ്രപാളികളിലേക്ക് പകർത്താൻ മണിരത്നമെന്ന സംവിധായകൻ തീരുമാനിച്ചപ്പോൾ നായകനായതു മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ നമ്മുടെ സ്വന്തം ലാലേട്ടനായിരുന്നു ആനന്ദൻ എന്ന നായകനായി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു മലയാള സിനിമയിൽ നിന്നുമൊരു നടൻ തമിഴ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു എങ്കിൽ അതു വിസ്മയതാരം മോഹൻലാൽ തന്നെയാണ്. സാധ തമിഴ്‌പോലും പറയാൻ കഷ്ട്ടപെടുന്നിടത്തു നിന്നും ഒരു മലയാളി ശ്രീലങ്കൻ തമിഴിൽ ശബ്ദം നൽകിയതു ഏറെ ചർച്ച ചെയ്യപ്പെട്ടു. സാമ്പത്തികമായി വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുവർ ഇന്നും തമിഴകത്തും ഇന്ത്യൻ സിനിമയിലും ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു.

 

വാനപ്രസ്ഥം
മോഹന്‍ലാലിലെ നടനെ ഇത്ര സമര്‍ത്ഥമായി ഉപയോഗിച്ച മറ്റൊരു ചിത്രമില്ലന്നു പറയേണ്ടി വരും ഈ ചിത്രത്തിനു മുൻപും അതിനുശേഷവും. കുഞ്ഞുകുട്ടൻ എന്ന കഥകളി നടനായി അരങ്ങിൽ ജീവിച്ച കഥാപാത്രം. ഭാവാഭിനയത്തിന്‍റെ വേറിട്ട തലങ്ങള്‍ അരങ്ങിൽ കാഴ്ച്ചവെച്ചപ്പോള്‍ ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ഒരിക്കല്‍ കൂടി ആ കൈകളിലൂടെ മലയാളത്തിലെത്തി. ഷാജി എന്‍ കരുണിന്റെ സംവിധാനമികവു രഘുനാഥ് പലേരിയുടെ ശക്തമായ തിരക്കഥ ചിത്രതിന്നു മാറ്റുപകർന്നു. സുഹാസിനി, കുക്കു പരമേശ്വരന്‍ തുടങ്ങിയ മുഖ്യധാര താരങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾകൊപ്പം കലാമണ്ഡലത്തിലെ നിരവധി പ്രതിഭകളും അരങ്ങിൽ വേഷമിട്ട ചിത്രം മോഹൻലാലിന്റെ തന്നെ പ്രണവം ആര്‍ട്സും മറ്റൊരു ഫ്രഞ്ച് കമ്പനിയും കൈകോർത്തു ചിത്രം പ്രേക്ഷകരിൽ എത്തിച്ചു .

 

തൂവാനത്തുമ്പികള്‍
പദ്മരാജന്‍റെ തന്നെ ഉദകപ്പോള എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം. വർഷങ്ങൾ കഴിഞ്ഞുപോയിട്ടും മണ്ണാതൊടിയിലെ ജയകൃഷ്ണനും മഴയുടെ ഗന്ധമുള്ള ക്ലാരയുടെയും പ്രണയം ഇന്നും പ്രേഷകരുടെ ഇടനെഞ്ചിലുണ്ട്. മോഹൻലാലിനെ കൂടാതെ പാര്‍വതി, സുമലത, അശോകന്‍, ബാബു നമ്പൂതിരി, ജഗതി എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ച മനോഹരകാവ്യം.

