ഒടിയൻ പരാജയപ്പെട്ടാൽ ?

0

ഒടിയൻ പരാജയപ്പെട്ടാൽ മലയാള സിനിമയെ സംബന്ധിച്ചെടുത്തോളം അതൊരു വലിയ ചോദ്യമാണ്. ആ ചോദ്യത്തിനുള്ള ഉത്തരത്തിന് ഡിസംബർ 14 വെള്ളിയാഴ്ച വരെ കാത്തിരുന്നാൽ മതി. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിൻ്റെ റിലീസിനായി സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത് .

 

 

മലയാളത്തിലെ തന്നെ എക്കാലവും സംസാരിക്കപെടുവാൻ ഇരിക്കുന്ന സിനിമ അത് വിജയമായാലും പരാജയമായാലും. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു നാടോടികഥയെ അടിസ്ഥാനമാക്കി ചിത്രം വരുന്നത്. വള്ളുവനാടിൻ്റെ വാമൊഴികഥകളിലൂടെ പേടിയുടെ ആൾ രൂപമായാഒടിയൻ . വെള്ളിത്തിരയിൽ എങ്ങനെയാകും സൂപ്പർ സ്റ്റാർ മോഹൻ ലാൽ അവതരിപ്പിക്കുക . തിന്മയുടെ പേടിയുടെ പേരാണ് വാമൊഴികഥകളിലെ ഒടിയൻ . എന്നാൽ വാണിജ്യ സിനിമ നായകനെ വില്ലനായി കാണില്ല പ്രത്യേകിച്ചും സൂപ്പർസ്റ്റാർ നായകനായി എത്തുമ്പോൾ.

 

 

ഈ ചിത്രത്തിന് ഹൈപ്പ് അതിൻ്റെ ഏറ്റവും മുകളിലാണ് . അതുകൊണ്ട് തന്നെ വീഴ്ച്ചയുണ്ടായാൽ അതിൻ്റെ ആഗാതവും കൂടും. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പരസ്യ സംവിധായകരിൽ ഒരാളായ ശ്രീകുമാർ മേനോൻ ആദ്യമായി ഒരുക്കുന്ന ചിത്രം. ആദ്യ ചിത്രം പുറത്തിറങ്ങുന്നത്തിന് മുൻപേ മറ്റൊരു ബ്രമാണ്ഡ ചിത്രം പ്രഖ്യാപിച്ചതിലൂടെയും സിനിമാ ലോകത്തെ ശ്രദ്ധാകേന്ദ്രമായി . എന്നാൽ തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ ശ്രീകുമാർ മേനോൻ അദ്ദേഹവുമായുള്ള കരാർലംഘിച്ചതിനാല്‍ കോടതി മുഖാന്തിരം തിരക്കഥ തിരിച്ചു വാങ്ങുവാൻ ഉള്ള തീരുമാനവും വാർത്തകളിൽ ഇടം നേടിയത് നാം കണ്ടതാണ്.

 

 

അത്തരത്തിൽ ഉണ്ടായ സംഭവം ഒടിയൻ്റെ സംവിധായകൻ്റെ മാറ്റ് അൽപ്പം കുറച്ചോ എന്നും സംശയമാണ്. മോഹൻലാൽ എന്ന താരത്തെകൂടിയാകും ഒടിയനുണ്ടാകുന്ന പരാജയം ബാധിക്കുക.മലയാള സിനിമ ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രമോഷനാണ് ഒടിയനായി നടത്തുന്നത് എന്നാൽ അവയെല്ലാം എത്ര മാത്രം ഗുണകരം ആകും എന്നതിന് 14 വരെ കാത്തിരിക്കണം. വർഷാന്ത്യകണക്കെടുപ്പിൽചിത്രം വിജയക്കൊടി പാറിച്ചാൽ അത് മോഹൻലാൽ എന്ന താരത്തെ കേന്ദ്രീകരിച്ചുകൊണ്ട് ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ പ്രോജക്ടുകൾ രൂപം കൊള്ളുന്നതിന് കാരണമാകും.

