മോഡേൺ & ബോൾഡ് & ബ്യൂട്ടിഫുൾ ; “2 സ്റ്റേറ്റ്സ്” വിശേഷങ്ങളുമായി ശരണ്യ നായർ.

0

മറഡോണ എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന നായിക ശരണ്യ തന്റെ ഏറ്റവും പുതിയ സിനിമ വിശേഷങ്ങൾ MToday ഓൺലൈനുമായി പങ്കുവച്ചപ്പോൾ…

സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ്?

ശരണ്യ : “ഞാൻ സിനിമയിലേക്ക് എത്തുന്നത് ഓഡിഷൻ വഴിയാണ്. മറഡോണ എന്ന സിനിമയുടെ ഓഡീഷ്യൻ ഉണ്ടെന്ന് ഞാൻ കണ്ടിരുന്നു. ആ സമയത്ത് ഞാൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുകയായിരുന്നു . എന്റെ പഠനത്തിന് ശേഷം ജോലിക്ക് കയറിയതായിരുന്നു. വർക്ക് ചെയ്യുന്നതിന്ഇടയിൽ ഓഡിഷ്യൻ ഉണ്ടെന്ന് അറിഞ്ഞിട്ട് ഞാൻ പോയി അങ്ങനെ അതിൽ സെലക്ട്ടായി ആദ്യ സിനിമ മറഡോണയിൽ അങ്ങനെയാണ് ഞാൻ നായികയായി എത്തുന്നത്.”

 

പുതിയ ചിത്രമായ 2 സ്റ്റേറ്റ്സിനെക്കുറിച്ച് പറയാമോ?

ശരണ്യ : “2 സ്റ്റേറ്റ്സ്” എന്ന സിനിമയെക്കുറിച്ച് കേൾക്കുമ്പോൾ ഹിന്ദിയിൽ ഇറങ്ങിയ ടു സ്റ്റേറ്റ്സ് അല്ലെങ്കിൽ ചേതൻ ഭഗത്തിന്റെ നോവൽ ഇവ രണ്ടുമാണ് ആളുകൾക്ക് ചിലപ്പോൾ ഓർമ്മ വരിക പക്ഷേ. ഈ രണ്ട് സംഭവങ്ങളുമായിട്ട് ഞങ്ങളുടെ മലയാള സിനിമ 2 സ്റ്റേറ്റ്സിന് ബന്ധമില്ല. കോമഡി റൊമാൻസ് വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് ഞങ്ങളുടെ ‘2 സ്റ്റേറ്റ്സ്’ എന്ന സിനിമ. ഇത് ഒരു ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് മുന്നേറുന്ന കഥ പറയുന്ന സിനിമയാണ്. മറ്റ് റിയലിസ്റ്റിക്ക് വിഭാഗത്തിൽ വരുന്ന സിനിമകൾ പോലെയല്ല ഈ സിനിമ. ഫാമിലി ഓഡിയൻസിന് നന്നായി രസിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

