മലയാളം മാസ്സ് സിനിമകളുടെ അൺ ഒഫീഷ്യൽ ബ്രാൻഡ് അംബാസഡർ സുരേഷ് ഗോപി.

മലയാളികൾക്ക് സുരേഷ് ഗോപി എന്നാൽ അത് ഒരു വികാരമാണ് ചിലപ്പോൾ മാസ്സ് സിനിമകളുടെ അൺ ഒഫീഷ്യൽ ബ്രാൻഡ് അംബാസഡർ

മലയാളം മാസ്സ് സിനിമകളുടെ അൺ ഒഫീഷ്യൽ ബ്രാൻഡ് അംബാസഡർ സുരേഷ് ഗോപി.

0

പറഞ്ഞു വരുമ്പോൾ ചിലകാര്യങ്ങൾ നമ്മൾ പലരും സമ്മതിച്ചു തന്നു എന്നു വരില്ല അത് നമ്മൾ മലയാളികളുടെ കൂടെ പിറപ്പായിപോയി മമ്മൂട്ടി എന്ന നടനോടും മോഹൻലാൽ എന്ന ഏട്ടനോടുമുള്ള ഇഷ്ടം കൊണ്ട് പലരും മറന്നു പോയ ഒരു ഒന്നുഒന്നരമുതലുണ്ട് മലയാള സിനിമയിൽ പോലീസ് വേഷങ്ങൾക്ക് പുതിയ മുഖം നൽകിയ താരം.ചിലപ്പോൾ സ്ക്രീൻ പ്രെസൻസിന്റെ തമ്പുരാൻ ഇദ്ദേഹമായിരിക്കുമെന്നു എനിക്കു തോന്നിയ മലയാള നടൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ പൂരപാട്ടു ഞാൻ ഏറ്റുവാങ്ങാൻ ഞാൻ ഒറ്റയ്ക്കു ആകും.


കേരള ജനത ആരെങ്കിലും സമ്മതിക്കുമോ എന്നറിയില്ല പക്ഷെ മാസ്സ് സീനുകളിൽ അതായത് കട്ട കലിപ്പ് റോളുകളിൽ സുരേഷ് ഗോപിയോളം വലിയ സ്ക്രീൻ പ്രെസൻസ് ഉള്ള ഒരു നടനെയും ചിലപ്പോൾ സൗത്ത് ഇന്ത്യയിൽ കണ്ടില്ല എന്നു തന്നെ പറയാം.

മലയാളികൾക്ക് സുരേഷ് ഗോപി എന്നാൽ അത് ഒരു വികാരമാണ് ചിലപ്പോൾ മാസ്സ് സിനിമകളുടെ അൺ ഒഫീഷ്യൽ ബ്രാൻഡ് അംബാസഡർ എന്നൊക്ക ചുമ്മാതെ വിളിക്കാൻ കഴിയുന്ന ഒരു ഒന്നുഒന്നര മുതൽ. പോലീസ് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ ഓടി എത്തുന്ന മുഖം അയാളുടേത് തന്നെ ആയിരിക്കണം ടാ പുല്ലേ എന്ന് തുടങ്ങി തന്തക് വരെ വിളിക്കുന്ന തെറി വിളികൾ കേട്ട് മലയാളികൾ രോമാഞ്ചംകൊണ്ടു എണിറ്റു നിന്നു കൈയടിച്ചത് മറക്കാൻ കഴിയുമോ തോക്കും കാക്കിയും അത് ഒരു അഴക് തന്നെ ആണ് ഈ നടന്.

