അനിഖയുടെ മേക്ക് ഓവറിനു പിന്നിലെ വിദ്യ …!! വിദ്യ സബീഷ് സംസാരിക്കുന്നു.

അനിഖയുടെ മേക്ക് ഓവറിനു പിന്നിലെ വിദ്യ സബീഷ് എന്ന മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ്. വിദ്യ അനിഖയുടെ മേക്ക് ഓവറിനെ കുറിച്ച് സംസാരിക്കുന്നു.

അനിഖയുടെ മേക്ക് ഓവറിനു പിന്നിലെ വിദ്യ …!! വിദ്യ സബീഷ് സംസാരിക്കുന്നു.

0

അനിഖ സുരേന്ദ്രൻ കഴിഞ്ഞ ദിവസങ്ങളിൽ പങ്കു വച്ച ചിത്രങ്ങൾ മിന്നൽ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ തരങ്ങമായി മാറിയതു അനിഖയുടെ ആരാധകർക്ക്‌ ഇനിയും ബേബി അനിഖ എന്നു വിളിക്കാൻ തോന്നിയാൽ അത്‌ ആരാധകരുടെ സ്നേഹം മാത്രം. കോഴിക്കോടുകാരിയായ വിദ്യ സബീഷ് ആരാധകരെ ഞെട്ടിക്കുന്ന മേക്കോവറുമായി റെയിൻബോ മീഡിയക്കൊപ്പം ചേർന്നപ്പോൾ അനിഖയുടെ ആരാധകർക്കു കിട്ടിയതു സോഷ്യൽ മീഡിയയിൽ തരംഗമായ കുറച്ചു നല്ല ചിത്രങ്ങൾ.

അനിഖയുടെ സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രങ്ങളുടെ മേക്കോവർ വീഡിയോയുമായി എത്തിയിരിക്കുകയാണ് റെയിൻബോ മീഡിയ. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. അനിഖയുടെ മേക്ക് ഓവറിനു പിന്നിലെ വിദ്യ സബീഷ് എന്ന മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ്. വിദ്യ അനിഖയുടെ മേക്ക് ഓവറിനെ കുറിച്ച് സംസാരിക്കുന്നു.

 • സോഷ്യൽ മീഡിയയിൽ തരംഗമായ ഈ മേക്കോവറിനു പിന്നിലെ വിശേഷങ്ങൾ ?
  ഒരു ദിവസം ശരത്ത് വിളിച്ചു പറഞ്ഞു നമുക്കൊരു മേക്ക് ഓവർ ഷൂട്ട് ചെയ്യാനുണ്ട് എന്ന്. ആർട്ടിസ്റ്റ് അനിഖ സുരേന്ദ്രനെ ആണ് മെയ്‌ക്കോവർ ചെയ്യേണ്ടത് എന്നും. ഒരു ട്രഡീഷണൽ മേക്ക് ഓവർ. അതു കേട്ടപ്പോ തന്നെ തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നു തോന്നി. പെട്ടെന്ന് മനസ്സിൽ ഒരു രൂപം തെളിഞ്ഞു. അങ്ങനെ ആ ഒരു ലുക്കിനെ കുറിച്ച് അനിഖയുടെ അമ്മയോടും ശരത്തിനോടും പറഞ്ഞു. അവർക്കും ഇഷ്ടമായി. പിന്നെ ആ ലുക്കിനെ പൂർണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അതു വിചാരിച്ചതിലും നന്നായിട്ട് ചെയ്യാനും കഴിഞ്ഞു.

 • ശരിക്കും ഈ ഫോട്ടോ ഷൂട്ട്‌ ഇത്രക്കു വിജയമാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നുവോ?
  ശരിക്കും പറഞ്ഞാ.. ഈ മേക്കപ്പ് കഴിഞ്ഞപ്പോ തന്നെ വളരെയധികം സന്തോഷം തോന്നി. ശരിക്കും പറഞ്ഞാ ഈ വസ്ത്രധാരണത്തെ പറ്റി പറഞ്ഞു എന്നല്ലാതെ ഇതിന്റെ പൂർണരൂപം എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളു. കാരണം എന്റെ മനസ്സിൽ തെളിഞ്ഞ ഒരു രൂപം ആയിരുന്നു ഇത്. ഈ പുതിയ ലുക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്നു ഉറപ്പുണ്ടായിരുന്നു. പക്ഷെ അതിനേക്കാൾ എത്രയോ ഉപരി വിജയം കൈവരിക്കാൻ സാധിച്ചു. ഇതിന്റെ വിജയത്തിന് പിന്നിൽ ഒരുപാട് പേരുണ്ട്. ഈ വിജയം അവരുടേത് കൂടെയാണ്.

 • ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും മനോഹരമായ ചിരി അനിഖക്കു സ്വന്തമാണ്; ആ ചിരി ഈ മേക്കോവറിൽ കൂടുതൽ ഭംഗിയായി തോന്നി എന്തായിരുന്നു അതിന്റെ പിന്നിലെ രഹസ്യം?
  എല്ലാവരുടെയും മനസ്സിൽ വളരെ കുഞ്ഞിലേ ഇടം പിടിച്ച ഒരു ബാലതാരമാണ് അനിഖ സുരേന്ദ്രൻ. വളരെയധികം അനുഗ്രഹീതയായ കലാകാരി. സൗന്ദര്യവും കലയും ഒരുപാട് ഉള്ള ഒരു ആർട്ടിസ്റ്റ് ആണ്. അതുപോലെതന്നെ അതിമനോഹരമായ ചിരിയും. ഓരോ കഥായാത്രങ്ങളെയും ജീവനുള്ളതാക്കി മാറ്റുന്നപോലെ ഈ ഒരു രൂപത്തിനും അനിക ജീവൻ നൽകി. അതുകൊണ്ടായിരിക്കാം ആ ചിരിക്ക് ഒന്നുകൂടി അഴക് കൂടിയത്.

 • സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വാർത്തകളും തരംഗമാകുമ്പോൾ അതിന്റെ പിന്നിലെ കഷ്ട്ടപെട്ട വ്യക്തികളുടെ പേരുകൾ കാണുന്നില്ല, ശരിക്കും വിഷമം തോന്നിയില്ലേ..?
  ശരിക്കും പറഞ്ഞാൽ കുറച്ചു വിഷമം തോന്നി. കാരണം ഓരോ കലയും ഓരോ വ്യക്തികളുടെ കഴിവാണ്. മേക്കപ്പ് ആയാലും ഫോട്ടോഗ്രാഫി ആയാലും അഭിനയം ആയാലും അതൊക്ക ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട്. അതിലുപരി ഈ ഒരു വിജയം ഇതിനു പിന്നിലുള്ളവരുടേതു കൂടിയാണെന്ന് എല്ലാവരും അറിയണം.എങ്കിലേ ഇനിയും അവർക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കു. എല്ലാവരുടെയും അനുഗ്രഹവും സപ്പോർട്ടും ഉണ്ടെങ്കിലേ വിജയിക്കാനും സാധിക്കു. എന്നാൽ ഞങ്ങൾ ചെയ്യുന്ന വർക്കുകൾ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് വീണ്ടും വീണ്ടും വർക്കുകൾ ചെയ്യാൻ ഊർജ്ജം പകരുന്നത്.

 

 

You might also like