ആ നല്ല നാൾ ഇനി തുടരുമോ ? വെള്ളേപ്പം ഗാനം ഹിറ്റ്.

അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​നൂ​റി​ൻ​ ​ഷെ​രീ​ഫ് ​, ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ എ​ന്നി​വ​ർ​ ​മുഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എത്തുന്നു.

പ്ര​വീ​ൺ​ ​രാ​ജ് ​പൂ​ക്കാ​ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ വെ​ള്ളേ​പ്പ​ത്തി​ലെ​ ​ഗാ​നം​ ​പാ​ടി​​​യി​​​രി​​​ക്കു​ന്ന​ത് ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​എ​മി​ ​എ​ഡ്വി​നും

0

ക​ഴി​​​ഞ്ഞു​പോ​യ​ ​ന​ല്ല​ ​നാ​ളു​ക​ൾ​ ​തി​രി​കെ​ ​വ​രും​ ​എ​ന്ന​ ​പ്രതീക്ഷ​യു​ടെ​ ​സ​ന്ദേ​ശം​ ​ന​ൽ​കു​ന്ന​ ​വെ​ള്ളേ​പ്പ​ത്തി​ലെ​ ​ഗാ​നം​ ​പു​റ​ത്തി​റ​ങ്ങി ശ്രദ്ധ നേടുന്നു. ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ൺ​ ​രാ​ജ് ​പൂ​ക്കാ​ട​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ വെ​ള്ളേ​പ്പ​ത്തി​ലെ​ ​ഗാ​നം​ ​പാ​ടി​​​യി​​​രി​​​ക്കു​ന്ന​ത് ​വി​നീ​ത് ​ശ്രീ​നി​വാ​സ​നും​ ​എ​മി​ ​എ​ഡ്വി​നും​ ​ചേ​ർ​ന്നാ​ണ്.​ ​ഡി​നു​ ​മോ​ഹ​ന്റെ​ ​വ​രി​​​ക​ൾക്ക് ​എ​റി​​​ക് ​ജോ​ൺ​​​സ​നാ​ണ് ​സംഗീതം പകർന്നിരിക്കുന്നത്.

തൃ​ശൂ​രി​ന്റെ​ ​പ്രാ​ത​ൽ​ ​മ​ധു​ര​മാ​യ​ ​വെ​ള്ളേ​പ്പ​ത്തി​ന്റെ​യും​ ​വെ​ള്ളേ​പ്പ​ങ്ങാ​ടി​യു​ടെ​യും​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചിത്രമാണ് “വെ​ള്ളേ​പ്പം”. ക​ഥ​യും​ ​തി​ര​ക്ക​ഥും ഒരുക്കിയത്​ ​ന​വാ​ഗ​ത​നാ​യ​ ​ജീ​വ​ൻ​ ​ലാ​ലി​​​ന്റേ​താ​ണ്. പതിനെട്ടാം പടി​യി​ലൂടെ ശ്രദ്ധേയനായ അ​ക്ഷ​യ് ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​നൂ​റി​ൻ​ ​ഷെ​രീ​ഫ് ​, ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ എ​ന്നി​വ​ർ​ ​മുഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എത്തുന്നു.

​റോ​മ,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​കൈ​ലാ​ഷ്,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​വൈ​ശാ​ഖ് ​സി​വി,​ ​ഫാ​ഹിം​ ​സ​ഫ​ർ​ ​എ​ന്നി​വ​ർ​ ​മ​റ്റ് ​കഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന വെള്ളേപ്പം നി​ർ​മ്മി​ക്കു​ന്ന​ത് ​ബ​റോ​ക്ക് ​ഫി​ലി​മ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ജി​ൻ​സ് ​തോ​മ​സും​ ​ദ്വാ​ര​ക് ​ഉ​ദ​യ​ശ​ങ്ക​റും​ ​ചേ​ർ​ന്നാ​ണ്.​ ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​ഗാ​ന​ങ്ങ​ൾ​ ​ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ​മ​ല​യാ​ളി​ക​ളു​ടെ​ ​എ​ക്കാ​ലെ​ത്ത​യും​ ​പ്രി​യ​പ്പെ​ട്ട​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​രി​ൽ​ ​ഒ​രാ​ളാ​യ​ ​എ​സ്.​ ​പി​ ​വെ​ങ്ക​ടേ​ഷും,​ ​പൂ​മ​രം,​ ​തൊ​ട്ട​പ്പ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​നാ​യ​ ​ലീ​ല​ ​എ​ൽ​ ​ഗി​രീ​ഷ്കു​ട്ട​നു​മാ​ണ്.​ ഏ​പ്രി​ൽ​ ​പ​കു​തി​യോ​ടെ​ ​ ചി​ത്രം പ്രദർശനത്തിനെത്തും.

 

You might also like