ഇനി അടുത്ത അഞ്ച് കൊല്ലം നമ്മൾ ചുവന്ന തൊപ്പിയല്ലേ വയ്ക്കുന്നത്? “1744 White Alto” Trailer

“1744 White Alto” Trailer

2,615

‘തിങ്കളാഴ്ച നിശ്ചയം’ എന്ന പ്രേക്ഷക പ്രീതി നേടിയ സിനിമയ്ക്ക് ശേഷം സംവിധായകൻ സെന്ന ഹെഗ്‌ഡെ ഒരുക്കുന്ന “1744 വൈറ്റ് ആൾട്ടോ” സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്ന പോലെ ഒരു വൈറ്റ് ആൾട്ടോ കാറും അതിനെ ചുറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥാതന്തു. ഷറഫുദ്ധീൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. പോലീസ് വേഷത്തിലാണ് ഷറഫുദ്ധീൻ ചിത്രത്തിലെത്തുന്നത്. നർമത്തിനും ആക്ഷേപ ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന “1744 വൈറ്റ് ആൾട്ടോ” നവംബർ 18നു തിയേറ്ററുകളിൽ എത്തും.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്‌സ് നിർവഹിക്കുന്നത് എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ശബരി പിആർഒയും, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.

You might also like