മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് നായികമാർ ആരൊക്കെ ??

0

സ്‌നേഹസമ്പന്നനായ ഭര്‍ത്താവും കാമുകനും മകനും അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായി മോഹന്‍ലാല്‍ നിറഞ്ഞു നില്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞു. മോഹന്‍ലാലിന്റെ ചില ചിത്രങ്ങളില്‍ നായികമാര്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കാറുണ്ട് ഈ കലാകട്ടത്തിൽ അങ്ങനെയുണ്ടോ ഒന്നു ചിന്തിച്ചു നോക്കണം ഞാൻ കുറച്ചു പിന്നോട്ടു ഒന്നു സഞ്ചരിച്ചു.

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെയും എന്നാല്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ട് ശോഭനയ്‌ക്കൊപ്പമാണെന്നും മോഹൻലാൽ നിരവധി തവണ പറഞ്ഞിട്ടുണ്ട് .നമുക്ക് ചില നടിമാരും ചിത്രങ്ങളും ഒന്നു പരിചയപ്പെടാം.

ശോഭന
മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ജോഡി ശോഭനയാണെന്ന അഭിപ്രായമില്ലാത്തവർ ചുരുക്കം ലാലേട്ടനും ശോഭനചേച്ചിയുമുണ്ടോ അതു വിജയമെന്നു പറഞ്ഞ തലമുറ നമുക്കുചുറ്റും ഇപ്പോഴുമുണ്ട് . മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, പവിത്രം, മായാമയൂരം, വെള്ളാനകളുടെ നാട്, ഉള്ളടക്കം തുടങ്ങി പതിനഞ്ചിലധികം ചിത്രങ്ങളില്‍ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍
വിരലിലെണ്ണാവുന്ന ശക്തമായ കഥാപത്രങ്ങളില്‍ മാത്രമേ മഞ്ജു മോഹൽലാലിനൊപ്പം അഭിനയിച്ചിട്ടുള്ളൂ. അതില്‍ മൂന്നും ഗംഭീര അഭിനയമായിരുന്നു അതിലുപരി വൻ വിജയവും ആറാം തമ്പുരാന്‍, കന്മദം, എന്നും എപ്പോഴും ലൂസിഫർ എന്നീ ചിത്രങ്ങള്‍. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ കാമുകനായ നിരഞ്ജൻ എന്ന അതിഥി വേഷം ലാല്‍ ചെയ്തിരുന്നു ഒരു പക്ഷെ ചിത്രത്തിലെ നടൻമാർക്ക്‌ മുകളിൽ നിൽക്കുന്ന അദിതി വേഷം.

 


ഉര്‍വശി
മോഹന്‍ലാലിന്റെ ഹിറ്റ് ജോഡികളില്‍ ഉര്‍വശിയുടെ സ്ഥാനം എണ്ണിതിട്ടപെടുത്താൻ കഴിയുമോ ഉത്തരമില്ല കളിപ്പാട്ടം, മിഥുനം, സ്പടികം, സൂര്യ ഗായത്രി, ഭരതം അങ്ങനെ ഉര്‍വശിയും ലാലും ഒന്നിച്ച ചിത്രങ്ങളുടെ ഒരു പെരുമഴക്കാലം തന്നെയുണ്ട്.

 


രേവതി
ചക്കിക്കൊത്ത ചങ്കരന്‍ ഈ വാചകമാണ് മോഹൻലാലിനെയും രേവതിയെയും ഉപമിക്കാൻ പറ്റിയ വരികൾ. തല്ലുകൂടി അഭിനയിക്കുന്ന നായികയും നായകനുമാണ് കഥാകാരന്റെ മനസ്സിലെങ്കിൽ അതു രേവതിയും മോഹന്‍ലാലുമാണ് അതായിരുന്നു ആ ജോടികളുടെ വിജയം കിലുക്കം, ദേവാസുരം, മായാമയൂരം എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വലിയ വിജയമാണ്.

പാര്‍വ്വതി
മോഹന്‍ലാലിന്റെ ഹിറ്റ് ജോഡികളിൽ പാര്‍വ്വതിയുടെ പങ്കു വളരെ വലുതാണ് കിരീടം, ഉത്സവപിറ്റേന്ന്, അമൃതം ഗമയ, അധിപന്‍, തൂവാനത്തുമ്പികള്‍, കമലദളം തുടങ്ങി നിരവധി ചിത്രങ്ങൾ അതില്‍ എല്ലാം ഒന്നിനു ഒന്നു മികച്ചത്.

 


രഞ്ജിനി
അന്നും ഇന്നും രഞ്ജിനി അറിയപ്പെടുന്നത് മോഹന്‍ലാലിന്റെ നായികയെന്നാണ്.കാലമിത്ര കഴിഞ്ഞിട്ടും ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു എന്നീ രണ്ട് ചിത്രങ്ങളും പ്രേക്ഷകഹൃദയത്തിൽ ഇന്നും മായാതെ നില്കുന്നു ഈ ജോഡികളുടെ അഭിനയം അക്കാലത്ത് ഏറെ പ്രശംസകള്‍ നേടിയിരുന്നു.

 

കാര്‍ത്തിക
എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു കാര്‍ത്തികയും മോഹന്‍ലാലും പകരം വൈകാനില്ലാത്ത പ്രണയജോഡിയെന്നു തന്നെ വിശേഷിപിക്കാം. താളവട്ടം, ജനുവരി ഓരോര്‍മ, ദേശാടനക്കിളി, ഉണ്ണികളെ ഒരു കഥ പറയാം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി മോഹൻലാനിനൊപ്പം കാര്‍ത്തിക സമ്മാനിച്ചതക്കെയും വിജയചിത്രങ്ങൾ.

 

-സുധീഷ് ഇറവൂർ.

You might also like