ഈ സിനിമയിൽ ഹീറോ ആയി വരുന്നത് മനു എസ് പിള്ളയാണ് പുള്ളി ഹീറോ ആയി എത്തുന്ന ആദ്യ ചിത്രമാണിത് പിന്നെ മുകേഷ് ഏട്ടൻ, വിജയരാഘവൻ ചേട്ടൻ, സന്തോഷ് കീഴാറ്റൂർ, ജോൺവിജയ്, കോട്ടയം പ്രദീപ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ഈ ചിത്രത്തിന് മ്യൂസിക്ക് ചെയ്തിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ജെയ്ക്സ് ബി ജോയി ഇപ്പോൾ ഹിറ്റായ ഒട്ടുമിക്ക പാട്ടുകളുടെയും സംഗീതം നിർവ്വഹിച്ചത് എന്ന് എല്ലാവർക്കും അറിയാം. ഈ ചിത്രത്തിലും അദ്ദേഹം ഒരുക്കിയ ഹിറ്റ് ചാർട്ടിൽ ഇടം നേടാൻ സാധ്യത ഉള്ള പാട്ടുകൾ ഉണ്ടാകും.പിന്നെ ഞാൻ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സുഷിത എന്നാണ്. തമിഴ്നാട്ടിൽ നിന്നാണ് വരുന്നത് ടു സ്‌റ്റേറ്റ് എന്ന് കേൾക്കുമ്പോൾ അറിയാലോ രണ്ട് സംസ്ഥാനങ്ങളിൽ നടക്കുന്ന കഥയായിരിക്കും എന്നത്. തമിഴ്നാട്ടിൽ നിന്ന് വരുന്ന മോഡേൺ & ബോൾഡ് & ബ്യൂട്ടിഫുൾ ലേഡിയാണ്. ഹരി എന്നാണ് ചിത്രത്തിൽ നായകന്റെ പേര്. ഹരി ഒരു നിഷ്കളങ്കനായ കഥാപാത്രമാണ് ഹരി ഹരിയുടെ കുടുംബം ഹരിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത് മുകേഷ് ഏട്ടനാണ് അദ്ദേഹത്തിന്റെ അച്ഛന്റെ വേഷമാണ് ചിത്രത്തിൽ വിജയരാഘവൻ ചേട്ടൻ ചെയ്യുന്നത്. അപ്പോ ആ കുടുംബത്തിന്റെ ഒപ്പം ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നതും ആ കുടംബത്തിന്റെ കേയറിങ്ങും മറ്റും കണ്ടതിന് ശേഷം ഹരിയുമായി ഇഷ്ട്ടത്തിലാകുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.”

 

 

ഉള്ളിൽ ഒരു അഭിനേത്രി ഉണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞത് എപ്പോഴാണ്?

ശരണ്യ : “അത് എന്ന് പറഞ്ഞ് കഴിഞ്ഞാൽ എന്താ പറയാ ഓരോ ഫിലിംസും കാണുമ്പോൾ, ഞാൻ ജനിച്ചത് നോർത്ത് ഇന്ത്യയിൽ ആയിരുന്നു.അതു കൊണ്ട് തന്നെ ഞാൻ ആദ്യം കണ്ടു തുടങ്ങിയത് ഹിന്ദിസിനിമകൾ ആയിരുന്നു അപ്പോൾ പണ്ടു തൊട്ടെ കജോൾ – ഷാരൂഖ് കോമ്പിനേഷനിൽ വരുന്ന സിനിമകൾ ആയിരുന്നു. കുഛ് കുഛ് ഹോത്താഹെ ,കഭി ഖുശി കഭി ഗം ഇങ്ങനെയുള്ള സിനിമകൾ കണ്ട് കജോളിനോടുള്ള ഇഷ്ട്ടം ഭയങ്കരമായി അങ്ങ് കൂടി അങ്ങനെ ഞാൻ അവരെ അനുകരിക്കാൻ ശ്രമിക്കലും, അവർ സിനിമയിൽ പറയുന്ന ഡയലോഗുകൾ ഒക്കെ കുട്ടിക്കാലത്ത് അനുകരിച്ച് പറയുമായിരുന്നു. പിന്നെ സ്ക്കൂൾ നാടകങ്ങളിൽ പങ്കെടുക്കുമായിരുന്നു. പിന്നെ കോളേജിൽ എത്തിക്കഴിഞ്ഞപ്പോൾ കലോൽസവങ്ങളിൽ ഡ്രാമ സ്കിറ്റ് ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ ഒക്കെ പങ്കെടുക്കുമായിരുന്നു. അപ്പോ തൊട്ട് അഭിനയത്തോട് എനിക്ക് ഭയങ്കരമായ താൽപര്യം ഉണ്ട്. എനിക്ക് സ്‌റ്റേജ്ഫിയർ ഒക്കെ ഉണ്ട് പക്ഷേ എന്നാൽ പോലും അഭിനയത്തെ ഡവലപ്പ് ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു അങ്ങനെയാണ് കലോൽസവമടക്കമുള്ള വേദികൾ ഉപയോഗപ്പെടുത്തുന്നത് എന്റെ ഉള്ളിലെ അഭിനേത്രിയെ ഡവലപ്പു ചെയ്യുവാനായി. എന്റെ വീട്ടിൽ സിനിമയുമായി ബന്ധമുള്ള ആളുകൾ ഒന്നും ഇല്ല പക്ഷേ എനിക്ക് സിനിമ രംഗത്ത് എത്തണമെന്ന ആഗ്രഹവും ഉണ്ട് പലപ്പോഴും മറ്റു സിനിമകളിൽ മറ്റുള്ളവർ ചെയ്ത കഥാപാത്രങ്ങളെ ഞാൻ ചെയ്താൽ എങ്ങനെ ആയിരിക്കും എന്നു വരെ സങ്കൽപ്പിക്കാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളാകാം എന്റെ ഉള്ളിൽ അഭിനേത്രിയെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നതും അഭിനയിക്കാൻ കഴിയുമെന്ന തിരിച്ചറിവ് നൽകിയതും.”