 

കിരീടം
സേതുമാധവന്‍ മലയാളികളുടെ മനസിലെ ഉണങ്ങാത്ത മുറിവുകളിൽ നിലനില്കുന്നു. അച്ചന്റെ ആഗ്രഹം പോലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാകാന്‍ കൊതിച്ച് ഒടുവിൽ കേവലമൊരു തെരുവ് ഗുണ്ടയാകേണ്ടി വന്ന നായകന്‍റെ വേദനയും നൊമ്പരവും രൂപഭാവങ്ങളിലും മുഖത്തും അവിസ്മരണീയമാക്കിയ ലാൽ മാജിക്‌. തിലകന്‍, മുരളി, കവിയൂര്‍ പൊന്നമ്മ, കൊച്ചിന്‍ ഹനീഫ, ജഗതി, ശങ്കരാടി, പാര്‍വതി എന്നിവരുടെ അഭിനയ മുഹൂർത്തങ്ങൾ .

 

പവിത്രം
ടി കെ രാജീവ് കുമാർ 1994 ൽ സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായിരുന്നു പവിത്രം’.മോഹൻലാൽ അവതരിപ്പിക്കുന്ന ഉണ്ണിക്കൃഷ്ണൻ എന്ന കഥാപാത്രത്തിന് ഏകദേശം മുപ്പതു വയസ്സിന്റെ ഇളപ്പത്തിൽ ,ഒരു അനിയത്തി കുട്ടി ജനിക്കുന്നു. തന്റെ അച്ഛനുമമ്മക്കും വയസാംകാലത്ത് ഒരു കുഞ്ഞുണ്ടായതിനെ ചുറ്റുമുള്ളവർ പരിഹാസരൂപേണ കാണുന്നു.പക്ഷെ ഉണ്ണിക്കൃഷ്ണൻ ആ കുഞ്ഞിന്റെ വരവിനെ സന്തോഷത്തോടെ നോക്കികാണുന്നു. ചേട്ടച്ചനായി മോഹൻലാൽ ചിത്രത്തിൽ കൈയടി നേടി.

 

താഴ്വാരം
അവൻ എന്നേ കൊല്ലാൻ ശ്രമിക്കും ഞാൻ ചാകാതിരിക്കാനും ഈ വരികളിൽ നിറഞ്ഞു നില്കുന്നു ചിത്രത്തിന്റെ ഇതിവൃത്തം. എം.ടി വാസുദേവൻ നായരുടെ തിരക്കഥ, ഭരതന്‍റെ സംവിധാനം നായകന്‍ മോഹന്‍ലാല്‍. വിസ്മയങ്ങള്‍ ഒന്നിച്ച വിജയചിത്രം. പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചടുലമായ കഥ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രം.

 

ഭരതം
തന്റെ രചനകളിൽ പോലും ജീവൻ നൽകുന്ന ലോഹിതദാസിന്‍റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. കല്ലൂര്‍ ഗോപിനാഥനായുള്ള മോഹൻലാലിന്‍റെ പ്രകടനം അദ്ദേഹത്തിനെ തേടിയെത്തിയതു ഏറ്റവും നല്ല നടനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ്. നെടുമുടി വേണു, ഉര്‍വശി, മുരളി, ലക്ഷ്മി, തിക്കുറിശ്ശി, സുചിത്ര എന്നിവരും ചിത്രത്തിലെ മറ്റ് ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

 

തന്‍മാത്ര
ബ്ലെസ്സിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എന്ന നടൻ ആദ്യമായി അഭിനയിച്ച ചിത്രം. അല്‍ഷിമേഴ്സ് രോഗിയുടെ വേഷത്തില്‍ അദ്ദേഹമെത്തിയപ്പോള്‍ ആ കൈകളിൽ കഥാപാത്രം ഭദ്രമായി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അത്ഭുതപ്പെട്ടു നിരൂപകർക്കു ഒരു വിധത്തിലും കുറ്റമാരോപിക്കാൻ കഴിയാതെപോയി ഒരിക്കല്‍ കൂടി ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ അടുത്തെത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കപെട്ടു അവാർഡ് അല്ല പ്രേക്ഷകർ ആണ് മുഖ്യമെന്നു കരുതന്ന ലാലിലെ നടൻ സന്തോഷവാനാണ് പക്ഷെ പ്രേക്ഷകർ നിരാശരും.

