ബോളിവുഡിൽ ബാല താരമായി തുടക്കം ; ശോഭന എങ്ങനെ ലേഡി സൂപ്പർ താരമായി ?

ഒരു കാലത്ത് മലയാള സിനിമയെ അടക്കിഭരിക്കുന്ന നടിമാരിൽ ഒരാളായിരുന്നു നമ്മുടെ മനസ്സിൽ ഇടം നേടിയ മലയാളികളുടെ ഇഷ്ട താരം ശോഭന.

ബോളിവുഡിൽ ബാല താരമായി തുടക്കം ; ശോഭന എങ്ങനെ ലേഡി സൂപ്പർ താരമായി ?

0

 

ഒരു കാലത്ത് മലയാള സിനിമയെ അടക്കിഭരിക്കുന്ന നടിമാരിൽ ഒരാളായിരുന്നു നമ്മുടെ മനസ്സിൽ ഇടം നേടിയ മലയാളികളുടെ ഇഷ്ട താരം ശോഭന. തന്റെ നൃത്ത പാടവം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷക മനസ്സിൽ ഇന്നും എന്നും നിറ സാന്നിധ്യമായ നടി.

ഇന്ത്യൻ സിനിമലോകത്ത് ശ്രീദേവി എങ്ങനെയാണോ അതുപോലെയാണ് മലയാളത്തിന് ശോഭന എന്നാണ് അക്കാലത്തു മിക്കവരും പറഞ്ഞിരുന്നത്‌.1970 മാർച്ച് 21ന് തിരുവനന്തപുരത്തായിരുന്നു ശോഭനയുടെ ജനനം . 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോൻ്റെ നായികയായി അരങ്ങേറ്റം പിന്നീട് മലയാള സിനിമയിൽ വെച്ചടി വെച്ചടി ഉയരുകയായിരുന്നു . ഭാഷയുടെ അതിർവരമ്പുകൾ തൻ്റെ പ്രകടനം കൊണ്ട് ഭേദിച്ചു പിന്നീട് ഒരു പിടി നല്ല വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശോഭന വളരെ പെട്ടന്നു പകരം വെക്കാനില്ലാത്ത താരമായി മാറുകയായിരുന്നു.


മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ സ്ഥാനം പതിപ്പിച്ച നടി. പിന്നീട് വളരെ പെട്ടന്നു നൃത്ത വേദികളിലും സജീവമായി. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, രജനികാന്ത് തുടങ്ങി ഇവർക്കെല്ലാം ഒരു പോലെ ചേരുന്ന മറ്റൊരു നടിയില്ല എന്ന് തെളിയിച്ചു. 1972ൽ ബോളിവുഡ് സിനിമയിൽ ബാലതാരമായി അഭിനയിച്ച മുതൽ ശോഭന തൻ്റെ സിനിമാ പ്രവേശനം ഉറപ്പാക്കിയിരുന്നതാണെന്ന് പിൽക്കാലത്ത് പ്രമുഖരായ സിനിമാ അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് നായികമാർ ആരൊക്കെ ??

മണിച്ചിത്രത്താഴിലൂടെ ശോഭനയിലെ നടി ദേശീയ അവാര്‍ഡ് വാങ്ങി. സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങളിലൂടെ കടന്നു പോകുന്ന ഗംഗ ശോഭനയ്ക്കു പക്ഷേ ഒരു വെല്ലുവിളിയായിരുന്നില്ല. പദ്മരാജന്റെ ഇന്നലെയിലെ കഥാപാത്രവും ഇന്നും എന്നും മലയാളി മനസിനോട് ചേർന്നു നിന്നു.


ഏകദേശം 230ലധികം ചലച്ചിത്രങ്ങളുടെ ഭാഗമായി ശോഭന മാറി.മലയാളം സിനിമാമേഖലയിൽ ആണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്.അടൂർ ഗോപാലകൃഷ്ണൻ, ജി.അരവിന്ദൻ, കെ.ബാലചന്ദർ, എ.എം. ഫാസിൽ, മണി രത്‌നം, ഭരതൻ, ഉപലപതി നാരായണ റാവു, പ്രിയദർശൻ തുടങ്ങി പ്രമുഖരായ എല്ലാ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരത്തിന് രണ്ടുതവണ അർഹയായ നടി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

ജയറാം – പാർവതിയുടെ റെക്കോർഡ് തകർത്ത ദിലീപ് – കാവ്യ.

ചിത്ര വിശ്വേശ്വരൻ, പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭാസമ്പന്നരായ നർത്തകരുടെ ശിഷ്യണത്തിലായിരുന്നു ശോഭന എന്ന നർത്തകിയുടെ വളർച്ച . കലാർപ്പണ എന്ന നൃത്ത വിദ്യാലയത്തിന്റെ സ്ഥാപകയും പ്രമുഖ നർത്തകിയുമാണ് ഇപ്പോൾ ഈ കലാമികവിനു 2006 ൽ ശോഭനക്കു രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. തുടർന്നു 2014 ൽ കേരള സംസ്ഥാന സർക്കാർ കലാ രത്‌ന അവാർഡ് നൽകി ആദരിച്ചു. 2019 ൽ എം.ജി.ആർ. വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റൂട്ട് ഡോക്ടറേറ്റ് സമ്മാനിച്ചു.


ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് നടി തിരിച്ചെത്തിയത് . ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശോഭന മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

 

You might also like