ആദ്യ സയൻസ് ഫിക്ഷൻ ചിത്രം എത്തിയിട്ട് 52 വർഷം. കറുത്ത രാത്രികൾ മുതൽ 9 വരെ

0

മലയാളത്തിൽ അധികമൊന്നും സയൻസ് ഫിക്ഷൻ സിനിമകൾ ഉണ്ടായിട്ടില്ല. മറ്റു ഭാഷകളിൽ എല്ലാം ഒട്ടെറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തിൽ അത് വിരലിൽ എണ്ണി തീർക്കാവുന്നവമാത്രമാണ് .ആ നിരയിലേക്ക് ഇപ്പോൾ അവസാനം കണ്ണി ചേർക്കപ്പെട്ടിരിക്കുന്നത് പൃഥ്വിരാജ് നായകനായെത്തിയ “9” എന്ന ചിത്രമാണ് ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രേക്ഷകാഭിപ്രായം നേടി തീയറ്ററിൽ തുടരുകയാണ്.

 

 

 

 

 

 

 

 

എന്നാൽ മലയാളത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള ചിത്രം പ്രദർശനത്തിന് എത്തിയിട്ട് ഇപ്പോൾ 52 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു എന്നത് പുതുതലമുറയ്ക്ക് അറിയുമോ എന്നത് സംശയമാണ്. നിലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി സുബ്രമണ്യം നിർമ്മിച്ച് മഹേഷ് സംവിധാനം നിർവ്വഹിച്ച ‘കറുത്ത രാത്രികൾ’ എന്ന ചിത്രമാണ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കപ്പെട്ട സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള സിനിമ.

 

 

 

 

 

 

 

സ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയി സ്റ്റിവൻസിന്റെ ഡോക്ടർജക്കിൽ ആന്റ് മിസ്റ്റർ ഹൈഡ് എന്ന നോവലിനെ അടിസ്ഥാനമാക്കി നാഗവള്ളി ആർ എസ് കുറുപ്പാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. മധു, ടികെ ബാലചന്ദ്രൻ , മുതുകുളം രാഘവൻപിള്ള, എൻ ഗോവിന്ദൻ കുട്ടി, ശാന്തി, രാജശ്രീ, രാജേശ്വരി, സരസമ്മ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനുഷ്യനെ ക്രൂരനായ മൃഗമാക്കി മാറ്റുന്ന മരുന്നു കണ്ടു പിടിക്കുന്ന മധു അവതരിപ്പിച്ച ശാന്തൻ എന്ന ഡോക്ടർ കഥാപാത്രം,ആദ്യം തന്റെ വളർത്തുനായയിലും പിന്നീട് തന്നിൽ തന്നെയും ഈ മരുന്ന് പരീക്ഷിക്കുകയും മറുമരുന്നിനാൽ മനുഷ്യനായി മാറുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം അന്ന് മലയാളി പ്രേക്ഷകർക്ക് പുത്തൻ അനുഭവമായിരുന്നു നൽകിയത്.

 

 

 

 

 

 

 

 

1987 ൽ ശശികുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ജൈത്രയാത്ര’ എന്ന ചിത്രവും സയൻസ് ഫിക്ഷൻ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കക്ക രവിയായിരുന്നു ചിത്രത്തിൽ നായകനായത്. അതിനു ശേഷം നീണ്ട ഇടവേള സംഭവിച്ചു സയൻസ് ഫിക്ഷൻ സ്വഭാവത്തിൽ മലയാളത്തിൽ വീണ്ടും ഒരു സിനിമ സംഭവിക്കുവാൻ 2007 ൽ ബിജുമേനോൻ നായകനായെത്തിയ ‘ഭരതൻ ഇഫക്റ്റ്’ എന്ന ചിത്രമാണ് പിന്നീട് എത്തിയ സയൻസ് ഫിക്ഷൻ സിനിമ.

 

 

 

 

 

 

 

 

‘മണിച്ചിത്രത്താഴ്’ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയുടെ രചയിതാവായ മധുമുട്ടമാണ് ഭരതൻ ഇഫക്റ്റ് എന്ന ചിത്രത്തിന് തൂലിക ചലിപ്പിച്ചത്. അനിൽദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായത് ഗീതു മോഹൻദാസ് ആയിരുന്നു.

 

 

 

 

 

 

 

 

അതെ വർഷം തന്നെ വിനയൻ സംവിധാനം നിർവ്വഹിച്ച ‘അതിശൻ’ എന്ന ചിത്രവും പ്രദർശനത്തിനെത്തി . ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം സാമ്പത്തിക വിജയമായിരുന്നു. ജാക്കി ഷെറഫ്, കാവ്യ മാധവൻ, ജയസൂര്യ, മാസ്റ്റർ ദേവദാസ് എന്നിവരായിരുന്നു സിനിമയിലെ പ്രധാന താരങ്ങൾ.

 

 

 

 

 

 

 

 

 

 

2013ൽ രാഹുൽ സദാശിവന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘റെഡ് റെയ്ൻ’ ആയിരുന്നു മലയാളത്തിലെ മറ്റൊരു സയൻസ് ഫിക്‌ഷൻ സിനിമ. നരേൻ നായകനായി എത്തിയ ചിത്രം അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് എത്തുന്നതിനെകുറിച്ചാണ് ചർച്ച ചെയ്തത്. ചിത്രം ബോക്സ് ഓഫീസിൽ ശ്രദ്ധ നേടാതെ പോയി.

 

 

 

 

 

 

 

 

 

ഇപ്പോൾ അവസാനം സയൻസ് ഫിക്ഷൻ ഗണത്തിലേക്ക് ചേർത്തു വയ്ക്കാൻ എത്തിയിരിക്കുന്ന ‘9’ എന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണിപിച്ചേഴ്സ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് സയൻസ് ഫിക്ഷൻ എന്നതിൽ ഉപരി അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രത കൂടിയാണ് പ്രേക്ഷകർക്കായി പങ്കുവെയ്ക്കുന്നത്. ചിത്രത്തിൽ ആസ്ട്രോസയന്റിസ്റ്റായ ആൽബർട്ട് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് ചിത്രം നവ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.

 

 

 

 

 

 

 

You might also like