‘അകലെയൊരു താരകമായ്’….. 9 ലെ മനോഹരമായ ഗാനം കാണാം….

0

 

 

 

‘അകലെയൊരു താരകമായ്’ …..എന്ന് തുടങ്ങുന്ന മനോഹരമായ പൃഥ്വിരാജിന്റെ ‘9’ ലെ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ഫെബ്രുവരി 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

 

 

 

 

 

 

പൃഥ്വിരാജും മംമ്ത മോഹൻദാസും ഒന്നിച്ചുള്ളൊരു റൊമാന്റിക് ഗാനമാണ് റിലീസ് ചെയ്തത്.‘അകലെയൊരു താരകമായ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹാരിബ് ഹുസൈനും ആനി ആമിയും ചേർന്നാണ്. ഹരിനാരായണൻ, പ്രീതി നമ്പ്യാർ എന്നിവരുടേതാണ് വരികൾ. സംഗീതം ഷാൻ റഹ്മാൻ.

 

 

 

 

 

 

 

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. ആഗോള തലത്തിലുള്ള സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു അച്ഛന്റെയും മകന്റെയും കഥയാണ് 9 എന്ന് പൃഥ്വിരാജ് പറഞ്ഞു. സയൻസ് ഫിക്ഷൻ, ഹൊറർ, സൈക്കളോജിക്കൽ ഘടകങ്ങൾ 9 സിനിമയുടെ ഭാഗമാണെന്നും പൃഥ്വിരാജ് പറയുന്നു.

 

 

 

 

 

പ്രകാശ് രാജ്, വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, ആലോക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

You might also like