തീപാറുന്ന മാസ്സ് ഡയലോഗ് ഡെലിവറി പ്രസന്റേഷൻ അത് ഇപ്പോൾ മലയാളം ആയിക്കോട്ടെ ഇംഗ്ലീഷ് ആയിക്കോട്ടെ ഇത്രയും ഉച്ചാരണ സ്പുടതയോടെ സംസാരിക്കുന്ന നടൻ ഇടക്ക് എപ്പോഴോ എവിടെ വച്ചോ വെറും കാക്കിയും തോക്കും ആയി പുള്ളി ഒതുങ്ങി പോയി അതിൽ പകുതിയും വെറുപ്പിച്ചിരുന്നു എന്നത് നേരാണെങ്കിലും സുരേഷ്ഗോപിയോളം ആ വേഷം അണിയാൻ അനുയോജ്യൻ ആയൊരു ഹീറോ ഇന്ന് മലയാളത്തിൽ ഉണ്ടോ എന്നത് സംശയം ആണ്. തീപ്പൊരി പ്രസംഗം തന്നെ ആയിരുന്നു സുരേഷ് ഗോപിയുടെ മുഖമുദ്ര അതിപ്പോൾ മാസ്സ് റോളുകൾ ആണ് ചെയുന്നത് എങ്കിൽപോലും അപ്പുറത്ത് മമ്മൂട്ടി നിന്നാലും മോഹൻലാൽ നിന്നാലും സുരേഷ്ഗോപിയുടെ സ്ക്രീൻ പ്രെസൻസ്ന്റെ പകുതിപോലും വരില്ല അതിപ്പോൾ മമ്മൂട്ടി നിറഞ്ഞു നിന്ന ധ്രുവത്തിൽ വിജയ രാഘവനെ ചുവരിൽ ചേർത്ത് വെച്ച് മുട്ടുകാൽ കയറ്റുന്ന സീൻ ആയാലും രണ്ടുപേരും ഒന്നിച്ച കിങ് ആൻഡ് കംമീഷണർ എടുത്താലും ക്രിസ്ത്യൻ ബ്രദർസ് എടുത്താലും എന്തിന് ട്വന്റി 20 എടുത്താലുംമാസ്സ് സീനുകളിൽ സുരേഷ് ഗോപി തന്നെയാണ് തിളങ്ങിനിന്നത്.

പക്ഷെ കേവലം കുറച്ചു മാസ്സ് സിനിമകൾ മാത്രം കൊണ്ടു നിറഞ്ഞു നിന്നവൻ ആയിരുന്നോ സുരേഷ് ഗോപി ഭരത് ചന്ദ്രന്റെ ഇങ്ങേ തലത്തിൽ നിൽക്കുന്ന ഭൂലോകമണ്ടൻ മിന്നൽ പ്രതാപൻ ആയും ഇന്നലെയിലെ നരേന്ദ്രൻ ആയും മണിച്ചിത്രത്താഴിലെ നകുലൻ ആയും നമ്മളെ ഞെട്ടിച്ചു സമ്മർ ഇൻ ബത്ലഹേമിലെ ഡെന്നിസ് ആയും കളിയാട്ടത്തിലെ കണ്ണൻ പെരുമലയൻ ആയും വീണ്ടും കണ്ണു നനയിപ്പിച്ചു തെങ്കാശിപട്ടണത്തിലെ കണ്ണൻ മുതലാളി ആയും ഒടുവിൽ ഏറ്റവും അവസാനം മേജർ ഉണ്ണികൃഷ്ണൻ വരെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. അപോതികരിയിലെ ഡോക്ടർ വേഷവും മേൽവിലാസത്തിലെ വേഷവും ഈ കൈകളിൽ ഭദ്രമായിരുന്നു.

തമിഴ് പോയാൽ ദീന എന്ന ഒറ്റ സിനിമയിലെ ആദികേശവൻ മാത്രം മതിയാകും അതിലെ ഓരോ ഡയലോഗും സ്ക്രീൻ പ്രെസൻസ് ഒക്കെ ഇന്നും നമ്മൾ ഓർക്കുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഏറ്റവും കൂടുതൽ കാതുകളിൽ മുഴങ്ങി കേട്ട പേര് ഇയാളുടെ തന്നെയാകണം വരാൻ പോകുന്ന കാവൽ തരുന്ന പ്രതീക്ഷ വളരെ വലുതാണ്. വരാൻ പോകുന്ന വേഷങ്ങൾ ഇനിയും ഞെട്ടിക്കട്ടെ, ഉണ്ണികൃഷ്ണൻ തിരിച്ചു വരവിലെ ഒരു സാമ്പിൾ വെടികെട്ടു ആയി കരുതാം നമുക്ക് ശരിക്കും പൂരം ഇനിയല്ലേ.