 

ആദ്യമായി ക്യാമറക്ക് മുന്നിൽ അഭിനേത്രിയായി നിന്നപ്പോൾ ഉള്ള അനുഭവം?

ശരണ്യ : “ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നപ്പോൾ ഊഹിക്കാമല്ലോ നല്ല ടെൻഷൻ ആയിരുന്നു. വേറെ ഒന്നുമല്ല ഞാൻ ക്യാമറയുടെ മുന്നിലേക്ക് വരുന്നതിന്റെ തലേദിവസം ആണ് മറഡോണയുടെ സംവിധായകൻ വിഷ്ണുവേട്ടൻ പറയുന്നത് നാളെ നിന്റെ ആദ്യ ഷോട്ട് ആട്ടോ എടുക്കുന്നത് അതുകൊണ്ട് ടെൻഷൻ ഒന്നും പാടില്ല നല്ല അടിപൊളിയായിട്ട് നിൽക്കണം എന്നു പറയുന്നത്. അത് പറഞ്ഞ് കഴിഞ്ഞ നിമിഷം മുതൽ എനിക്ക് ടെൻഷൻ തുടങ്ങി ഭക്ഷണം ഇറങ്ങുന്നില്ല രാത്രിയിൽ ഉറക്കവും ഉണ്ടായില്ല അത്ര ഭീകരമായ നെർവ്വസിനസ് ആയിരുന്നു. പക്ഷേ രാവിലെ ഷൂട്ട് തുടങ്ങിയപ്പോൾ ആദ്യ ടെയിക്കിൽ തന്നെ എന്റെ അഭിനയം ഓകെ ആയിരുന്നു. പക്ഷേ ഫോക്കസ് ഔട്ട് കാരണം അത് റീടേക്ക് എടുക്കേണ്ടി വന്നു. പക്ഷേ അത് വലിയൊരു മെമ്മറിയാണെട്ടോ ആദ്യമായി ക്യാമറയുടെ മുന്നിൽ നിന്നതും അത് ഓക്കെ ആയതും ഒക്കെ.”

 

“2 സ്റ്റേറ്റ്സ്” നൽകുന്ന പ്രതീക്ഷകൾ?
ശരണ്യ : “ഇപ്പോ നമ്മുടെ മലയാളം ഇന്റസ്ട്രിയിൽ കൂടുതലും റിയലിസ്റ്റിക്ക് സിനിമകളാണ് വരുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്റർടെയ്ന്റ്മെന്റ് വാല്യു ഉള്ള ചിത്രമായിരിക്കും 2 സ്റ്റേറ്റ്സ് എന്ന സിനിമ. മുകേഷ് ഏട്ടന്റെ ഒക്കെ പഴയകാലത്തെ കോമഡിയും എന്റർടെയിനിങ്ങ് പരിപാടിയുമൊക്കെ നമ്മുടെ 2 സ്റ്റേറ്റ്സിലും ഉണ്ട്. എല്ലാ ഫാമിലി ഓഡിയൻസിനും ആസ്വദിക്കാവുന്ന സിനിമയായിരിക്കും “2സ്‌റ്റേറ്റ്സ്” എന്ന് ഉറപ്പിച്ച് പറയാം.”

