വ്യത്യസ്തതയുടെ വഴി തേടി “ആണും പെണ്ണും” ; വിഡിയോ കാണാം.

മൂന്ന് സംവിധായകർ ചേർന്ന് ഒരുക്കുന്ന സിനിമ "ആണും പെണ്ണും" 26ന് തിയേറ്ററുകളില്‍ എത്തുന്നു

ആസിഫ് അലി, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ

0

മൂന്ന് സംവിധായകർ ചേർന്ന് ഒരുക്കുന്ന സിനിമ “ആണും പെണ്ണും” 26ന് തിയേറ്ററുകളില്‍ എത്തുന്നു. മൂന്ന് ചെറുചിത്രങ്ങള്‍ അടങ്ങിയ സിനിമയാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ്.കെ എന്നിവരാണ് ഈ ആന്തോളജി സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി.

ആസിഫ് അലി, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്നത് വേണുവാണ്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഭാഗത്തിൽ റോഷന്‍ മാത്യു, ദര്‍ശന, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബോസില്‍ ജോസഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു.

ഇന്ദ്രജിത് , ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജയ്.കെ സംവിധാനം ചെയ്യുന്ന ഭാഗത്തിന് തിരക്കഥ ഒരുക്കിയത് സന്തോഷ് എച്ചിക്കാനമാണ്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവര്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സൈജു ശ്രീധരന്‍, ബീനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എന്നിവരാണ് എഡിറ്റിങ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് എന്നിവരാണ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പി കെ പ്രൈം പ്രൊഡക്ഷന്റെ ബാനറില്‍ സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് “ആണും പെണ്ണും”നിർമ്മിക്കുന്നത്.

You might also like