 

 

മലയാളത്തിൽ ഇപ്പോൾ തന്നെ മോഹൻലാലിനെ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന ഒരോ പ്രൊജറ്റുകളും വലിയ മുതൽ മുടക്കിലാണ് നിർമ്മിക്കുന്നത്. ശരിക്ക് പറഞ്ഞാൽ മലയാളം പോലൊരു ചെറിയ സിനിമ ഇന്റസ്ട്രി ഇത്തരം വലിയ മുതൽ മുടക്ക് തിരിച്ചുപിടിക്കുന്നത് സിനിമാവ്യവസായത്തിന് കൂടുതൽ ഉണർവ് ഉണ്ടക്കുക കൂടിയാണ് ചെയ്യുന്നത് . പക്ഷെ അതു പോലെ തന്നെ നീർക്കുമിള എന്ന അവസ്ഥയിലൂടെയുമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് .

 

 

ഒടിയന്റെ തിരക്കഥാകാരൻ ഹരികൃഷ്ണൻ ആദ്യമായി എഴുതിയത് മെഗാസ്റ്റാർ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു . കുട്ടിസ്രാങ്ക് എന്ന ചിത്രം പി എഫ് മാത്യൂസിന് ഒപ്പം ചേർന്ന്. അന്ന് ആ സിനിമ നിർമ്മിച്ചത് അനിൽ അംബാനിയുടെ നിർമ്മാണ കമ്പനിയായ ബിഗ് സിനിമാസായിരുന്നു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് പക്ഷേ സാമ്പത്തികമായി വിജയിച്ചിരുന്നില്ല നല്ല ചിത്രമായിരുന്നിട്ടു കൂടി.

 

 

ഒരു പുതുമുഖ സംവിധായകന് കിട്ടാവുന്നതിൽവച്ച് ഏറ്റവും വലിയ ഒപ്പർച്യൂണിറ്റിയാണ് ഒടിയനെന്ന ചിത്രത്തിലൂടെ ശ്രീകുമാർ മേനോൻ സ്വന്തമാക്കിയത്. മലയാളികളുടെ പ്രിയതാരം മോഹൻലാലിനെതന്നെ അദ്ദേഹത്തിന് ആദ്യ ചിത്രത്തിൽ നായകനായി ലഭിക്കുക അതുപോലെ തന്നെ മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ തമിഴിൽ നിന്ന് ഏറ്റവും വിലപിടിപ്പുള്ളതാരങ്ങളിലൊരാളായ പ്രകാശ് രാജും ഒടിയന് വേണ്ടി ഒന്നിക്കുമ്പോൾ അത്ര തന്നെ പ്രതീക്ഷയിലാണ് പ്രേക്ഷകരും അതുപോലെ മോഹൻലാലിന്റെ ആരാധകരും.

 

 

ഒടിയൻ എന്ന ചിത്രം അതിന്റെ അണിയറ പ്രവർത്തകരുടെ പ്രമോഷൻ രീതികൊണ്ട് തന്നെ മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമാകും എന്നാണ് പ്രതീക്ഷ. എന്നാൽ ആദ്യദിനത്തിൽ തികച്ചും വിപരീതമായ റിസൾട്ടാണ് ചിത്രം ഉണ്ടാക്കുന്നതെങ്കിൽ ശ്രീകുമാർ മേനോന്റെ ശത്രുക്കൾ അത് ആഘോഷമാക്കുക തന്നെ ചെയ്യും. ചിത്രം റിലീസിനോട് അടുക്കാറുകുമ്പോൾ പ്രതീക്ഷ അതിന്റെ കൊടുമുടിയിൽ എത്തിക്കുകയാണ്.

 

 

വീണ്ടും മോഹൻലാൽ സിനിമയിൽ മമ്മൂട്ടിയെ ശബ്ദ്ധ സാനിദ്ധ്യമായിഎത്തിച്ചു കൊണ്ട് ശ്രീകുമാർ മേനോൻ മമ്മൂട്ടി ഫാൻസിനെക്കൂടി കൂടെക്കൂട്ടുവാനുള്ള ആവനാഴിയിലെ ആയുധവും പുറത്ത് എടുത്തു കഴിഞ്ഞു. ഏയർടെൽ പോലെയുള്ളവമ്പൻ കമ്പനിയെ കൂടെക്കൂട്ടിയും തീയറ്ററിൽ സിനിമയ്ക്കായി എത്തുന്നവർക്ക് ഒടിയൻ പാവകൾ നൽകിയും സിനിമ ആഘോഷമാക്കുവാൻ ഒരുങ്ങുമ്പോൾ 2018 ഡിസംബർ 14 മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് ചുരുക്കം.

 

You might also like