
സ്വപ്നമായിരുന്ന ആ മാളിക ഉയർന്നില്ല; ഇനി ബാറോസ് കാലം.
മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസിനായി
“സ്വപ്നമാളിക” എന്നാണ് ആ സിനിമയുടെ പേര്. കരിമ്പില്‍ ഫിലിംസ് നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം
മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസിനായി കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ പുതിയ വിവരങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കിടുന്നുണ്ട്. എന്നാൽ ഇപ്പോൾ ചില സോഷ്യൽ മാധ്യമങ്ങൾ മോഹൻലാൽ വർഷങ്ങൾക്ക് മുമ്പേ കഥയെഴുതിയ ഒരു സിനിമയെ കുറിച്ച് ചർച്ചചെയ്യപ്പെടുന്നു.
“സ്വപ്നമാളിക” എന്നാണ് ആ സിനിമയുടെ പേര്. കരിമ്പില്‍ ഫിലിംസ് നിർമ്മിച്ച ബിഗ് ബജറ്റ് ചിത്രം പ്രശസ്ത സംവിധായകനായ കെ എ ദേവരാജനാണ്തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ തന്നെ നായകനായ സ്വപ്നമാളികയിൽ നിരവധി മറ്റു താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ജയ് കിഷന് സംഗീതം നല്കിയ ഗാനങ്ങള്‍ യേശുദാസ്, ജി വേണുഗോപാല്‍, ചിത്ര എന്നിവര്‍ പാടി.
എന്നാൽ ഏറെ പ്രതീക്ഷകളുമായി ചിത്രീകരണം കഴിഞ്ഞ ‘സ്വപ്നമാളിക’ വർഷങ്ങളായി ചില സാങ്കേതിക കുരുക്കില്പ്പെട്ടുകിടക്കുകയാണ്. മോഹന്‍ലാല്‍ ആദ്യമായി കഥ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന വൻ പ്രചാരണവുമായിട്ടാണ് സ്വപ്നമാളിക ആരംഭിച്ചത്.
2008ല്‍ റിലീസിന് ഒരുങ്ങിയ സിനിമ പിന്നെ വെളിച്ചം കണ്ടില്ല എന്നതും സത്യം. മോഹന്‍ലാലിന്റെ കഥയെ കൂടുതൽ കഥാരൂപത്തിൽ തിരക്കഥയാക്കിയത് സുരേഷ് ബാബു ആയിരുന്നു. എന്നാൽ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും സുരേഷ്ബാബുവും സംവിധായകൻ ദേവരാജിനെതിരെ കോടതി സമീപിച്ചെന്നും, സിനിമയുടെ റിലീസ് മുടങ്ങാൻ കാരണമെന്നും പറയുന്നു. എന്തായാലും സ്വപ്നമാളിക ഉയർന്നില്ല , ബാരോസ് ഉയർന്നു കേറുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം.