തന്നെ ദ്രോഹിച്ചവരെ തേടി ഇരുളിൽ മറഞ്ഞു നിന്ന് പക തീർക്കുന്ന ‘ആന’ – സിനിമ കാണാം.

കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ആനയോട് കാണിച്ച ക്രൂരത ഇനി ഇതുപോലെ ചെയുന്നതിനു മുൻപ് ഈ ചിത്രം ഒന്നു കാണുക..

തന്നെ ദ്രോഹിച്ചവരെ തേടി ഇരുളിൽ മറഞ്ഞു നിന്ന് പക തീർക്കുന്ന ‘ആന’ – സിനിമ കാണാം.

0

കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ആനയോട് കാണിച്ച ക്രൂരത ഇനി ഇതുപോലെ ചെയുന്നതിനു മുൻപ് ഈ ചിത്രം ഒന്നു കാണുക.1983 ൽ പുറത്തു ഇറങ്ങിയ ചിത്രമാണ് “ആന”; തന്നെ ദ്രോഹിച്ചവരെ തേടി ഇരുളിൽ മറഞ്ഞു നിന്ന് പക തീർക്കുന്ന ‘ആന’ ഓരോ രംഗത്തിലും മുന്നോട്ട് വരുന്ന ആന പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു തികച്ചും കണ്ടു വന്ന ചിത്രങ്ങളിൽ നിന്നും പുതുമയുള്ള ആവിഷ്കരണ രീതി.

വർഷങ്ങൾ കഴിഞ്ഞു പോയി ഇന്നത്തെ പോലെ അതി നൂതന രീതിയിലുള്ള ഗ്രാഫിക്‌സ് വർക്കും വി ഫ് ക്സ് എന്തിന് പറയാൻ ഒരു കംപ്യൂട്ടർ പോലും ഇല്ലാത്ത ആ കാലഘട്ടത്തിൽ നിർമിച്ച ചിത്രം. ഇന്നത്തെ പോലെ ആനകളോട് പ്രണയവും അടുപ്പവും ഇല്ലാത്ത ആ കാലത്ത് ഒരു യഥാർത്ഥ ആനയെകൊണ്ടു ഈ ചിത്രത്തിലെ ഓരോ രംഗവും മികവുറ്റതു ആക്കി മാറ്റിയതു പുതു തല മുറയിലെ സംവിധായകർക്കു ഒരു വെല്ലുവിളിയാണ് ഇവരിൽ എത്ര പേർ ഈ ചിത്രം കണ്ടിട്ടുണ്ടാകും.

ഒരു കൊച്ചു ചിത്രമല്ല ആന ആ കാലത്തു ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ക്യാപ്റ്റൻ രാജു, മധു, ജഗതിശ്രീകുമാർ , മാള അരവിന്ദൻ , ശങ്കരാടി, എം.ജി.സോമൻ, ടി.പി.മാധവൻ, സുകുമാരി അമ്മ , ശ്രീവിദ്യ, ലിസ്സി തുടങ്ങിയ അന്നത്തെ പ്രമുഖ താരങ്ങളൊക്കെ ചിത്രത്തിന്റെ ഭാഗമായി. ജെറി അമല്ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ വളരെ മനോഹരമായ ഗാനങ്ങളുമുണ്ട് സംഗീതപ്രേമികളെയും സംവിധായകനു തൃപ്തിപെടുത്താൻ കഴിഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തിൽ ഇനിയൊരിക്കലും ഇതുപോലെ യഥാർത്ഥ മൃഗങ്ങളെ വെച്ച് ഒരു സിനിമ സ്വപ്‌നം പോലും കാണാൻ സാധിക്കില്ല.

ഞാൻ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണ്ടതു ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്ന വ്യക്തിയുടെ പേരിലായിരുന്നു; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതു പി ചന്ദ്രകുമാർ ആണ്. സിനിമയെ കുറിച്ചു കൂടുതൽ പറയുന്നില്ല കാരണം ഈ കാലഘട്ടത്തിൽ ഓരോ വ്യക്തിയും കാണേണ്ട ചിത്രമാണ്.

ഈ എഴുതിയ വരികൾ ഇന്നലെ ചെരിഞ്ഞുപോയ ഗർഭിണിയായ ആനയുടെ സ്മരണയ്ക്ക് മുന്നിൽ സദയം സമർപ്പിക്കുന്നു . ചിത്രം കാണാൻ ഇടയാക്കിയ സാലിഹ് ഹംസക്കു പ്രത്യേക നന്ദി പ്രേക്ഷകർക്കു കാണുവാൻ ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് കൂടി ചേർക്കുന്നു.
സ്നേഹത്തോടെ : സുധീഷ് ഇറവൂർ.

You might also like