 

കമലദളം
കമലദളം തികഞ്ഞ ഒരു ക്ളാസിക്ക് സിനിമയാണോ അങ്ങനെ വിളിക്കുന്നത്തിനോട് എനിക്കു ഒട്ടും തന്നെ യോജിപ്പില്ല. കഥക്കപ്പുറം മോഹന്‍ലാല്‍ എന്ന നടൻ പ്രേക്ഷകരുടെ മനസ്സില്‍ പതിയുന്ന ചിത്രമാണ് കമലദളം. ചിത്രത്തിലെ കഥാപാത്രം പോലും ലാല്‍ മാജിക്ക് എന്ന ചിന്തക്ക് പുറകില്‍ നില്‍ക്കുകയാണ് സിനിമയുടെ ആദ്യ അവസാനം. പക്ഷേ നന്ദഗോപനായിട്ടല്ല മോഹന്‍ലാല്‍ ആയിട്ടാണ് അയാള്‍ കാണികളിലേക്ക് ഇറങ്ങി ചെല്ലുന്നതു . ലാല്‍ എന്ന മഹാനടന്റെ അഭിനയ മികവാണ് ചിത്രം.ഒരിക്കൽ വായിച്ച രണ്ടുവരി കൂടി
കമലദളം സിനിമയിലെ അവസാന സീൻ (സുമുഹൂർത്തമായി സോങ് ) മോഹൻലാൽ രക്തം ചർദ്ധിക്കുന്ന സീൻ കണ്ടുകൊണ്ടിരുന്നപ്പോൾ മോളുടെ ഒരു ചോദ്യം, അച്ഛാ ലാലേട്ടന് എന്ത് പറ്റി? ചോദിച്ചത് സിനിമയിലെ രംഗത്തെ പറ്റിയാണെങ്കിലും ചോദിച്ച സമയവും സന്ദർഭവും ഒത്തിണങ്ങിയതായിരുന്നു. അതാണ് കമലദളം

 

കാലാപാനി
മാതൃരാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരില്‍ തെജിച്ചവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥപറഞ്ഞാൽ തീരാത്ത എന്നാൽ അഭ്രപാളികളില്‍ ദൃശ്യ വിസ്മയം തീര്‍ത്ത ടി.ദാമോദരന്‍- പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ കാലാപാനി. മോഹന്‍ലാലാണ് ചിത്രം നിർമിച്ചതു. പ്രഭു, അമരീഷ് പുരി, തബു, ശ്രീനിവാസന്‍ തുടങ്ങി ആയിരത്തോളം നടീ നടന്മാരും ലോകോത്തര സാങ്കേതിക വിദഗ്ദ്ധരും സിനിമയ്ക്ക് വേണ്ടി അണിനിരന്നു.

 

ആറാം തമ്പുരാൻ
സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ്‌ കണിമംഗലം തമ്പുരാൻ. 1997 ൽ പ്രദർശനത്തിനെത്തിയ ഈ ഷാജി കൈലാസ് ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ജെഗൻ നാഥൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ആരാധകർ നെഞ്ചിലേറ്റി.ജഗനാഥൻ എന്ന എവർലാസ്റ്റിങ്ങ് സൂപ്പർഹീറോ മോഹൻലാലിന്റെ കൈകളിൽ ഭദ്രം ഇന്നും മോഹൻലാൽ മലയാളസിനിമലോകത്തെ ആറാംതമ്പുരാൻ ആണ് . കണിമംഗലം ജഗന്നാഥന്‍ എന്ന ക്ലാസും മാസും ചേര്‍ന്ന ഒരു അഡാര്‍ ഐറ്റം ഇനി മലയാളത്തിൽ പുനർജനിക്കില്ല.സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഈ ചിത്രത്തിനു രണ്ടു സംവിധായകർ ആയിരുന്നു. രവീന്ദ്രൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു ഹരിമുരളിരവം എന്ന ഗാനം. മോഹൻലാൽ അവതരിപ്പിക്കുന്ന ജഗനാഥന്റെ ഭൂതകാലം അവതരിപ്പിക്കുന്ന ഗാനത്തിലെ ചില ഭാഗങ്ങൾ ഷൂട്ട്‌ ചെയ്തത് ഷാജി കൈലാസ് ആയിരുന്നില്ല പകരം ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ വന്ന പ്രിയദർശൻ ആയിരുന്നു.

