ആകാംഷയും ഭയവുമുണര്‍ത്തി ആകാശഗംഗ 2. ടീസര്‍ സൂപ്പർഹിറ്റ്..

0

 

 

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിനയൻ ചിത്രമാണ് ആകാശഗംഗ 2. ഒരു കാലത്ത് പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു ഇത്. ആകാംശഗംഗ 2 ന്റെ ടീസർ പുറത്ത്. പ്രേക്ഷകരില്‍ ആകാംഷയും ഭയവും ഒരുപോലെ വര്‍ധിപ്പിക്കുന്ന നിമിഷങ്ങളാണ് ടീസറിലുള്ളത്.

 

രമ്യാ കൃഷ്ണന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖമായ ആരതിയാണ് നായികയായെത്തുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

 

 

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബിജിപാല്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രകാശ് കുട്ടിയാണ്. ഹരിനാരായാണും രമേശ് നായരും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

 

You might also like