 

 

അഭിനേത്രി എന്ന നിലയിൽ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ്?

ശരണ്യ : “അഭിനേത്രി എന്ന നിലയിൽ വിലയിരുത്തുവാനാണെങ്കിൽ ആകെ ഇതുവരെ രണ്ട് സിനിമകളെ കഴിഞ്ഞിട്ടുള്ളു. പിന്നെ എന്റെ അഭിനയത്തെ വിലയിരുത്തേണ്ടത് ഞാൻ അല്ലല്ലോ ? പ്രേക്ഷകരാണ് അത് ചെയ്യേണ്ടത്. അപ്പോ മറഡോണ എന്ന സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു. എന്റെ അഭിനയം ശരിയായോ ഇല്ലയോ പ്രേക്ഷകർ എങ്ങനെ അത് സ്വീകരിക്കും എന്നുള്ളത് പക്ഷേ എനിക്ക് കിട്ടിയത് ഭയങ്കര പോസറ്റീവ് റസ്പോൺസാണ് ഞാൻ നന്നായി തന്നെ കഥാപാത്രത്തെ ചെയ്തിട്ടുണ്ട് തുടക്കകാരിയാണെന്ന് പറയില്ല. ആ കഥാപാത്രത്തിന് പറ്റിയതാണ് ശരണ്യ എന്നൊക്കെ കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി.പ്രേക്ഷകരുടെ വിലയിരുത്തലാണ് അഭിനേത്രി എന്ന നിലയിൽ എനിക്ക് കിട്ടിയ എറ്റവും വലിയ കോൺഫിഡൻസ്.ഇപ്പോഴത്തെ സിനിമ ഇറങ്ങിയിട്ട് പ്രേക്ഷകരുടെ അഭിപ്രായം അറിഞ്ഞാൽ മാത്രമേ നടി എന്നനിലയിൽ ഞാൻ എത്രത്തോളം ഓക്കെ ആണെന്ന് അറിയു.പിന്നെ അത്രയും കഴമ്പുള്ള കഥാപാത്രങ്ങളെയൊന്നും ഞാൻ ചെയ്തിട്ടില്ല അപ്പോ ഇതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ കൊണ്ട് എനിക്ക് സെൽഫ് എക്സ്പ്ലോർ ചെയ്യാൻ സാധിച്ചിട്ടുമില്ല. അപ്പോ ഈ സിനിമ റിലീസ് ആയതിന് ശേഷം ഭാവിയിൽ നല്ല പെർഫോമൻസ് ഓറിയെന്റഡ് കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ എനിക്ക് സ്വയവും പ്രേക്ഷകർക്കും അഭിനേത്രി എന്ന നിലയിൽ കൂടുതൽ വിലയിരുത്തുവാൻ സാധിക്കുകയുള്ളു.”

 

 

ആദ്യ ചിത്രം പുറത്തിറങ്ങി കണ്ടതിന് ശേഷം വീട്ടുകാരുടെ അഭിപ്രായം എന്തായിരുന്നു?

