ജയഭാരതി ക്ലാസ് , ശ്വേതാ ഗ്ലാമറിൽ ഒതുങ്ങി പോയ രതിച്ചേച്ചി.

0

“അന്ത വിജയലക്ഷ്മി ഇരന്തു പോച്ച്” – പത്ര പ്രവർത്തകനോട് സിൽക്ക് സ്മിത.

വർഷങ്ങൾക്ക് കഴിഞ്ഞു പോയിട്ടും ജയഭാരതി ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്‍റെ ശരീരഭംഗി മുഴുവന്‍ അതീവസുന്ദരമായി പ്രദര്‍ശിപ്പിച്ച ആ അനുഗ്രഹീത കലാകാരിയുടെ സ്ഥാനത്തേക്കാണ് ശ്വേതാ മേനോന്റെ കടന്നുകയറ്റം ഉള്ളതു തുറന്നുപറയട്ടെ, ശരീരപ്രദര്‍ശനമല്ലാതെ, മറ്റൊരു രീതിയിലും ജയഭാരതിയെ മറികടക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞില്ല എന്നതു പച്ചയായ സത്യമാണ്. രതിച്ചേച്ചിയുടെ കഥാപാത്രത്തെ ഒരു ‘സെക്സ് സിംബല്‍’ ആക്കുന്ന അസ്വാഭാവികത നിറഞ്ഞ അഭിനയമാണ് ശ്വേത കാഴ്ച്ച വച്ചത്.

രതിച്ചേച്ചി എന്ന കഥാപാത്രം ശരീരപ്രദര്‍ശനത്തിനുവേണ്ടി മാത്രം സൃഷ്ടിച്ചെടുത്ത ഒരു അഡാർ ‘ഐറ്റം’ അല്ല എന്ന ബോധം അൽപ്പമെങ്കിലും ഈ നടിക്കു ആകാമായിരുന്നു. കാമപൂര്‍ത്തീകരണത്തിനായി തുടിക്കുന്ന യുവതിയുടെ മനസല്ല രതി ചേച്ചി. ലാസ്യവും വാത്സല്യവും കരുണയുമെല്ലാം അവളിൽ നിറഞ്ഞു ആടേണ്ടതാണ്. അവയെല്ലാം ശരാശരിയില്‍ താഴെ മാത്രമൊതുങ്ങുന്ന പ്രകടനത്തിലൂടെ കാഴ്ചവയ്ക്കുകയും ചെയ്യുന്നയിടത്ത് ശ്വേതയുടെ രതിച്ചേച്ചി പരാജയപ്പെടുകയാണ് ചെയ്തതു.

ജയഭാരതി കാഴ്ചവച്ചതു നിയന്ത്രിത നാട്യമായിരുന്നു അതിനെ ഉൾകൊള്ളാൻ ശ്വേതയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത് തികച്ചും ശ്വേതയുടെ വീക്ഷണത്തിലുള്ള രതിച്ചേച്ചിയാണ് എന്ന് പറയാമെങ്കിലും, അത് പത്മരാജന്‍റെ കഥാപാത്രത്തോട് കാട്ടുന്ന അനീതിയായി കാണുന്നു . പത്മരാജന്‍റെ രതിച്ചേച്ചി മനസിന്‍റെ ഉള്ളറകളില്‍ നിഗൂഢമായ പല അടരുകളും സൂക്ഷിക്കുന്ന പെണ്ണാണു. ശ്വേതയുടെയും രാജീവ് കുമാറിന്‍റെയും രതിച്ചേച്ചിയാകട്ടെ വെറും ശരീര പ്രദർശനത്തിൽ ആളെ കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവിൽ ഒതുങ്ങുന്നു.

-സുധീഷ് ഇറവൂർ

 

ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കുമെന്ന് ശ്വേതാ മേനോന്‍ .

You might also like