 

പുലിമുരുകൻ
മലയാളികൾ ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു ചിത്രമുണ്ടോ ചോദ്യം വെറുതെ ചോദിച്ച ഒരു പാഴ് ചോദ്യം മാത്രമാണ് ഒരിക്കലുമില്ല. ഏറ്റവും കൂടുതൽ ആളുകൾ തീയേറ്ററിൽ കണ്ട മലയാളം സിനിമ പുലിമുരുഗൻ തന്നെയാണ് ബോക്സ്‌ ഓഫീസ് മോഹൻലാൽ എന്ന പുലികുട്ടിക്കു മുന്നിൽ തകർന്നടിഞ്ഞു മലയാളം കണ്ട എക്കാലത്തെയും മികച്ച വിജയം ആദ്യ നൂറുകോടി ക്ലബ്‌ റെക്കോർഡ്.

 

വെള്ളിത്തിരയില്‍ മോഹൻലാൽ തീര്‍ത്ത വിസ്മയങ്ങളുടെ പട്ടിക നോക്കിയാൽ എഴുതി തീർക്കാൻ സമയം തികയാതെ വരും. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒപ്പം, ദൗത്യം, ഭ്രമരം, ഉല്‍സവപിറ്റേന്ന്, ഗാന്ധർവം, പാദമുദ്ര, അയിത്തം, വരവേൽപ്, മിഥുനം, ബോയിങ് ബോയിങ്, സീസൺ, ഉയരങ്ങളിൽ, സുഖമോ ദേവി, കന്മദം, പഞ്ചാഗ്നി, വാർത്ത, കിലുക്കം,ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, ഓർക്കാപ്പുറത്ത്, സൂര്യ ഗായത്രി, ധനം, ഉള്ളടക്കം, യുവജനോത്സവം, ശ്രീകൃഷ്ണപരുന്ത്, ഗുരു, ഇരുപതം നൂറ്റാണ്ട്, വെള്ളാനകളുടെ നാട്, സന്മനസുള്ളവര്‍ക്ക് സമാധാനം, ദേവാസുരം, അമൃതം ഗമയ, നാട്ടുരാജാവ്, ഇവിടം സ്വര്‍ഗ്ഗമാണ്, ലാല്‍ സലാം, വിഷ്‌ണു ലോകം. മാന്ത്രികം, എയ് ഓട്ടോ, നമ്പര്‍ 20 മദ്രാസ് മെയില്‍, ടി.പി ബാലഗോപാലന്‍ എം.എ, താളവട്ടം, വടക്കുംനാഥന്‍, ദേവാസുരം, ഹലോ, രാവണപ്രഭു, പ്രണയം,റൺ ബേബി റൺ, സ്പിരിറ്റ്, ലൂസിഫർ മലയാളം കടന്നു ജില്ല, ജനതഗാരേജ്, കമ്പനി ആ പരമ്പര നീളുകയാണ്. പ്രേക്ഷകന് മറക്കാനാവാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മറ്റൊരു നടനെ കുറിച്ച് മോഹൻലാലിന്റെ കാലത്തോളം നമുക്ക് ആലോചിക്കാൻ കഴിയില്ല. ഇനിയും ഓർമ്മയിൽ സൂക്ഷിക്കുവാൻ ഒരു പിടി ചിത്രങ്ങളുമായി ലാലേട്ടൻ വരട്ടെ. ഇതു വായിച്ച എല്ലാ സിനിമാ പ്രേക്ഷകർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി.

ഹൃദയപൂർവ്വം : സുധീഷ് ഇറവൂർ.

You might also like