1990 കാലഘട്ടത്തിലെ ഭൂരിഭാഗം സിനിമപ്രേമികളും ആദ്യം ആരാധിച്ച നടൻ അതു നിങ്ങളാണ് സുരേഷേട്ടാ രാഷ്ട്രീയപരമായ എതിർപ്പുകളുണ്ടെങ്കിലും നമ്മുടെ ജനതക്കു സുരേഷ് ഗോപിയെന്ന വ്യക്തിക്കും നടനും ഇന്നും മായാത്ത സ്ഥാനം മനസ്സിലുണ്ട്. ഭരത്ചന്ദ്രനും മാധവനും മുഹമ്മദ്ദ് സർക്കാരും ഒക്കെ നിറഞ്ഞ കൈയടി വാങ്ങിയപ്പോൾ ചുമ്മാ ഷൂട്ടിംഗ് സെറ്റ് കാണാൻ പോയ ഒരു സിനിമതന്നെ സ്വന്തമാക്കിയ മിന്നൽ പ്രതാപൻ വേറെയൊരു നടനും അവകാശപെടാൻ ഇല്ലാത്ത വിജയമാണ് കേരളത്തിൽ തറവാട്ടുപേരിനോട് കമ്പം കൂടിയത് പലർക്കും ആനക്കാട്ടിൽ ചാക്കോച്ചിയും തേവകാട്ടിൽ കുട്ടപ്പായിയും കണ്ടതിനു ശേഷമായിരിക്കും തന്ന ഹരമായിരുന്നു, ലാലേട്ടനെയും മമ്മൂക്കയായെയും മറികടന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ചുവെങ്കിൽ അതു സുരേഷ്ഗോപി എന്ന നടന്റെ കിരീടത്തിലെ പൊൻതൂവലായിരുന്നു.

സുരേഷ് ഗോപി എന്നു തികച്ചുവിളിക്കാൻ അറിയാത്ത കുട്ടികാലത്തെ “സുരക്കോബി” എന്ന് ആർത്തു വിളിച്ചു നടന്ന അനേകം കുട്ടികളുടെ ചെറുപ്പകാലം മനോഹരമാക്കിയിരുന്ന സുരേഷ്ഗോപി കണ്ടു മറക്കാതെ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന കഥാപാത്രങ്ങൾക്ക് മുകളിൽ കുറച്ചധികം കഥാപാത്രങ്ങൾക്ക് ജന്മം നൽകാൻ ഞങ്ങളെ വിസ്മയിപ്പിക്കാൻ നിങ്ങൾ ഇന്നും ചെറുപ്പമാണ്. പറഞ്ഞു കേട്ടതിനുമപ്പുറമാണ് കാവലും, കടുവാക്കുന്നേൽ കുറുവച്ചനുമൊക്കെ എന്നു തെളിയിക്കാൻ നമുക്ക് ഇനിയും സമയമില്ല. ആക്ഷൻ സൂപ്പർസ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവിലുള്ള ആഗ്രഹമാണ് 1990കളിലെ ഇരുപതുക്കാർക്ക് ഇന്ന് വയസു അൻപതു കഴിഞ്ഞു പക്ഷെ അവരുടെ മനസ്സിൽ സുരേഷ് ഗോപി ഇന്നും 90കളിലെ ആ മുപ്പതുകാരനാണ്.

സുധീഷ് ഇറവൂർ.

#happybirthdaysureshgopi

You might also like