സിനിമയിലേക്ക് വന്നപ്പോള്‍ ഉണ്ടായ സാഹചര്യം.! തുറന്നു പറഞ്ഞു വീണ നന്ദകുമാര്‍

0

സിനിമയിലേക്ക് വന്നപ്പോള്‍ ഉണ്ടായ സാഹചര്യം; തുറന്നു പറഞ്ഞു വീണ നന്ദകുമാര്‍.

സിനിമയിലേക്ക് വന്നപ്പോള്‍ ഉണ്ടായ സാഹചര്യം; തുറന്നു പറഞ്ഞു വീണ നന്ദകുമാര്‍. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആദ്യ ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. ബാങ്കില്‍ ജോലി ചെയ്തു മനസ്സ് മടുത്തു തുടങ്ങിയപ്പോള്‍ വളരെ  അവിചാരിതമായാണ് താന്‍ സിനിമയിലേക്ക് എത്തിപ്പെട്ടതെന്നും ഒരു സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാം സൂപ്പര്‍ ആണല്ലോ എന്ന തോന്നാലാണ് തന്നെ ഇപ്പോള്‍ സിനിമാലോകത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് താരം തുറന്ന് പറയുന്നു.

Veena Nandhakumar new 1

‘സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച്‌ പരീക്ഷ എഴുതി ബാങ്കില്‍ കയറി. കുറച്ചു നാള്‍ അവിടെ ജോലി ചെയ്തു.

പുരുഷ ശരീരം കണ്ട് ആസ്വദിക്കാൻ സ്ത്രീകൾക്ക് അവകാശമില്ലേ – പാർവതി.

അതിനിടയില്‍ ഇതല്ല എന്റെ ലൈഫ് ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ ഞാന്‍ തികച്ചില്ല.ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി അടിപൊളി, കൊള്ളാം എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം.

Veena Nandhakumar new 2

ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നും അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍.

ഇറ ഖാൻ നായികയാകാൻ ഒരുങ്ങുന്നു.. പുതിയ ഫോട്ടോസ് വൈറൽ.

സിനിമയില്‍ ഒരുപാട് സ്വപനങ്ങളുണ്ട്. ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം.

Veena Nandhakumar new 3

നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും. വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. എന്നും താരം അഭിപ്രായം പങ്കുവെച്ചു.

You might also like