ശരണ്യ : “വീട്ടുകാരുടെ അഭിപ്രായം എന്നു പറഞ്ഞാൽ. എന്റെ അമ്മ ഷൂട്ടിങ്ങ് സമയത്ത് കൂടെ തന്നെ ഉണ്ടായിരുന്നു. അപ്പോ എന്റെ അഭിനയമൊക്കെ അമ്മ കാണുമായിരുന്നു. അപ്പോൾ അമ്മ വിചാരിച്ചത് ഇവൾ എന്താ കാണിച്ചു കൂട്ടുന്നത്. വീട്ടിൽ കാണുക്കുന്നതുമായി വലിയ വ്യത്യാസമൊന്നും തോന്നിയില്ല. സിനിമ ഇറങ്ങി കണ്ടതിന് ശേഷം അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായി.അവര് പറഞ്ഞു നന്നായി അമ്മു നീ നന്നായി പെർഫോം ചെയ്തു സെറ്റിൽ നീ അഭിനയിക്കുന്നത് കണ്ടപ്പോൾ അങ്ങനെ തോന്നിയിരുന്നില്ല. പക്ഷേ സ്ക്രീനിൽ കാണുമ്പോൾ ഭയങ്കര രസമായി തോന്നി. എന്നെ വീട്ടിൽ വിളിക്കുന്നത് അമ്മു എന്നാണ്. വീട്ടുകാരും ബന്ധുക്കളുമൊക്കെ സിനിമ കണ്ടതിന് ശേഷം ഭയങ്കര ഹാപ്പിയായിരുന്നു.”

 

ആദ്യ ചിത്രത്തിന് ശേഷം അടുത്ത സിനിമയ്ക്കായി വൈകിയത് എന്തുകൊണ്ടാണ്?

ശരണ്യ : “അത് എന്താന്ന് വച്ചാൽ മറഡോണ ഇറങ്ങിയതിന് ശേഷവും ഞാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അപ്പോ അതിന്റെ കൂടെ തന്നെ കഥകൾ കേൾക്കുന്നുണ്ടായിരുന്നു. മറഡോണ ഇറങ്ങി രണ്ടുമൂന്ന് മാസം കഴിഞ്ഞതിന് ശേഷമാണ് 2 സ്റ്റേറ്റിന്റെ കഥ കേൾക്കുന്നതും കമിറ്റ് ചെയ്യുന്നതും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് ശേഷം പിന്നീട് ഒരു വർഷത്തോളമെടുത്തു അടുത്ത ഷെഡ്യൂളിനായി. മറഡോണ കഴിഞ്ഞിട്ടും ഞാൻ ഒരു പാട് കഥകൾ കേട്ടു പക്ഷേ എനിക്ക് കുറച്ച് പെർഫോമൻസിനുള്ള കഥ വേണമായിരുന്നു അതു പോലെ നല്ലൊരു ക്ര്യൂ ഉള്ള സിനിമ വേണമായിരുന്നു. ഈ രണ്ട് ക്രൈറ്റിരിയ 2 സ്റ്റേറ്റ്‌ തന്നിട്ടുണ്ട്. അപ്പോ അത് പുറത്തിറങ്ങാനായി കാത്തിരിക്കുന്നു അതൊക്കെയാണ് അതിന്റെ റീസൺസ്.”

 

2 സ്റ്റേറ്റ്സിന് ശേഷം വരാനിരിക്കുന്ന പ്രൊജക്റ്റുകൾ?

ശരണ്യ : “നിലവിൽ ഇപ്പോൾ ഞാൻ ഒന്നും കമിറ്റ് ചെയ്തിട്ടില്ല കഥകൾ കേൾക്കുന്നുണ്ട് “2 സ്റ്റേറ്റ്സ്” ഇറങ്ങിയിട്ട് പ്രേക്ഷകരുടെ കൂടി അഭിപ്രായം കേട്ടിട്ട് വേണം എന്താ ചെയ്യേണ്ടത് ഏത് തരത്തിലുള്ള മൂവിയാണ് സെലക്റ്റ് ചെയ്യേണ്ടത് അതൊക്കെ ഒന്ന് ഇതൊന്ന് മനസ്സിലാക്കി കഴിഞ്ഞിട്ട് മാത്രമേ അടുത്ത മൂവി ചെയ്യുന്നുള്ളു. അതു കൊണ്ട് തന്നെ പുതിയ സിനിമയൊന്നും കമിറ്റ് ചെയ്തിട്ടില്ല ഇപ്പോ. 2 സ്‌റ്റേറ്റിന്റെ പ്രേക്ഷക സ്വീകാര്യത അറിഞ്ഞിട്ടെ അടുത്ത ചുവടെടുക്കുന്നുള്ളു.”

 

You might also like